Monday, December 14, 2009

ഗെറ്റ് ഔട്ട് സ്കൂള്‍

“ഹെയ് വിശാല്‍ കമോണ്‍ ....ഗെറ്റ് ഡൌണ്‍..ഗുഡ് ബോയ്..ദി ഈസ് യുവര്‍ സ്കൂള്‍.. ഹൌ ഈസ് ഇറ്റ്?“

“നല്ലാരുക്ക് അമ്മാ”

“വിശാല്‍ ഐ ടോള്‍ഡ് യു.. ഡോണ്ട് സ്പീക്ക് ദാറ്റ് ലാങ്ഗേജ്ജ്”

“സോറി അമ്മാ”

“നോ സോറി മമ്മി...ടെല്‍”




ഇത് സ്കൂള്‍ പ്രവേശനങ്ങളുടെ(ഒന്നാം ക്ലാസ്)സമയമാണ്. ബാംഗ്ലൂരിലെ പ്രശസ്തമായ വിദ്യാലയങ്ങളുടെ മുമ്പിലെല്ലാം വാഹനങ്ങളുടെ നീണ്ട വരി കാണാം. വാഹനങ്ങളില്‍ പിള്ളേര്‍സുമായി ഇറങ്ങുന്ന മാതാപിതാക്കള്‍... അവരുടെ മുഖത്തുള്ള ടെന്‍ഷന്‍... കുട്ടികളുടെ ടെന്‍ഷന്‍... അഡ്മിഷന്‍ കിട്ടാതെ മക്കളെ ചീ‍ത്ത പറഞ്ഞ് പുറത്തേക്കു വരുന്നവര്‍. എത്രയെത്ര കാഴ്ചകള്‍..

ഇത്രയും പറയാന്‍ കാരണം ഒരു സുഹൃത്തിന്റെ മകനു സ്കൂള്‍ പ്രവേശനത്തിനു ഇന്റര്‍വ്യൂ (ഭയങ്കരം) ഇന്നായിരുന്നു. പക്ഷേ അഡ്മിഷന്‍ കിട്ടിയില്ല. കാരണം ഇംഗ്ലീഷിനു സ്റ്റാന്‍ഡേര്‍ഡ് പോരത്രേ. അപ്പോ പിന്നെ സ്കൂളില്‍ എന്തര് പഠിപ്പിക്കണ് പുള്ളേ എന്നു ചോദിക്കാര്‍ന്നില്ലേന്നു ഞാന്‍ സുഹൃത്തിനോടു ചോദിച്ചു. ചന്തീലെ ചോപ്പു മാറാത്ത ഇത്തിക്കോളം പോന്ന പിള്ളേര്‍സിനോടു “കൌണ്ട് ഫ്രം വണ്‍ ടു ഹണ്ട്രഡ്”, “ടെല്‍ എബൌട്ട് യുവര്‍സെല്ഫ്”, “ഹു ഈസ് ടെക്സാസ് ഗവര്‍ണര്‍“ എന്നൊക്കെ ചോദിച്ചാല്‍ വണ്ടറിടിച്ച് നില്‍ക്കുകയെ വഴിയുള്ളൂ..

ഇവിടെ ചില സ്കൂളുകളില്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടണമെങ്കില്‍ മാതാപിതാക്കള്‍ മാസ്റ്റേര്‍സ് ആയിരിക്കണമത്രേ?. മാതൃഭാഷ സ്കൂളില്‍ മാത്രമല്ല, വീട്ടിലും പറയാന്‍ പാടില്ല. മാതൃഭാഷ അറിയാതെ നമ്മുടെ സംസ്കാരം എങ്ങനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയും എന്നുള്ളത് ചിന്തനീയമാണ്.

ഇത്തരം വിദ്യാലയങ്ങളുടെ ഉദ്ദേശ്യശുദ്ധി വളരെ വ്യക്തമാണ്. കുട്ടികളെ ഫില്‍റ്റര്‍ ചെയ്തെടുക്കുക. അതുവഴി വിജയം നൂറുശതമാനം എന്നത് എല്ലാവര്‍ഷവും ആവര്‍ത്തിക്കുക..പ്രശസ്തമാകുക. ഡൊണേഷന്‍ കൂട്ടുക.. ദാറ്റ്സ് ആള്‍.

ഡൊണേഷന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. വെറും ഒരു ലക്ഷം. പിന്നെ ട്യൂഷ്യന്‍ ഫീസ്..ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ്...ടൈ ടേബിള്‍ ഫീസ്..എന്നുവേണ്ട കണ്ടതിനൊക്കെ ഫീസ്..

എന്തായാലും ഒരു കാര്യത്തില്‍ സമാധാനമുണ്ട്. സ്കൂളുകളില്‍ പിള്ളാര്‍ക്ക് മാത്രമെ ഇന്റര്‍വ്യൂ ഉള്ളൂ. മാതാപിതാക്കള്‍ക്ക് ഇല്ല. അതെങ്ങാനും ഉണ്ടെങ്കില്‍ ന്റെ പിള്ളാര്‍ക്ക് ഈ ജന്മത്ത് സ്കൂളില്‍ അഡ്മിഷന്‍ കിട്ടൂല്ല. മാത്രമല്ല എന്റെ ഇംഗ്ലീഷ് കേട്ട് ചിലപ്പോ വെടിവെച്ചു കൊന്നേക്കാനും സാധ്യത ഇല്ലാതില്ല.

9 comments:

അപ്പൂട്ടൻ said...

പല സ്കൂളുകളിലും കുട്ടികളുടെ ഇംഗ്ലീഷ്‌ സ്റ്റാന്റേർഡ്‌ നോക്കുമെങ്കിലും ടീച്ചർമ്മാരുടെ സ്റ്റാന്റേർഡ്‌ നോക്കാറുണ്ടോ ആവോ. ബാംഗ്ലൂരല്ലേ, ക്ലാസിൽ നേരത്തെ വരണം എന്നതിന്‌ ഇംഗ്ലീഷ്‌ എന്തെന്നു ചോദിക്കൂ, അപ്പൊ കേൾക്കാം കം അർളി' എന്ന്. ഇന്ത്യൻ സ്പെഷൽ ഫില്ലർ ആയ "നോ" ധാരാളം കേൾക്കാം അവിടെ. "യൂ ആർ കൃഷ്ണാസ്‌ ഡാഡീ നോാാാാ" എനിക്കേറ്റവും കലികയറുന്ന ഒരു പ്രയോഗമാണീ "നോ" നോൺസെൻസ്‌.

ഞാൻ ബാംഗ്ലൂർ വിടാനുള്ള കാരണങ്ങളിലൊന്ന് (പ്രധാനപ്പെട്ടതല്ലെങ്കിലും) അവിടുത്തെ വിദ്യാഭ്യാസരീതി തന്നെയാണ്‌. പ്രവേശനം മുതൽ തുടങ്ങുന്ന ആർത്തിയും നേരാംവണ്ണം വിവരമില്ലാത്തവരുടെ പഠിപ്പിക്കലും. തിരുവനന്തപുരം വ്യത്യസ്തമാണെന്നൊന്നും പറയുന്നില്ല, കുറഞ്ഞപക്ഷം അത്യാവശ്യത്തിന്‌ മലയാളത്തിൽ പറഞ്ഞൊപ്പിക്കാനെങ്കിലും പറ്റുമല്ലൊ എന്റെ മകന്‌.

ഇത്തരം മമ്മീസിന്റെയും ഡഡീസിന്റെയും അബദ്ധങ്ങളും പറയാനേറെയുണ്ട്‌.
ഒരിക്കൽ ഞാനും കുടുംബവും കോറമംഗലയിലോ മറ്റോ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു. തൊട്ടപ്പുറത്തെ മേശക്കുചുറ്റും ഒരു കുടുംബം ഇരുന്നു ശാപ്പിടുന്നുണ്ട്‌. അതിലെ കുട്ടി, കസേരയും മേശയും തമ്മിലുള്ള ഉയരവ്യത്യാസം കാരണമാവാം, ഇടയ്ക്കിടെ മുന്നോട്ട്‌ നീങ്ങിയിരിക്കുന്നുണ്ട്‌, ചിലപ്പോൾ നിരങ്ങി നിരങ്ങി എഴുന്നേറ്റുനിൽക്കുകയും ചെയ്യും. കുട്ടിയുടെ ഡാഡ്‌-ന്‌ അതത്ര ബോധിച്ചില്ല. ശരിക്ക്‌ പുറകോട്ട്‌ മാറിയിരിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ചു.
സിറ്റ്‌ ബിഹൈൻഡ്‌.....
ബിഹൈൻഡ്‌ വാട്ട്‌ എന്ന് മകൻ ചോദിച്ചില്ല, ഭാഗ്യം.

Bimal Raj said...

ഈ സംഗതി വേണമെന്നും വേണ്ടെന്ന്നും ഉള്ള പക്ഷം എനിക്കുണ്ട്.. കൂടുതല്‍, വേണം എന്നുള്ള ചിന്ധ ആയിരിക്കും..

പക്ഷെ, സ്കൂള്‍ സ്കൂള്‍ അല്ലാതായി പോകുന്നു :(

ശ്രീ said...

ഭയങ്കരം തന്നെ

കണ്ണനുണ്ണി said...

കെട്ടാന്‍ പേടിയാവുന്നു...ഇനി കെട്ടിയാലും കുട്ടി വേണോ ന്നു ഒരു സംശയം...
അഥവാ ഇനി അതും ആയി പോയാല്‍.. അതോടെ ബാന്‍ഗ്ലൂര്‍ നിര്‍ത്തി നാട്ടിന്‍ പുറത്തേക്കു തിരികെ പോവാം

Anil cheleri kumaran said...

എന്തായാലും ഒരു കാര്യത്തില്‍ സമാധാനമുണ്ട്. സ്കൂളുകളില്‍ പിള്ളാര്‍ക്ക് മാത്രമെ ഇന്റര്‍വ്യൂ ഉള്ളൂ. മാതാപിതാക്കള്‍ക്ക് ഇല്ല.

ഹഹഹ്... അതേതായാലും നല്ലത്.

Anonymous said...

fantastic post!!

Buy Thesis | Dissertation | Dissertation Writing

The Common Man | പ്രാരബ്ധം said...

ആരു പറഞ്ഞു മാതാപിതാക്കള്‍ക്കു പരൂക്ഷ ഇല്ലെന്നു? അങ്ങനേം ഒരു സ്കൂളിനെ പറ്റി അടുത്തു കേട്ടു.

നാലാം ക്ലാസ്സില്‍ പഠിക്കണ ഒരു പയ്യന്റെ ഒരു കൊല്ലത്തെ ഫീസ്‌ കേട്ട് ഞെട്ടിപ്പോയി - എന്റെ മൊത്തം വിദ്യാഭ്യാസത്തിനു്‌ അതില്‍ കുറവേ ചിലവായുള്ളൂ എന്നാ തോന്നുന്നേ.

nandakumar said...

“അതെങ്ങാനും ഉണ്ടെങ്കില്‍ ന്റെ പിള്ളാര്‍ക്ക് ഈ ജന്മത്ത് സ്കൂളില്‍ അഡ്മിഷന്‍ കിട്ടൂല്ല. “

ഇന്റര്‍വ്യൂ അവിടെ നിക്കട്ടെ, ആദ്യം പിള്ളാരുടെ കാര്യത്തെപ്പറ്റി ഒരു തീരുമാനമെടൂത്ത് നടപ്പാക്ക് :)


(കോട്ടയത്ത് മേരി റോയിയുടെ സ്ക്കൂള്‍ ഉണ്ട്. ‘പള്ളിക്കൂടം’. അവിടെ ഏഴാം ക്ലാസ്സുവരെ പരീക്ഷ ഇല്ല എന്നതാണ് പ്രത്യേകത. രണ്ട് മണിക്കുറ് മാത്രം പഠനം. കേട്ടറിവാണ് നേരിട്ടു കണ്ടിട്ടില്ല. എന്റെ ഒരു സുഹൃത്ത് തന്റെ മക്കളെ അവിടെ ചേര്‍ത്താന്‍ വേണ്ടി തീരുമാനിച്ചിരിക്കുകയാണ്.)

Maria said...

ഒരിക്കൽ ഞാനും കുടുംബവും കോറമംഗലയിലോ മറ്റോ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു. തൊട്ടപ്പുറത്തെ മേശക്കുചുറ്റും ഒരു കുടുംബം ഇരുന്നു ശാപ്പിടുന്നുണ്ട്‌. അതിലെ കുട്ടി, കസേരയും മേശയും തമ്മിലുള്ള ഉയരവ്യത്യാസം കാരണമാവാം, ഇടയ്ക്കിടെ മുന്നോട്ട്‌ നീങ്ങിയിരിക്കുന്നുണ്ട്‌, ചിലപ്പോൾ നിരങ്ങി നിരങ്ങി എഴുന്നേറ്റുനിൽക്കുകയും ചെയ്യും. കുട്ടിയുടെ ഡാഡ്‌-ന്‌ അതത്ര ബോധിച്ചില്ല. ശരിക്ക്‌ പുറകോട്ട്‌ മാറിയിരിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ചു.
bvlgari perfume
fendi perfume
dolce & gabbana perfume
ed hardy perfume
guess perfume