Wednesday, August 20, 2008

ഉപ്പുചാക്കും പോലീസും പിന്നെ ഒരാമ്പുലന്‍സും

ആദ്യഭാഗം ദിവടെ


ജനുവരി ഒന്ന്. മഞ്ഞിന്റെ കുളിരില്‍ ബാംഗ്ലൂര്‍ നഗരം..


ചുരുണ്ടു കൂടികിടക്കുന്ന കമ്പിളിക്കുള്ളില്‍ അമീബയെപോലെ കിടന്ന് ചില നേരമ്പോക്കുകള്‍ സ്വപ്നം കാണുകയായിരുന്ന ഞാന്‍ വൃത്തികെട്ട ഒരു ശബ്ദം കേട്ട് പെട്ടെന്നു ഞെട്ടിയുണര്‍ന്നു. തൊട്ടുമുന്നില്‍ ഒരു ഭീകരരൂപം. ഒരു പോത്തിനായി ഞാന്‍ ചുറ്റും നോക്കി. ഇല്ല..ഇല്ല..അപ്പോ കാലനല്ല. ഒന്നുകൂടി കണ്ണുതിരുമ്മിനോക്കി.

സൂപ്പര്‍മാനെ പോലെ ഉപ്പുചാക്കു നില്‍ക്കുന്നു. പകല്‍ സമയങ്ങളില്‍ മുണ്ടായും രാത്രികാലങ്ങളില്‍ പുതപ്പായും രൂപാന്തരം പ്രാപിക്കുന്ന അവന്റെ ഉടുതുണി അഥവാ ഉടുവസ്ത്രം അഥവാ ലുങ്കി(കട. ഫ്ഹാദ്രര്‍‌ ഡെക്കാന്‍) അപ്പോഴും പുതപ്പിന്റെ അവസ്ഥ വിട്ടിരുന്നില്ല.


“കുഴഞ്ഞല്ല്ലോ ഭഗവന്‍..എന്റെ ഈ വര്‍ഷം” പുതുവര്‍ഷ കണി കണ്ട് നെഞ്ചില്‍ നിന്നും ഒരു തേങ്ങലുയര്‍ന്നു


ഉപ്പുചാക്കിനെ ഒന്നു വിശദമായി നോക്കി. ആകെപ്പാടെ ഒരു വശപ്പിശക്. ഒരു കൈ കൊണ്ട് കിളിക്കൂടുപോലുള്ള തല ചൊറിയുന്നു. മറു കൈ നീട്ടി പിടിച്ചിരിക്കുന്നു. ഒരു പരശുരാമന്‍ സ്റ്റൈല്‍ (മൈനസ് കോടാലി).

“എന്തരടേയ്..കാലത്തു തന്നെ ഒറക്കം കളയാനായിട്ട്..ശല്യം” വെറുപ്പോടെ ഞാന്‍ ചോദിച്ചു.

“എടാ ഇന്നു ജനുവരി ഒന്ന്. എന്തേലും റെസലൂഷന്‍ എടുക്കണ്ടേ”

“ഓ..വേണം വേണം..ഇതു നമ്മളെത്ര കണ്ടിരിക്കുന്നു.” തലവഴി പുതപ്പുവലിച്ചിട്ട് വീണ്ടും ഉറങ്ങാന്‍ കിടന്നു.

“നാളെ മുതല്‍ കളരി തുടങ്ങും. വിത്തിന്‍ സിക്സ് മന്ത്സ് എന്റെ വയര്‍ കുറയ്ക്കും..ഇതില്‍ ഒരു മാറ്റവും ഉണ്ടാകില്ല..ഇതു സത്യം...സത്യം...അ സത്യം” ഉപ്പു ചാക്കിന്റെ റെസലൂഷന്‍ അവിടെയെങ്ങും മറ്റൊലി കൊണ്ടു.

“കാള വാലുപൊക്കുമ്പോള്‍ അറിഞ്ഞൂടെ... നിന്റെ ഗ്രൂപ്പില്‍ ഒരു പുതിയ പെണ്‍കൊച്ച് ജോയിന്‍ ചെയ്തതൊക്കെ ഞാന്‍ അറിഞ്ഞു”

“അതൊന്നും അല്ലടെയ്...ഹെല്‍ത്ത് ഈസ് വെല്‍ത്ത്”

ഇത് കുറേ നടന്നതു തന്നെ... എന്റെ മനസു പറഞ്ഞു. മലര്‍ന്നു കിടന്നാല്‍ റോഡിനു ഹമ്പ് വെച്ചപോലെ. നിവര്‍ന്നു നിന്നാല്‍ തംബുരു വിഴുങ്ങിയതുപോലെ.. കമിഴ്ന്നുകിടന്നാല്‍ സീസോ... ഈ നിലക്ക് പോയാല്‍ ഇന്നസെന്റിനെ പുറത്താക്കി മാവേലി പട്ടം ഇവന്‍ തന്നെ അടിച്ചുമാറ്റും.


എടാ നീയും വാ... ഉപ്പു ചാക്ക് സ്നേഹപൂര്‍വ്വം ക്ഷണിച്ചു.

ഞാനോ..കളരിയോ..നോ..നോ അതിനേക്കാള്‍ സ്നേഹപൂര്‍വ്വം ഞാനത് നിരസിച്ചു.

വാടേയ്..നിന്റെ ബ്ലോഗ് വായിച്ച് ആരേലും തല്ലാന്‍ വന്നാല്‍ ഉപകരിക്കും...ഉപ്പു ചാക്ക് മൊഴിഞ്ഞു

ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്താനിമഗനനായി.പിന്നെ കളരിയില്‍ പോകാന്‍ തീരുമാനിച്ചു.


പിറ്റേ ദിവസം കാലത്ത് ആറുമണിക്കു തന്നെ ഉപ്പ്ചാക്ക് വിളിച്ചെഴുന്നേല്‍പ്പിച്ചു. ഒടുക്കത്തെ തണുപ്പ്. ഞാന്‍ ജെര്‍ക്കിനും മങ്കിക്യാപ്പും ഗ്ലൌസും ജീന്‍സുമൊക്കെയിട്ട് പുറത്തിറങ്ങി.‍ ഉപ്പുചാക്കാണേല്‍ ഒരു സീധാ സാധാ(കട.പച്ചാളം)ടീ ഷര്‍ട്ടും ബര്‍മുഡയും മാത്രം. ശിഖണ്ഡിയുടെ പുറകില്‍ അര്‍ജ്ജുനന്‍ നിന്നപോലെ ഉപ്പുചാക്കിന്റെ പുറകില്‍ ഞാനിരുന്നു, വണ്ടിയോടുമ്പോള്‍ വീശിയടിക്കുന്ന മഞ്ഞുകാറ്റില്‍ നിന്നും രക്ഷ‍നേടാന്‍.

-----

ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു വീണു. ഗ്രൂപ്പിലെ പുതിയ പെണ്‍കുട്ടിയുമായി സംസാ‍രിക്കുമ്പോള്‍ അറിയാതെ ഒരു കോട്ടുവായിട്ടെന്നും അതില്‍ പിന്നെ അവനെ കാണുമ്പോള്‍ ആ കൊച്ച് ഒഴിഞ്ഞുമാറി പോകുന്നതായും ഉപ്പുചാക്ക് സങ്കടം പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ കളരിയില്‍ പോകാനുള്ള ഉപ്പുചാക്കിന്റെ ആവേശം കമെന്റ് കിട്ടാത്ത ബ്ലോഗറെ പോലെ കുറഞ്ഞു കുറഞ്ഞു വന്നു.

ഒരു ദിവസം കാലത്ത് പതിവുപോലെ മാര്‍ത്തഹള്ളിയിലേക്ക് ഉപ്പുചാക്കിന്റെ കൂടെ‍ യാത്ര തിരിച്ചു. മാര്‍ത്തഹള്ളി ജംക്ഷനു തൊട്ടു മുമ്പ് വച്ച് പോലീസ് പട്രോള്‍ കൈ കാണിച്ചു. കിടക്കപ്പായീന്നെഴുന്നേറ്റ് മുഖം കൂടി കഴുകാതെയുള്ള പോക്കല്ലേ, വല്ല തരികിട ടീമാണെന്നു വിചാരിച്ചു കാണണം.

അവര്‍ക്ക് ബ്രെത്ത് അനലൈസ് ചെയ്യണമെന്ന്. ഉപ്പ് ചാക്കിനോട് കൂടെയുള്ള പോലീസുകാരന്റെ മുഖത്തേക്ക് ഊതാന്‍ പറഞ്ഞു. അല്ലെങ്കിലേ വായ്‌നാറ്റമുള്ളവന്‍ ഇപ്പോ പല്ലും തേച്ചിട്ടില്ല. നല്ലപോലെ ശ്വാസം ഉള്ളിലേക്കെടുത്ത് കൊടുങ്കാറ്റുപോലെ ഒരു ഊത്ത്.

ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.........

ആ പോലീസ് ചേട്ടന്റെ മുഖത്ത് എക്സ്ട്രാ ഫിറ്റിങ്ങ് പോലെയുള്ള കൊമ്പന്‍ മീശയുടെ കൊമ്പുകള്‍, വാടിയ ചേമ്പിന്‍ തണ്ടു പോലെ, സ്ലോമോഷനില്‍ താഴേക്ക് വരുന്നതും ആസ്തമയുള്ളവരെ പോലെ ജീവ വായുവിനു വേണ്ടി ആഞ്ഞു വലിക്കുന്നതും കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് മറിയുന്നതും ഞങ്ങള്‍‍ കണ്ടു.

ഒരു കറുത്ത തണ്ടര്‍ബേഡില്‍ ഞങ്ങള്‍ കളരി ലക്ഷ്യമാക്കി കിഴക്കോട്ട് പ്രയാണം തുടരുമ്പോള്‍ ഒരു വെളുത്ത
ആമ്പുലന്‍സ് ആ പോലീസുകാരനെയും വഹിച്ചുകൊണ്ട് മണിപ്പാല്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി പടിഞ്ഞാട്ട് കുതിച്ചു പായുകയായിരുന്നു.


ഉപ്പുചാക്കിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല....തൊടരും

35 comments:

പൈങ്ങോടന്‍ said...

നീ കളരി പഠിച്ചില്ലേ? ഇല്ലെങ്കില്‍ വേഗം പോയി പഠിച്ചോ...ഉപ്പുചാക്കിതാ അലറിക്കൊണ്ടുവരുന്നുണ്ട് :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“കാള വാലുപൊക്കുമ്പോള്‍ അറിഞ്ഞൂടെ... നിന്റെ ഗ്രൂപ്പില്‍ ഒരു പുതിയ പെണ്‍കൊച്ച് ജോയിന്‍ ചെയ്തതൊക്കെ ഞാന്‍ അറിഞ്ഞു”

അതിങ്ങനെ രൂപാന്തരം പ്രാപിച്ചല്ലേ

നന്ദകുമാര്‍ said...

മലര്‍ന്നു കിടന്നാല്‍ റോഡിനു ഹമ്പ് വെച്ചപോലെ. "നിവര്‍ന്നു നിന്നാല്‍ തംബുരു വിഴുങ്ങിയതുപോലെ.. കമിഴ്ന്നുകിടന്നാല്‍ സീസോ...
എക്സ്ട്രാ ഫിറ്റിങ്ങ് പോലെയുള്ള കൊമ്പന്‍ മീശയുടെ കൊമ്പുകള്‍, വാടിയ ചേമ്പിന്‍ തണ്ടു പോലെ, സ്ലോമോഷനില്‍ താഴേക്ക് വരുന്നതും...."

എവിടുന്ന് ഒപ്പിക്കുന്നെടേ ഈ ഉപമകള്‍??!!
പറയാനുണ്ടോ നന്നായിരിക്കുന്നുവെന്ന്??!! ഗംഭീരം.

(എന്നോടും മനുവിനോടും കൂട്ടുകൂടിയതില്‍ പിന്നെ നീ നന്നായി എഴുതാന്‍ പഠിച്ചൂലേ.??!.... അയ്യോ ഇടിക്കരുത്...ഞാന്‍ ഓടി..)

നന്ദപര്‍വ്വം-

പോങ്ങുമ്മൂടന്‍ said...

"മലര്‍ന്നു കിടന്നാല്‍ റോഡിനു ഹമ്പ് വെച്ചപോലെ. നിവര്‍ന്നു നിന്നാല്‍ തംബുരു വിഴുങ്ങിയതുപോലെ.. കമിഴ്ന്നുകിടന്നാല്‍ സീസോ..."

അപ്പോ ഏടാകൂടമേ താങ്കളെന്നെ കണ്ടിട്ടുണ്ടോ? :)
ചിരിച്ചുവെന്നും രസിച്ചുവെന്നും പ്രത്യേകിച്ച് എഴുതേണ്ടതില്ലല്ലൊ? :)

നന്ദേട്ടാ, ഇങ്ങോട്ടെത്തിച്ചതിന് വച്ചിട്ടുണ്ട്.
( തെറ്റിദ്ധരിക്കേണ്ട ചിലവ് വച്ചിട്ടുണ്ട്റ്റെന്നാ പറഞ്ഞത്. ):)

Sharu.... said...

"മലര്‍ന്നു കിടന്നാല്‍ റോഡിനു ഹമ്പ് വെച്ചപോലെ. നിവര്‍ന്നു നിന്നാല്‍ തംബുരു വിഴുങ്ങിയതുപോലെ.. കമിഴ്ന്നുകിടന്നാല്‍ സീസോ..." നല്ല ഉപമ, പോസ്റ്റ് കിടിലന്‍ ആയിട്ടോ :)

മച്ചുനന്‍/കണ്ണന്‍ said...

എന്റെ കമന്റ് എനിക്കുമുകളില്‍ എഴുതിയ മൂന്ന് കമന്റിന്റെ ഡിറ്റോ...( “ )

ശ്രീ said...

ഉപമകല്‍ കിടിലന്‍!!!

ഉപ്പു ചാക്ക് കളരി പഠിച്ചില്ല എന്നു പറഞ്ഞതു ഞാന്‍ വിശ്വസിയ്ക്കുന്നു.
[പഠിച്ചിരുന്നേല്‍ ഇന്ന് ഇതു പബ്ലിഷ് ചെയ്യാന്‍ ജിഹേഷ് ഭായ് ബാക്കി കാണുമായിരുന്നില്ലല്ലോ]
:)

The Common Man | പ്രാരാബ്ദം said...

ജിഹേഷ്‌,

വായിച്ചു. ചിരിച്ചു. ഇനിയും വരാം.

ഓഫ്‌.

"..എന്നോടും മനുവിനോടും കൂട്ടുകൂടിയതില്‍ പിന്നെ നീ നന്നായി എഴുതാന്‍ പഠിച്ചൂലേ.??!.... "

നന്ദാ.. ചുമ്മാതല്ല ഞാന്‍ തനിക്കും മനുവിനും പുതിയ നമ്പരുകളൊന്നും പഠിപ്പിച്ചു തരാത്തത്‌.

Sarija N S said...

എന്‍റെ ഏടാകൂടമേ നീ വല്ലാത്തൊരു ഏടാകൂടം തന്നെ. :) . തംബുരു ഉപമ ഇത്തിരി കടന്നു പോയീ :) ഇനിയെനിക്ക് തംബുരു കാണുമ്പോള്‍ ഇതാവും ഓര്‍മ്മ വരിക.

Visala Manaskan said...

:)) തംബുരു വിഴുങ്ങിയ പോലെ!!!!

അതക്രമ അലക്കായിപ്പോയി ചുള്ളാ..

തകര്‍ത്തിട്ടുണ്ട് ട്ടാ.

പ്രയാസി said...

കലക്കി മ്വാനേ....

ഉപമകള്‍ അഫാരം..;)

പ്രത്യേകിച്ചും കുടവയര്‍..ടുകിടു..!

കിടങ്ങൂരാൻ said...

ഹാ ഹാ എന്തൂട്ടാ കീറ്‌...എന്നിട്ട്‌ കൈരളി മുഴോനും പടിച്ചോ?

krish | കൃഷ് said...

ഹ ഹ കലക്കി.
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദൈവമേ ഗളരി പഠിക്കാന്‍ ഡൈം ഗിട്ടിയാ!!! മനസ്സമാധാനത്തോടെ ഇനിയെങ്ങനെ കമന്റും?

ശിവ said...

ഹ ഹ....ഉപ്പുചാക്കിന്റെ വിശേഷം വല്ലാതെ ചിരിച്ചു പോയി....

അല്ല ഒരു സംശയം...അതായത്...ആക്ച്വലി ആരാ ആ പോലീസുകാരന്റെ മുഖത്തേയ്ക്ക് ഊതിയത്...

കാന്താരിക്കുട്ടി said...

ഇവിടെ വന്നു ചിരിച്ചു മതിയായി..ഉപ്പു ചാക്കിന്റെ വിശേഷങ്ങള്‍ അസ്സലായി

അല്ഫോന്‍സക്കുട്ടി said...

മലര്‍ന്നു കിടന്നാല്‍ റോഡിനു ഹമ്പ് വെച്ചപോലെ. നിവര്‍ന്നു നിന്നാല്‍ തംബുരു വിഴുങ്ങിയതുപോലെ.. കമിഴ്ന്നുകിടന്നാല്‍ സീസോ...

കളരി പോരാതെ വരും :-)

കുറ്റ്യാടിക്കാരന്‍ said...

I am the story jihoo... I am the story.. story for the Manglish

HDD thattippoyathu kond laptop work cheyyunnilla... so no malayalam.

pakshe ennaalum ippo thanne parayaathe vayya... Suupper.. :)

-comment kittaathe poya oru blogger!

Raindrops said...

"മലര്‍ന്നു കിടന്നാല്‍ റോഡിനു ഹമ്പ് വെച്ചപോലെ. നിവര്‍ന്നു നിന്നാല്‍ തംബുരു വിഴുങ്ങിയതുപോലെ.. കമിഴ്ന്നുകിടന്നാല്‍ സീസോ..."

ഉപ്പുചാക്ക് ദാ ഇനി കരാട്ടേയും പഠിച്ചായിരിക്കും വരുന്നത്. കളരിയിലെ ഒഴിഞ്ഞുമാറുന്ന വിദ്യയോ പൂഴിക്കടകനോ മാത്രമേ ഇനി രക്ഷയുള്ളൂ. കയ്യിലൊരു ബേഗ് പൂഴിയുമായി നടന്നോ. അല്ലേല്‍ ഒരു രക്ഷേമില്ല.

ബുഹഹഹഹഹ....... അയ്യോ ദാ വരുന്നു ഉപ്പു ചാക്ക്. ഞാനിതാ പോകുന്നേയ് യ് യ് യ്.......

KVM said...

ആ പോലീസ് ചേട്ടന്റെ മുഖത്ത് എക്സ്ട്രാ ഫിറ്റിങ്ങ് പോലെയുള്ള കൊമ്പന്‍ മീശയുടെ കൊമ്പുകള്‍, വാടിയ ചേമ്പിന്‍ തണ്ടു പോലെ, സ്ലോമോഷനില്‍ താഴേക്ക് വരുന്നതും ആസ്തമയുള്ളവരെ പോലെ ജീവ വായുവിനു വേണ്ടി ആഞ്ഞു വലിക്കുന്നതും കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് മറിയുന്നതും ഞങ്ങള്‍‍ കണ്ടു.
നമിച്ചാനിയാ നമിച്ചു :)

-സങ്കുചിതന്‍

KVM said...
This comment has been removed by the author.
നവരുചിയന്‍ said...

കൊള്ളാം എന്നാലും രാവിലെ തന്നെ ആ പോലീസ്കാരനെ ഗുലാന്‍ ആക്കിയത് ശെരി ആയില്ല

ഓടോ : ഈ ഉപ്പുചാക്ക്നെ വാടകക്ക് കിട്ടുമോ ...എന്നെ മുന്നു നാലു തവണ ആയി ഈ പോലീസ്കാര് മണം പിടിച്ചു പോക്കുന്നു

ഉപാസന || Upasana said...

ജഹേഷ് ഭായ്

തകര്‍പ്പന്‍ പോസ്റ്റ്.
സീസോ,തംബുരു ഉപമകളൊക്കെ കലക്കി കടുക് വറുത്തു.
:-)
ഉപാസന

ഓ. ടോ: പരശുരാമന്‍ കയ്യില്പിടിച്ചിരിയ്ക്കുന്നത് കോടാലിയല്ല ദാസാ‍ാ. മഴൂ‍ൂ... മഴു.

ആചാര്യന്‍... said...

ജിഹേഷെ...ഞാം വായിക്കാതെ കമന്‍റി... ഹഹഹ..

വാല്‍മീകി said...

കാളകള്‍ വാല് പൊക്കുന്നത് കാരണം സ്വസ്ഥമായി ഒന്നു പ്രേമിക്കാന്‍ പോലും പറ്റില്ല (കട: ദിലീപ്, ഈ പുഴയും കടന്നു).

ജിഹേഷ് said...

പൈങ്ങ്സേ :)

പ്രിയാ :)

നന്ദേട്ട്സ്, :) ഈ നിലയ്ക്കു പോയാന്‍ നന്ദേട്ടനു ഓട്ടം നിര്‍ത്താന്‍ പറ്റുമെന്നു തോന്നുന്നില്ല

പോങ്ങുമൂട്സ്, :)

ഷാരു, :)

മച്ചുനന്‍, മുകളിലുള്ള സ്മൈലികളുടെ ഡിറ്റോ :)

ശ്രീയേ,:) ഞാനും പഠിച്ചില്ല..അവനും പഠിച്ചില്ല

പ്രാരാബ്ദം, :) ഇന്‍ ഹരിഹര്‍ നഗര്‍ കണ്ടിട്ടുണ്ടല്ലേ

സരിജാ :)

വിശാലേട്ടാ, വളരെ നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനു പെരുത്തു നന്ദി :)

പ്രയാസീ, :)

കിടങ്ങൂരാന്‍, :) ഇല്ല മാഷേ

ക്രിഷ്, :)

കുട്ടിച്ചാത്ത്സ്, :)

ശിവ, :)

കാന്താരിക്കുട്ടീ, :)

അല്ഫോണ്‍സക്കുട്ടീ, :)

കുറ്റ്യാടീ, :)

മഴത്തുള്ളി മാഷേ, :)

സങ്കുചേട്ടാ, ഈ വഴിവന്നതില്‍ പെരുത്തു സന്തോഷം :)

നവരുചിയാ, :) ഏര്‍പ്പാടു ചെയ്യാം..ഇച്ചിരി ചിലവുണ്ട് :)

സുനിലേ, :) ഇതൊക്കെ ഇങ്ങനെ പബ്ലിക്കായി വിളിച്ചു പറയല്ലിഷ്ടാ

ആചാര്യന്‍, :) ആദ്യ സന്ദര്‍ശനത്തിനു പെരുത്തു നന്ദി. വായിക്കാന്‍ സമയമില്ലാതിരുന്നിട്ടു കൂടി കമെന്റുകള്‍ ഇട്ടു പ്രോത്സാഹിപ്പിക്കാന്‍ അങ്ങു കാണിച്ച നല്ല മനസിനു വളരെ നന്ദി.

വാല്‍മീകി, :) ഇപ്പോ “കട” യില്ലാതെ ഒരു വരി എഴുതാന്‍ പറ്റിണ്ടായല്ലേ :)

വല്യ എയിമായില്ലെന്നു അറിയാം..ന്നാലും വെറുതെ പോസ്സ്റ്റിയതാ.. വന്നതിനും അഭിപ്രായിച്ചതിനും പെരുത്തു നന്ദി.

കുറുമാന്‍ said...

കുറച്ച് ഉപമ കടം തരണേ ജിഹേഷേ :)

Anonymous said...

enna alakkanne.........


ho entammo mudinja upamakalyo...

namichu mahse namichu

അനൂപ് തിരുവല്ല said...

കലക്കി

പാമരന്‍ said...

ഒരു അരച്ചാക്ക്‌ ഉപമയുണ്ടാകുമോ എടുക്കാന്‍?

നിഷ്ക്കളങ്കന്‍ said...

ജിഹേഷേ

ചിരിച്ചു. ന‌ന്നായിട്ട് തന്നെ. :)) “തംബുരു” :))))

സുഖം തന്നെയല്ലേ?

smitha adharsh said...

പതിവുപോലെ,ചിരിച്ചു...ചിരിച്ചു...കുടലിന്‍റെ സ്ക്രൂ തെറിച്ചു.

ജിഹേഷ് said...

കുറുമാന്‍ ജീ, എത്ര കിലോ വേണമെന്നു പറയൂ‍ :)

കാര്‍, :)

അനൂപ്, :)

പാമരന്‍, എന്തിനാ അരച്ചാക്കാക്കുന്നത് ഒരുചാക്കെന്നെ തരാലോ :)

നിഷ്കളങ്കന്‍, :) സുഖം തന്നെ മാഷേ

സ്മിത ആദര്‍ശ്, :)

എല്ലാ‍വര്‍ക്കും വന്നതിനും വായിച്ചതിനും നന്ദ്രി :)

Senu Eapen Thomas, Poovathoor said...

അപ്പോ ഏടാകൂടവും കൈരളി തന്നെ. വിടാതെ ഉപ്പ്‌ ചാക്കിനെ പിടിച്ചോ....ബ്ലോഗിനു വിഷയ ദാരിദ്ര്യം ഉണ്ടാവില്ല. ഏറ്റവും ഒടുവില്‍ ഉപ്പുചാക്ക്‌ ഈ ബ്ലോഗിന്റെ ഐശ്വര്യം എന്ന് കൂടി കൊടുത്താല്‍ ഈശ്വര കോപം ഒഴിവായി കിട്ടും.

കലക്കന്‍ എഴുത്ത്‌. നന്നായി സുഖിച്ചു. ഉപ്പു ചാക്ക്‌ നിന്നാള്‍ വാഴട്ടെ.

സസ്നേഹം,
പഴമ്പുരാണംസ്‌.

അന്യന്‍ said...

തകര്‍ക്കുകയാണല്ലോടാ.. മച്ചാ....
അല്ല നമ്മുടെ ഉപ്പുചാക്കിനെ
പരസ്യത്തില്‍ അഭിനയിക്കാന്‍
കൊണ്ട്‌ പോയ്‌ക്കൂടെ...
ക്ലോസ്‌ അപ്പിന്റെ പരസ്യത്തില്‍
ആ പെണ്ണുമ്പിള്ളയുടെ മുഖത്തേക്ക്‌
ഒരു മൈല്‍ഡ്‌ ഊത്ത്‌....
അതോടെ അവള്‍ അഭിനയം
നിര്‍ത്തുമായിരിക്കും...
അങ്ങിനെയങ്കിലും ഒരു ഉപകാരം
കിട്ടട്ടെന്നെ...പാവം...:)
അല്ല.. ആ പൊലീസുകാരന്‍
പിന്നെ ജീവിച്ചോ അതോ..????

എന്തായാലും കളരിയില്‍
പോകുന്നത്‌ നല്ലതാ...
നാട്ടുകാര്‍ കൈവയ്‌ക്കുമ്പോള്‍
ചുരുങ്ങിയ പക്ഷം
ഒഴിഞ്ഞുമാറുകയെങ്കിലും
ചെയ്യാം.. അല്ലേ...മാഷേ..:)
എന്തായാലും
വായിക്കാന്‍
നല്ല രസമുണ്ടായിരുന്നു..
ഇനി അടുത്ത ഭാഗം..വരട്ടെ...