
ബ.ലേ (ബന്ധത്തിലുള്ള ലേഖകന്‍)
അമേരിക്ക: ബ്ലോഗര്‍പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന മരമാക്രിയെ പിടികൂടിയതായി വിവരം ലഭിച്ചു.
ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ദൌത്യസംഘത്തിന്റെ നേതൃത്വത്തിലാണ് മാക്രിയെ പിടികൂടിയത്.
മാക്രിയെ നേരില്‍ കണ്ട ചിലരില്‍ നിന്നും ഉള്ള വിശദാശംങ്ങള്‍ വച്ച് ദൌത്യസംഘം മാക്രിയുടെ ഒരു രേഖാചിത്രം തയ്യാറാക്കിയിരുന്നു.

ഉച്ചക്ക് രണ്ടുമണിയോടെയാണ് പ്രത്യേക ദൌത്യസംഘം മാധ്യമപ്രവര്‍ത്തകരുടെ അകമ്പടിയോടെ മരമാക്രിയുടെ പൊത്തില്‍ എത്തിച്ചേര്‍ന്നത്.
അപ്രതീക്ഷിതമായി ദൌത്യസംഘത്തെ കണ്ട് അന്തംവിട്ട് ഒളിഞ്ഞു നോക്കുന്ന മാക്രി

മാക്രിയെ കസ്റ്റടിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്കെടുത്ത് അത്മഹത്യാ ഭീഷണി മുഴക്കുന്ന മാക്രി

അവസാനം പിടിയില്‍ പെട്ടപ്പോള്‍

മാക്രിയുടെ പൊത്തില്‍ നിന്ന് ലഭിച്ച മുട്ടകള്‍, കറുത്ത പൊടികള്‍ എന്നിവ രാസപരിശോധനാ ലാബിലേക്ക് അയച്ചിരുന്നു.എന്നാല്‍ മാക്രി കാഷ്ടത്തെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത ആളുകള്‍ ദൌത്യസംഘത്തിന്റെ ശാപമാണെന്നു ലാബധികൃതര്‍ അറിയിച്ചു.
സമൂഹത്തിലെ ഉന്നതരുമായി മാക്രിക്കുള്ള ബന്ധം സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ ലഭിക്കുകയുണ്ടായി

മാക്രിയുടെ വിവാഹ ആല്‍ബത്തില്‍ നിന്ന്

(വലത്തുനിന്നും: മാക്രിണി,മാക്രി, മാക്രി അലക്സ്)
ഇപ്പോള്‍ കിട്ടിയ ഫോട്ടോ (പോലീസ് സ്റ്റേഷന്റെ ഭിത്തിയില്‍ നിന്ന്): ഇടികൊണ്ട് പടമായ മാക്രി

ബ്ലോഗര്‍പോള്‍ അന്വേഷിക്കുന്ന മാക്രി താനല്ലെന്നു ഇടികിട്ടുന്നതിനു മുമ്പും അല്ല താനാണ് താന്‍ മാത്രമാണ് എന്ന് ഇടികിട്ടിയശേഷവും മാക്രി പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു.
മാക്രിയുടെ അറസ്റ്റിനെ തുടര്‍ന്ന് നാടിന്റെ പലഭാഗങ്ങളിലുമുള്ള മാക്രികള്‍ അപ്രത്യക്ഷമായി. പലരും കുടുംബസമേതം വിദേശയാത്ര യിലാണെന്ന് അവരുമായി ബന്ധപ്പെട്ട കേന്രങ്ങള്‍ അറിയിച്ചു. എന്നാല്‍ കപടന്മാരായ ചില മരമാക്രികളുടെ പേരു പറഞ്ഞ് ആഗോള മരമാക്രികളേ അടച്ച് അവഹേളിക്കരുതെന്ന് മാക്രിഐക്യവേദി ആവശ്യപ്പെട്ടു.
17 comments:
ജിഹേഷെ ഞാനോരു ഏറ് പടക്കം എറിയുവാ
എന്താ മാക്രിക്കിട്ട് താങ്ങിയേക്കണെ
ആ വിവാഹ ആല്‍ബം കലക്കി
ഹാവൂ . അവസാനം മക്രിയെ പിടി കിട്ടിയല്ലോ . പല വേഷങ്ങളിലും പല രൂപ ഭാവങ്ങളിലും പലയിടത്തായി പ്രത്യക്ഷപ്പെട്ടിരുന്ന മക്രിയെ പലരും തിരിച്ചറിഞ്ഞു .നല്ല ഗ്ലാമര്‍ ലുക്കിലുള്ള മാക്രി ഇവിടെ
ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല അല്ലെ . സാരമില്ല . ഇതു ട്രൈ ചെയ്തു നോക്ക് .ഗ്ലാമര്‍ ലുക്കിലുള്ള മാക്രി
മാക്രിയെ പിടികിട്ടിയിട്ടും കാര്യമില്ല . കാരണം മനോരോഗികളെ ശിക്ഷിക്കാന്‍ വകുപ്പില്ല .ഒരു കാര്യം ചെയ്യാം . മാക്രിയെ കൊന്നു മുക്കാലിയില്‍ കെട്ടിതൂക്കാം
ചുമ്മാ ഇട്ടതാണു. നര്മ്മമായി മാത്രം എടുക്കുക
ഹഹഹ ഹാവൂ.. ആശ്വാസമായി..
കൊള്ളാല്ലോ ജിഹേഷെ,
അങ്ങനെ മരമാക്രിയും പിടിയില്‍ ആയി. ...വല്ല മാക്രികളേം പീഠിപ്പിക്കുന്ന സി ഡി വല്ലതും ഉണ്ടോ ബാങ്ക് ലോക്കറില്‍?
കളിച്ച് കളിച്ച് ഇപ്പൊ മരമാക്രിയുടെ മാളത്തില്‍ കേറിയാണോ കളി. ചൊറിയന്‍ തവളയാനുമാഷേ അത്.. വെറുതേ ഓരോ ഏടാകൂടവും ഒപ്പിക്കണ്ട.. ഹഹ... മാക്രി പിടുത്തം എന്തായാലും കലക്കി. കോമ്രേഡ് മരമാക്രിയാനന്ദ ഇനി അടങ്ങി ഇരിക്കുമൊ ആവോ
ഭായ്, മാക്രി കലക്കി... :)
ജിഹേഷ് ഭായ്... കലക്കി, കേട്ടോ.
അവസാനം ഇന്റര്‍പോള്‍ അന്വേഷിച്ചു നടക്കുന്ന ആ മരമാക്രിയെ പിടികൂടി അല്ലേ? നന്നായി.
:)
ha ha
അല്ലേലും ഈ ഇടുക്കിക്കാരെക്കൊണ്ടു തോറ്റു...മാക്രിയായും മായയായും അമ്രുതതീരത്തടിഞ്ഞോളും...പിന്നെ പണി നാട്ടുകാറ്ക്കിട്ടാ...
വളരേ നന്നായീ..ആശ്വാസമായീ....ഇനി ഞാനുറങ്ങട്ടെ...
-വേണാടന്‍
appo ithaaNallE aa maramaakri.
aaL sundaran thanne.
:D കടുവയെ പിടിച്ച കിടുവ
ഞാന്‍ ഒരു പോസ്റ്റിട്ടു.....അതില്‍ ബ്ലോഗര്‍പോളിന്റെ അറിയ്യിപ്പു കൊടുത്തിട്ട് ബ്ലോഗര്‍പോള്‍ എന്ന സംഘടനയീ സൃഷ്ടിച്ചത് ഞാനാണ് എന്ന അഹങ്കാരത്തില്‍ ഇര്രിക്കുമ്പോളാ സുനീഷ്-മരമാക്രി വഴി ഇവിടേ വന്ന്നത്....
ദാ കെടക്കണു ബ്ലോഗര്‍പോള്‍....
എന്തായാലും ഞാനും കഷ്ടപ്പെട്ടു എഴുതീയതല്ലേ....ബള്‍ബ് കണ്ടുപിടിച്ച എഡിസണേയ്യും സ്വിഫ്റ്റിനേയും പോലെ നമുക്ക് ഈ അവകാശം പങ്കുവയ്ക്കാം എന്താ???
ബ്ലോഗര്‍പോളിന്റെ അറിയിപ്പ്
Post a Comment