Wednesday, November 25, 2009

ഉപ്പുചാക്ക് ചരിതം - ഫാഗം 3

ഭാഗം ഒന്ന് ഇവിടെയും, രണ്ട് ഇവിടെയും വായിക്കാം



എന്നത്തെയും പോലെ ആ ഞായറാഴ്ച്കയും ബാംഗ്ലൂര്‍ നഗരത്തില്‍ ഏകദേശം ആറുമണിയോടെ പ്രഭാതം പൊട്ടി വിടര്‍ന്നു. പിന്നെയും ആറുമണിക്കൂര്‍ കഴിഞ്ഞാണ് നിദ്രാ ദേവി ഞങ്ങളെ വിട്ടൊഴിഞ്ഞു പോയത്.

ഉഡുപ്പി പാര്‍ക്കില്‍ നിന്ന് മസാല ദോശ കഴിച്ചശേഷം എതിര്‍വശത്തുള്ള ടോട്ടല്‍ മാളിലെ സന്ദര്‍ശകരെ കടക്കണ്ണാല്‍ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉപ്പുചാക്ക് ആ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.. “വരൂ നമുക്ക് ബ്രിഗേഡില്‍ പോയി രാപാര്‍ക്കാം”

വിരസമായ ജീവിതത്തെ ഒന്നു ഉല്ലാസപ്രദമാക്കാം എന്നുള്ളത്കൊണ്ട് മാത്രം ഞങ്ങള്‍ ബ്രിഗേഡ് റോഡ് ലക്ഷ്യമാക്കി യാത്രയായി.

ദൊം‌ലൂര്‍ വച്ചാണ് ഹോണ്ട ആക്ടീവയില്‍ ഒരു സൌന്ദര്യധാമം ഞങ്ങളുടെ മുന്നില്‍ വന്നു കയറിയത്. അതുവരെ പുറകിലിരുന്ന് കോട്ടുവായിട്ടു കൊണ്ടിരുന്ന ഉപ്പുചാക്ക് ഹോണ്ട ആക്ടീവ കണ്ടതും കാക്കയുടെ ശബ്ദം കേട്ട തള്ളകോഴിയെപോലെ പെടുന്നനെ ആക്ടീവ് ആകുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. മാത്രമല്ല പുറകില്‍ നിന്ന് ഇടക്കിടെ വന്നിരുന്ന “വേഗം വിട്രാ... വിട്രാ ശവീ” എന്ന പ്രയോഗങ്ങള്‍ അവസാനിക്കുകയും ചെയ്തു.


ട്രിനിറ്റി സര്‍ക്കിള്‍ കഴിഞ്ഞ് വലത്തോട്ടുള്ള തിരിയാനായി ടേണ്‍ ഇന്റിക്കേറ്റര്‍ ഇട്ട് മുന്നോട്ടു നീങ്ങിയ സൌന്ദര്യധാമം മെടോ റെയില്‍ പണിമൂലം വലത്തോട്ടുള്ള വഴി അടച്ച വിവരം മനസിലാക്കിയത് അവിടെ എത്തിയശേഷമായിരുന്നു... പെട്ടെന്നുള്ള ബ്രേക്കിങ്ങില്‍ ധാമം ആക്ടീവയില്‍ നിന്നും ഉരുണ്ടു പിരണ്ട് വീണു. ധാമം വലത്തോട്ടു പൊയ്ക്കോളും എന്നുള്ള ധാരണയില്‍ പിന്നാലെ കത്തിച്ച് വന്നിരുന്ന ഞാന്‍ പെട്ടെന്നാണ് ഡൈവ് ചെയ്യുന്ന ധാമത്തെ കണ്ടത്. ബ്രേക്ക് ആഞ്ഞു ചവിട്ടി...റോഡില്‍ ഉരഞ്ഞു ശബ്ദമുണ്ടാക്കി നീങ്ങിയ ബൈക്ക് ധാമത്തിന്റെ വാഹനത്തെ ഇടിച്ചു മറിഞ്ഞു.

എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു...കൈമുട്ടില്‍ നല്ല നീറ്റല്‍...ചെറുതായി ബ്ലഡ് വരുന്നുണ്ട്.. “ചോരകണ്ടതല്ലേ.. ഇപ്രാവശ്യം ഞാന്‍ കേറി മുട്ടും മോനേ“ വേദനക്കിടയിലും ഞാന്‍ ആത്മഗതിച്ചു. ആസ് യൂഷ്വല്‍ ഉപ്പ് ചാക്ക് പൊടി തട്ടി എഴുന്നേറ്റു. എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പതിവു പോലെ ചക്കച്ചുള കണ്ട ഈച്ച പോലെ ചുറ്റും ആള്‍ നിറഞ്ഞു.

എന്തു മനോഹരമായ സീന്‍. വീണുകിടക്കുന്ന സുന്ദരി. അവളെ ഇടിച്ചു തെറിപ്പിച്ച കശ്മലന്മാര്‍. ഈ ഭാഗത്താണ് നമ്മുടെ ഹീറോയുടെ രംഗപ്രവേശം.

നടുക്കു വകച്ചിലെടുത്ത മുടി , വലതു ചെവിയില്‍ വളച്ചിട്ടിരിക്കുന്ന തുരുമ്പു പിടിച്ച കമ്പി,കയ്യിലെ മസില്‍ കാണിക്കാന്‍ പാകത്തിലുള്ള ടീഷര്‍ട്ട്, പിന്നെ ദിപ്പ ഊരിപോകും എന്ന മട്ടിലുള്ള ജീന്‍സ്.. (വേണേല്‍ ഇവിടെ ഒരു സ്ലോ മോഷനു വകുപ്പുണ്ട്).

വന്ന പാടെ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ചു.. പിന്നെ കന്നഡയില്‍ എന്തരോ പുലമ്പി. മനസിലാക്കിയടത്തോളം ഞാന്‍ ധാമത്തെ ഇടിച്ചു തെറിപ്പിച്ചു എന്നാണ് ഈ ക്ണാപ്പനും ചുറ്റും കൂടി നില്‍ക്കുന്ന ക്ണാപ്പന്‍മാരും മനസിലാക്കിയിരിക്കുന്നത്.

“ടാ കോപ്പെ..കാര്യം അറിയാതെ ഒരു ജാതി കൊണഷ്ട് വര്‍ത്താന്‍ പറയല്ലേടാ പുല്ലേ” എന്നു പറയണമെന്നുണ്ടായിരുന്നു. എന്തു ചെയ്യാം കാ‍ലമിത്രയായിട്ടും കന്നഡ ഭാഷയില്‍ ബ്ബ ബ്ബ ബ്ബ. ഇംഗ്ലീഷില്‍ പറഞ്ഞിട്ടാണേല്‍ ആ “കന്നഡ മോനു“ മനസിലാകുന്നുമില്ല. അവസാനം മുറി കന്നഡയിലൂടെയും ആംഗ്യങ്ങളിലൂടെയും അഭിനയിത്തിലൂടെയും അവരെ കാര്യം പറഞ്ഞു മനസിലാക്കുന്നതില്‍ ഞാന്‍ വിജയം കൈവരിച്ചു. എന്നില്‍ ഒരു അഭിനേതാവ് ഒളിച്ചിരിപ്പുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഞാനന്നു മനസിലാക്കി.

എല്ലാവരും പിരിഞ്ഞു പോകുമ്പോള്‍ ഉപ്പു ചാക്കിനായി ഞാന്‍ ചുറ്റും കണ്ണോടിച്ചു

ശൂന്യ..ശൂന്യ.. ഉപ്പുചാക്കുമില്ല...ധാമവുമില്ല...ഹോണ്ട ആക്ടീവയുമില്ല.

ഫോണ്‍ വിളിച്ചിട്ടാണേല്‍ അവന്‍ എടുക്കുന്നുമില്ല. വേദനിക്കുന്ന കൈമുട്ടും വച്ച് തിരിച്ച് വണ്ടിയോടിച്ചു. വീട്ടിലെത്തി മുറിവു കഴുകി മരുന്നൊക്കെ വച്ച് വിശ്രമിക്കുമ്പോഴാണ് ഉപ്പു ചാക്കിന്റെ ഫോണ്‍ വന്നത്

“ ടാ.. ഞാനിപ്പോ സി.എം.എച്ച് ഹോസ്പിറ്റലിലാ...നിന്നെ അവരു ചോദ്യം ചെയ്യുന്ന സമയത്ത് ഞാന്‍ പോയി അവളുടെ വണ്ടിയൊക്കെ സ്റ്റാന്‍ഡിലാക്കി. പിന്നെ ഞാന്‍ തന്നെ നിര്‍ബ്ബന്ധിച്ച് ഇങ്ങോട്ടു കൊണ്ടുവന്നു. ഇപ്പോള്‍ മുറിവൊക്കെ ഡ്രെസ് ചെയ്തോണ്ടിരിക്കുവാ.. നിനക്കൊന്നും പറ്റിയില്ലല്ലോ...ഞാന്‍ എന്തായാലും വരാന്‍ വൈകുന്നേരമാകും..അവളെ ഹോസ്റ്റലില്‍ കൊണ്ടാക്കണം.. ഇന്നു കഞ്ഞി വേണ്ട”

നന്ദി കൂട്ടുകാരാ നന്ദി... അവസരം മുതലാക്കുന്നതില്‍ നിന്നെ മറികടക്കാന്‍ ഈ അണ്ഡ കടാഹത്തില്‍ വേറൊരാളില്ല മഗാ.....



( തൊടരും)

26 comments:

ശ്രീ said...

ഉപ്പു ചാക്ക് സീരീസ് തുടരുന്നു അല്ലേ?

നല്ല പഷ്ട് ഫ്രണ്ട്... ദങ്ങനെ തന്നെ വേണം :)

Pongummoodan said...

എടാകൂടമേ,

കലക്കിയെടാ.. അടുത്ത ‘ഫാഗം‘ ഉടന്‍ തന്നെയാവട്ടെ. :)

Bimal Raj said...

ബലേ ഭെഷ്!! ;-)
Good to see your posting again!

nandakumar said...

:D

വെരിഗുഡ്. അവനാടാ യഥാര്‍ത്ഥ കൂട്ടുകാരന്‍! :) എന്നാലും ഇത്ര മനപ്പൊരുത്തമുള്ള, സഹായഗുണമുള്ള കൂട്ടൂകാരെ നീയെങ്ങിനെ തേടിപ്പിടിക്കുന്നു.

ഉപ്പുചാക്ക് ചരിതങ്ങള്‍ ഇനിയും പോരട്ടെ

Pyari said...

എന്റെ അണ്ണന്‍ (മുകളില്‍ കമന്റ്‌ ഇട്ടിരിക്കുന്ന bimal) ആണ് ഈ ബ്ലോഗിലേക്ക് എന്റെ ശ്രദ്ധ ആകര്‍ഷിച്ചത്.

മുമ്പൊരിക്കല്‍ പഴയ പോസ്റ്റുകള്‍ അണ്ണന്‍ (എന്റെ ഭര്‍ത്താവ്) തന്നെയാണ് എന്നെ കൊണ്ട് വായിപ്പിച്ചത്.

Thnx to my annan. Your blogs are really worth reading...

ഹ്യൂമര്‍ അവതരിപ്പിക്കാനുള്ള കഴിവിനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു!

|santhosh|സന്തോഷ്| said...

അസാദ്ധ്യ ഹ്യൂമര്‍!!
ഷെര്‍ലോക്ക്, വളരെ ക്രിസ്പായി നിങ്ങള്‍ നര്‍മ്മം അവതരിപ്പിച്ചിരിക്കുന്നു. ഈയൊരു സ്റ്റൈല്‍ ഞാന്‍ താങ്കളുടെ പോസ്റ്റില്‍ മുന്‍പും ശ്രദ്ധിച്ചിട്ടുണ്ട്. കോമഡിക്കുവേണ്ടി കോമഡി സൃഷ്ടിക്കാതെ, സന്ദര്‍ഭോചിതമായിമാത്രം ചുരുങ്ങിയ വാക്കുകളില്‍ സംഭാഷണങ്ങളില്‍ താങ്കള്‍ കോമഡി സൃഷ്ടിക്കുന്നു.
‘കാക്ക തേങ്ങാപ്പൂളു കടിച്ചു പിടിച്ച പോലെ’ എന്ന ജാംബവാന്‍ ഉപമ ഇക്കാലത്തും പ്രയോഗിച്ച് കോമഡി കഷ്ടപ്പെട്ടു എഴുതിയുണ്ടാക്കുന്ന ബ്ലോഗ് കോമഡി-ഉപമ എഴുത്തുകാരില്‍ നിന്നും താങ്കള്‍ വേറിട്ടു നില്‍ക്കുന്നു.

Mahesh Cheruthana/മഹി said...

മച്ചു ,

സൂപ്പര്‍ബ്!!!!!!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത്രകാലമായിട്ടും ഉപ്പ്ചാക്കിനെ ഗുരുവാക്കീലേ!!!

jayanEvoor said...

ഹായ്!
അടിപൊളി എഴുത്ത്!

പൈങ്ങോടന്‍ said...

സംഗതി സത്യം തന്നെ. ഞാനും ഈ സംഭത്തിനു സാക്ഷിയായിരുന്നല്ലോ.
പക്ഷെ വണ്ടി ഓടിച്ചിരുന്നത് ഉപ്പുചാക്കും പിന്നില്‍ ഉണ്ടായിരുന്നത് നീയുമായിരുന്നെന്ന സത്യം ഇതില്‍ നേരെ ഉള്‍ട്ടയാക്കിയത് വളരെ മൃഗീയമായിപ്പോയി

ഞാന്‍ ആചാര്യന്‍ said...

"ആസ് യൂഷ്വല്‍ ഉപ്പ് ചാക്ക് പൊടി തട്ടി എഴുന്നേറ്റു. എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പതിവു പോലെ ചക്കച്ചുള കണ്ട ഈച്ച പോലെ ചുറ്റും ആള്‍ നിറഞ്ഞു."

ജിഹേഷെ, ഒറ്റയിരിപ്പിനു മൂന്നും വായിച്ചു തീര്‍ന്നു... (ഉപ്പുചാക്കായാല്‍ വീണാലും ഒന്നും പറ്റില്ല അല്ലേ..)

Tomkid! said...

കണ്ട് പഠിക്കണം ഉപ്പ് ചാക്കിനെ....ഉപ്പ് ചാക്കിനെ കണ്ടാല്‍ എന്റെ അന്വേഷണങ്ങള്‍ അറിയിക്കണേ....

രായപ്പന്‍ said...

ee uppuchaakku chettane onnu parichayappeduthumo?? njaan BTMil undu :)

ശ്രീലാല്‍ said...

നീ എപ്പൊഴാ എന്നെപ്പോലെ ഒന്ന് നന്നാവുന്നത് ?

Sherlock said...

ശ്രീ, സീരീസ് ഇനിയു തുടരും

ഹരിയേട്ടാ‍, നന്ദി

ബിമല്‍ രാജ്, നന്ദി

നന്ദേട്ട്സ്, നന്ദി

പീക്കുട്ടി, നന്ദി

Sherlock said...

സന്തോഷ്, ഊതിയതല്ലല്ലോ അല്ലേ? :)

മഹി, നന്ദി

കുട്ടിചാത്ത്സ്, ചോദിക്കാനുണ്ടോ? അവനു നന്ന ഗുരു :)

ജയന്‍, നന്ദി

പൈങ്ങോട്സ്, അരേ ചുപ്പ് രഹോ :)

Sherlock said...

ആചാര്യന്‍, നന്ദി

തോമാസൂട്ട്യേ, അറിയിച്ചിരിക്കണൂ...അറിയിച്ചിരിക്കണൂ :)

രായപ്പാ, പിന്നെന്താ...

ശ്രാലേ, ഇങ്ങളെ പോലെ തന്നെ ആവണാ..അത്രയ്ക്കും വേണാ :)

പാവപ്പെട്ടവൻ said...

ഹാ ഹാ ഹാ ഹാ എന്‍റെ അമ്മോ മോളികുട്ടി പട്ടിയെ അഴിച്ചു വിടടീ ..................

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

3 ഫാഗവും ഒരുമിച്ചന്നെ വായിച്ചു.. കലക്കീട്ട്ണ്ട്..

:)

Anil cheleri kumaran said...

:)

ഭൂതത്താന്‍ said...

ന്നാ ...പിന്നെ തുടരുവല്ലേ ....ആയിക്കൊട്ടെന്നു ...

G.MANU said...

മിസ്റ്റര്‍ കൂടം.. എത്ര നാളുകള്‍ക്ക് ശേഷമാണ് ഒരു ഏടാകൂടം വായിക്കുന്നത്.
കലക്കാന്‍ മൂന്നാം ഭാഗം.
ഉഴപ്പുകളഞ്ഞ് പെട്ടെന്ന് തുടരടേ............

അടുത്ത ഭാഗം ഉടനടിയിട്....

Sherlock said...

പാവപ്പെട്ടവന്‍, :)

രാ.വെ, :)

കുമാരാ‍്, :)

മനുവേട്ട്സ്, :)

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി

ഉപാസന || Upasana said...

avaen kunichchu nirththi idikke maashe.
hahahaha
:-)
Upasana

പപ്പൂസ് said...

ഹ ഹ ഹ! ഇടക്കിടക്ക് കാണാതാവുന്നതിന്‍റെ കാര്യം മനസ്സിലായി. ബ്ലോഗെഴുതുന്ന ആ കോമളാംഗുലികളില്‍ മുടി നടുക്കു വകഞ്ഞു ചീവിയ നായകന്‍ ചിത്രവേല ചെയ്തുവല്ലേ?? ;-)

കഞ്ഞി വേണ്ട. :-)

MOHAMED RIYAZ KK said...

വളരെ നന്നായിട്ടുണ്ട് നല്ല രസമുണ്ട് വായിക്കാന്‍