Saturday, December 29, 2007

റോങ്ങ് നമ്പര്‍..

ഒരു ദിവസം വീട്ടിലേക്കു വിളിച്ചപ്പോഴാണു ക്ലാസ്മേറ്റായിരുന്ന സന്തോഷിനു ആക്സിഡന്റ് ആയെന്നും കുണ്ടായി മറിയ ത്രേസ്യാ ഹോസ്റ്റ്പിറ്റലില്‍ അഡ്മിറ്റാ‍ണെന്നും വിവരം കിട്ടിയത്.അവന്റെ വീ‍ട്ടിലേക്കു വിളിച്ചിട്ടു കിട്ടാത്തതിനാല്‍ നെറ്റില്‍ നിന്നും ഹോസ്പിറ്റലിന്റെ നമ്പര്‍ തെരഞ്ഞുപിടിച്ച് വിളിച്ചു. നീണ്ട പരിശ്രമത്തിനൊടുവില്‍ ലൈന്‍ കിട്ടി. ആക്സിഡന്റില്‍ പെട്ട് അഡ്മിറ്റായ സന്തോഷിന്റെ റൂമിലേക്ക് കണക്ടുചെയ്യണമെന്ന അപേക്ഷയില്‍ അവരെനിക്കൊരു ഹോള്‍ഡ് ഓണ്‍ മ്യൂസിക് ഇട്ടു തന്നു വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. മ്യൂസിക് വളരെ അരോചകമായിരുന്നു. ബീഥോവന്റെ മഹത്തായ സൃഷ്ടി ആയിരുന്നെങ്കിലും കേട്ടു കേട്ടു വല്ലാതെ ബോറഡിച്ചു തുടങ്ങിയിരുന്നു.

മ്യൂസിക് മാറി ”ഹലോ“ എന്നൊരു ശബ്ദം കേട്ടപ്പോഴാണു ഞാന്‍ വീണ്ടും ബോധമണ്ഡലത്തിലേക്കു തിരിച്ചുവന്നതു. “ഇതു ഞാനാ..” എന്നു പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പു തന്നെ “മോനേ എന്നാടാ നീ വരുന്നേ...” എന്ന് ഒരു വയസ്സായ ശബ്ദം എന്നോടു ചോദിച്ചു. “അമ്മയ്ക്കു അസുഖം വളരെ കൂടുതലാ..“

റോങ്ങ് നമ്പറിലേക്കാണു കണക്ടു ചെയ്തിരിക്കുന്നതെന്നു മനസിലായെങ്കിലും ആ ശബ്ദത്തിലെ നിസ്സഹായതയും വാത്സല്യത്തോടെയുള്ള മോനേ... എന്നുള്ള വിളീയും മനസിനെ വല്ലാതെ സ്പര്‍ശിച്ചു.അതുകൊണ്ടു ഡിസ്കണ്ക്ട് ചെയ്തില്ല.

പിന്നെയും അദ്ദേഹം തുടര്‍ച്ചയായി സംസാരിച്ചു മകനോടാണെന്നു തെറ്റിദ്ധരിച്ച്. കുറച്ചു സമയം കൊണ്ടു തന്നെ കാര്യമെല്ലാം ഏകദേശം മനസിലായി. അവര്‍ തനിച്ചാണു താമസിക്കുന്നത്. അച്ഛനെ നോക്കാന്‍ അമ്മയും അമ്മയെ നോക്കാന്‍ അച്ഛനും. മകന്‍ മുബൈയില്‍ ആണ്..അവിടെ നിന്നു തന്നെ വിവാഹമെല്ലാം കഴിച്ച്, വല്ലപ്പോഴും ഹിന്ദിക്കാരിയായ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വരും. വല്ലപ്പോഴും മാത്രം വിളിക്കും.

“നിന്നെ കണ്ടു കൊണ്ടു കണ്ണടയ്ക്കണമെന്നാടാ ഞങ്ങളുടെ ആഗ്രഹം..“ അദ്ദേഹത്തിന്റെ ശബ്ദം ഇടറി.

വയസ്സായ മാതാപിതാക്കളെ വീട്ടിലോ വൃദ്ധസദനങ്ങളിലോ തനിച്ചാക്കി, മഹാനഗരങ്ങളില്‍ മുഖത്തു കൃത്രിമചിരിയും ഹാഷ്പോഷ് ഇംഗ്ലീഷും കൈയ്യില്‍ നുരയുന്ന ലഹരിയുമായി, കടമകളും ഉത്തരവാദിത്തങ്ങളും മറന്നു ജീവിക്കുന്ന് ഒരു തരം ജീവികള്‍ ഉണ്ടെന്നുള്ള സാ‍മാന്യബോധമുള്ളതിനാല്‍ എത്രയും പെട്ടെന്നു വരാമെന്നു പറഞ്ഞാണു ഞാന്‍ ഫോണ്‍ വെച്ചത്.ആന കൊടുത്താലും ആശ കൊടുക്കെരുതെന്ന പ്രമാണം മനസില്‍ ഉണ്ടായിരുന്നെങ്കിലും അസുഖമായി കിടക്കുന്ന ആ അമ്മയ്ക്ക് മകന്‍ വരുമെന്ന പ്രതീക്ഷ കുറച്ചെങ്കിലും ആശ്വാസം നല്‍കിയെങ്കിലോ...

ഇതു ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നു തോന്നുന്നു. തങ്ങളുടെ രണ്ടാം ബാല്യത്തില്‍ മക്കളുടെ തണലില്‍ ജീവിക്കണമെന്നും അന്ത്യശ്വാസം വലിക്കുമ്പോള്‍ മക്കള്‍ അടുത്തുണ്ടാകണമെന്നതും ഏതു മാതാപിതാക്കളുടെയും ആഗ്രഹമല്ലേ. പക്ഷേ പ്രവാസികള്‍ക്ക് ഈ കടമ നിറവേറ്റാന്‍ എത്രത്തോളം പറ്റും എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു...

**********************************************************************************
എല്ലാ ബൂലോകര്‍ക്കും സന്തോഷവും സമൃതിയും നിറഞ്ഞ നവ വത്സരം ആശംസിക്കുന്നു.

30 comments:

ക്രിസ്‌വിന്‍ said...

സത്യം!!
ഇത്തരം വേദനകളുമായി എത്ര മാതാപിതാക്കള്‍
നല്ല പോസ്റ്റ്‌
ആശംസകള്‍

മിനീസ് said...
This comment has been removed by the author.
മിനീസ് said...

സത്യം.... ഓരോ നിമിഷവും അച്ഛനമ്മമാര്‍ തള്ളി നീക്കുന്നത് നമ്മെക്കുറിച്ചുള്ള ഓര്‍മ്മകളോടെയാണെന്നത്, നമ്മുടെ അടുത്ത വരവിനുള്ള കാത്തിരിപ്പോടെയാണെന്നത്, നമ്മുടെ ഓരോ സന്ദര്‍ശനവും (അതെ സ്വന്തം വീടുസന്ദര്‍ശനം!) ഒരു ഉത്സവമാക്കി മാറ്റാനുള്ള ആഗ്രഹത്തോടെയാണെന്നുള്ളത് ഒരു വല്ലാത്ത തിരിച്ചറിവാണ്. അതുണ്ടായാല്‍, കിട്ടുന്ന ഒരവസരവും പാഴാക്കാതെ നമ്മള്‍ നാട്ടിലേക്കോടിയെത്തും, എവിടെയായാലും! :-(

പുതുവത്സരാശംസകള്‍!

പ്രയാസി said...

നാളെ നമ്മളും ഈ വഴി കടന്നു പോകേണ്ടവരാണെന്നു..മക്കള്‍സ് ഓര്‍ത്താല്‍ നന്ന്..

നന്നായി ജിഹേഷെ..നല്ല പോസ്റ്റ്..

മാതാപിതാക്കളെ സംരക്ഷിക്കുന്ന സ്നേഹിക്കുന്ന നല്ലൊരു കുഞ്ഞാടായിത്തീരാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട്..
ഇതും കൂടി ഇരുന്നോട്ടെ..
ബ്ലോപ്പീ ന്യൂ ഇയര്‍..:)

ഉപാസന | Upasana said...

നന്നായി ഭായ്.

ഇത്തരം അപൂര്‍വതകള്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്. സങ്കടകരമാണ്...

എന്നും സ്നേഹത്തോടെ
ഉപാസന

ഹരിശ്രീ said...

നല്ല പോസ്റ്റ്.

ഇത്തരത്തില്‍ വേദനയോടെ ജീവിക്കുന്ന എത്രയോ അച്ഛനമ്മമാര്‍ നമ്മുടെ ഈ രാജ്യത്തുണ്ട്.
നന്നായി സുഹൃത്തേ...

പുതുവത്സരാശംസകള്‍...

ആഗ്നേയ said...

നന്നായി ജിഹേഷ്
നവവത്സരാശംസകള്‍.:-)

rajesh said...

ഞങ്ങള്‍ കഴിഞ്ഞയാഴ്ച മദ്രാസില്‍ പോയിരുന്നു. (അവിടെ വച്ചാണ്‌ താരേ സമീന്‍ പര്‍ കണ്ടത്‌). അവിടെ ഒരു കുടുംബസുഹൃത്തിന്റെ വീട്ടില്‍ പോയി. അദ്ദേഹവും ഭാര്യയും അവിടെയില്ല. അദ്ദേഹം സിനിമ ഫീല്‍ഡിലെ ഒരു വന്‍ തോക്കായതിനു ശേഷം ബോംബേ, മഡ്രാസ്‌ എന്നിങ്ങനെ ഷട്ടില്‍ അടിക്കുന്ന ഒരു ജീവിത ശെയിലി ആണ്‌.

ആ അഛനും അമ്മയും ഒറ്റയ്ക്ക്‌ ഒരു വന്‍ മാളികയില്‍. രണ്ടു പേര്‍ക്കും പിടിപ്പത്‌ അസുഖങ്ങള്‍. ഒരാളിന്‌ ഈയിടെ pacemaker വച്ചതേയുള്ളു.

ഓരോ ദിവസവും അവര്‍ തള്ളി നീക്കുന്നത്‌ അവന്‍ ഇന്നു വരുമായിരിക്കും എന്നും പറഞ്ഞാണ്‌ (ഇത്‌ അവര്‍ തന്നെ എന്റെയടുത്ത്‌ പറഞ്ഞതാണ്‌).

മദ്രാസില്‍ വന്നാല്‍ പോലും വീട്ടില്‍ പോകാന്‍ പറ്റാത്തത്ര തിരക്കുള്ള മകന്‍. airportല്‍ നിന്നും ഫോണ്‍ വിളിക്കുമത്രേ.

ഇങ്ങനെ ധാരാളം കുടുംബങ്ങള്‍.

വാല്‍മീകി said...

ഇത് എല്ലാ മാതാപിതാക്കളുടെയും സങ്കടമാണ്.
നല്ല കുറിപ്പ്.
ആശംസകള്‍.

അലി said...

ജിഹേഷ്..
നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍

പുതുവത്സരാശസകള്‍!

വക്കാരിമഷ്‌ടാ said...

മനസ്സില്‍ തട്ടി...

മൂര്‍ത്തി said...

നല്ലത്..
നവവത്സരാശംസകള്‍..

ശ്രീവല്ലഭന്‍ said...

ജിഹേഷ്,

വല്ലപ്പോഴുമുള്ള ആ കാണല്‍ പോലും പലപ്പോഴും നമ്മള്‍ അനുവദിക്കാറില്ലെന്നത് വേദനാജനകം ആണ്. ഒരു 20- 30 കൊല്ലം കഴിയുമ്പോള്‍ എന്തായിരിക്കും?

പുതുവത്സരാശംസകള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു.

പുതുവത്സരാശംസകള്‍

ഏ.ആര്‍. നജീം said...

ജിഹേഷ്,
നന്നായി, താങ്കളുടെ ആ വിളി ഒരല്പം ആശ്വാസം അവരില്‍ പകര്‍ന്നുവെങ്കില്‍ ജിഹേഷ് ചെയ്തത് ഒരു പുണ്ണ്യം. തന്നെ സംശയമില്ല..

ഇത്തരം മറ്റൊരു ചിന്തയില്‍ നിന്നും ഉടലെടുത്തതായിരുന്നു ദേ ഈ പോസ്റ്റ്..
http://ar-najeem.blogspot.com/2007/10/blog-post.html


അഭിനന്ദനങ്ങള്‍ പ്രിയ ജിഹേഷ്...

നിരക്ഷരന്‍ said...

ജിഹേഷ് ചെയ്തത് നന്നായെന്ന് തന്നെയാണ് എന്റെയും അഭിപ്രായം.

പ്രവാസജീവതമൊക്കെ മതിയാക്കി വയസ്സായ മാതാപിതാക്കളോടൊപ്പം കുറച്ചുകാലം കഴിയണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകും . പക്ഷെ അത് നടപ്പിലാക്കാന്‍ തുടങ്ങുമ്പോളേക്കും ഒരുപാട് വൈകിപ്പോയിരിക്കും .

മഞ്ജു കല്യാണി said...

ഇത് ഇന്നത്തെ പ്രവാസിലോകത്തിനും സമൂഹത്തിനു തന്നെയും ഒരു ചിന്താവിഷയമാണ്‍. പണത്തിനും പ്രശസ്തിയ്ക്കും പിന്നാലെ പോയി നാം ജീവിയ്ക്കാന്‍ മറക്കുന്നു, കടമകളെ മറക്കുന്നു...

ജിഹേഷ് ഭായ്, “പുതുവത്സരാശംസകള്‍ “

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി..

നജീമിക്കാ, താങ്കളുടെ പോസ്റ്റിന്റെ ലിങ്കിനു നന്ദി..അല്ലെങ്കില് അതു മിസ് ചെയ്യുമായിരുന്നു..

മന്‍സുര്‍ said...

ജിഹേഷ്‌ ഭായ്‌

പുതുവല്‍സരാശംസകള്‍
നന്‍മകള്‍ നേരുന്നു

നിലാവര്‍ നിസ said...

പുതുവര്‍ഷത്തില്‍ മറന്നു പോകരുതാത്ത ഒന്ന്..

നിഷ്ക്കളങ്കന്‍ said...

ഹം! എന്താ പറയുക. കഷ്ടം തന്നെ.
ആ പ്രതീക്ഷ പോകുമ്പോ‌ള്‍ അവര്‍ക്കുണ്ടായേക്കാവുന്ന നിരാശ!
ജിഹേഷ് ചെയ്യാവുന്നത് ചെയ്തെങ്കിലും.

Typist | എഴുത്തുകാരി said...

ഞാന്‍ ഇത്തിരി വൈകിപ്പോയൊ? (എല്ലാ കമെന്റിലേയും ഡേറ്റ് 2007 ആണേയ്).

പലര്‍ക്കും അച്ഛനമ്മമാരെ നോക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ലാ, സാധിക്കാത്തതുകൊണ്ടുകൂടിയാണ്. എന്തായാലും ഫലം ഒന്നുതന്നെ.ഒറ്റപ്പെടല്‍.

മാണിക്യം said...

എഴുതിയതു വളരെ നന്നായി
ഒരു കഥ എന്ന് വിളിക്കാന്‍‌ തോന്നുന്നില്ല.
ഇനി മുതല്‍ ഇതേ പ്രതീക്ഷിക്കാവൂ.വിവാഹം കഴിക്കുന്നത് സ്വന്തം സന്തോഷത്തിനു, മക്കളുണ്ടാകുന്നു അവരുടെ കളിയും ചിരിയും ആസ്വദിക്കൂ,വളര്‍ത്തി വിദ്യാഭ്യാസം കൊടുക്കൂ,
പറക്ക മുറ്റി അനന്ത വിഹായസില്‍ മക്കള്‍ പറക്കുന്നത് കണ്ട് ഈ മനോഹരമായ ഭൂമിയീല്‍ കിടന്ന് മേലോട്ട് കൈ ചൂണ്ടി പറയാം നോക്ക് ആ ഏറ്റം ഉയരത്തില്‍ പറക്കുന്നത് എന്റെ മകന്‍/മകള്‍ ആണ്.ഭഗവാന്‍ പണ്ടേ പറഞ്ഞു ഫലം ഇഛിക്കാതെ കര്‍മ്മം ചെയ്യാന്‍....

“എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി
ഞാന്‍ നന്നായി പൊരുതി, എന്റെ ഓട്ടം ഞാന്‍ പൂര്‍ത്തിയാക്കി ”എന്ന് മാതാപിതാക്കള്‍ പറയട്ടെ!

വരില്ല ഇനിയുള്ള കാലത്ത് ഒരു മക്കളൂം വരില്ല, വരാന്‍‌ അവര്‍ക്ക് ആഗ്രഹമില്ലാഞ്ഞല്ല.ചുറ്റുപാട് അതാണ്,അവരെ കുറ്റപെടുത്തരുത് ...

മാണിക്യം said...

ഡെറ്റ് ഇപ്പൊഴാ നൊക്കിയത്
ചില പോസ്റ്റ്കള്‍ ഇങ്ങനാ നിത്യഹരിതം!
ജിഹേഷ്..
അഭിനന്ദനങ്ങള്‍
2009!!
പുതുവത്സരാശസകള്‍!

മേരിക്കുട്ടി(Marykutty) said...

Happy new year Jihesh!

santhosh|സന്തോഷ് said...

Manassine touch cheythu..Realy... Chankil oru oru vedhana pole...

അനുരൂപ് said...

അത് ശരിയായ നമ്പര്‍ ആയിരുന്നു...
[:)]

Anonymous said...

ഇനിയെന്നാ പുതിയൊരു കുറിപ്പ്?? വേഗം പോരട്ടെ

ശ്രീ said...

ഒന്നേകാല്‍ വര്‍ഷത്തിനു ശേഷമാണ് ഈ പോസ്റ്റ് കണ്ണില്‍ പെടുന്നത്.

നല്ല പോസ്റ്റ്!

അല്ല, എവിടെ പോയി?

sajeevadoor said...

KAALAM NAMME VITTUKADANNUPOKUMPOL KALATHINTE KAIVAZHIYLKALEL DAIVATHINTE ANUGRHATHAL NAMMALUM ACHANUM AMMAYUM OKE AAYEEDUM APPOLPOYIPOYAKAALATHIL MARANNUPOYA ACHANTEYUM AMMAYUDEM VARDHIKAKAALADINAGAL ORMMAYIL VARUM SWANTHAM MAKKAL NAMME AVARUD JEVITHATHL NINNU AADARTHIMATTUPOL ONDAKUNNA NOMBARAM SWAYAM ANUBHAVIKKUMPOL VEDHANAYUDE VEDHANAYETHRENNU THIRICHE ARIYUM....ATHE UNDAKATHEERIKKATTE JEEVITHATHIL ENNUM... SNEHATHODE ACHANUM AMMAYEKKUMAYI KURECHE NIMISHANGAL NALKAN KAZHIYATTE....MATTEVEKKAN ARIYATTE NJHANUM NINGALUM EE THALAMURAYUMENNUM.