ബ്ലോഗിങ്ങിനെകുറിച്ചോ..അഗ്രിഗേറ്റര്‍,പിന്‍മൊഴി/മറുമൊഴി എന്നീ സങ്കേതങ്ങളെകുറിച്ചോ വല്യ പിടിപാടില്ലാത്ത സമയത്ത്. അതായത് 2007 ജനുവരിയില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ്, ഒന്നു കൂടി പൊടിതട്ടിയെടുത്ത് വീണ്ടും പോസ്റ്റുന്നു.
2001 ല്‍ ഡിപ്ലോമ കഴിഞ്ഞ് വീട്ടില്‍ പുര നിറഞ്ഞു നില്‍ക്കുന്ന അവസരത്തിലാണ് ഇനിയെന്ത് എന്ന ഒരു ഡിടിസ് അശരീരി വീട്ടിനുള്ളില്‍ മുഴങ്ങിയതു. അപ്പോഴേയ്ക്കും കുറേ സഹപാഠികള്‍ ബി.ടെക്ക് എന്ന സാഹസത്തിനായി കേരളാ ബോര്‍ഡര്‍ ക്രോസ് ചെയ്തിരുന്നു. ഇനിയും അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനം എടുത്തിരുന്നതിനാല്‍ ബോര്‍ഡര്‍ ക്രോസ് ചെയ്യാന്‍ ഞാന്‍ മുതിര്‍ന്നില്ല..അല്ലാതെ ചില പരദൂഷണക്കാര്‍ പറയുന്നതു പോലെ തലയ്ക്കകത്ത് ഒന്നുമില്ലാഞ്ഞിട്ടല്ല.
വളരെ വ്യക്തവും കൃത്യവുമായ ഒരു റ്റൈം റ്റേബിള്‍ പ്രകാരം ജീവിതം മുന്നോട്ടു പോയി. ഏര്‍ളി മോര്‍ണിങ് 10 മണിയോടെ എണീറ്റ് മനോരമയില് കമിഴുന്നു വീഴുന്നു, പിന്നെ എല്ലാ ചരമ കോളങ്ങളും സിനിമാ പരസ്യങ്ങളും പീഡനകേസുകളും വായിച്ചു 11 മണിയോടെ വീണ്ടും തല പൊക്കുന്നു. പിന്നെ തകര്‍ത്തു പിടിച്ചു പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് 11.30 ടിവി ഓണാക്കുന്നു, അപ്പോഴേയ്ക്കും ഡി ഡി മലയാളത്തില്‍ ഏതെങ്കിലും സിനിമായുടെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് കാണിച്ചു തുടങ്ങിയിറ്റുണ്ടാവും.. പിന്നെ ഊണ്, സിനിമായെല്ലാം റ്റൈം ഡിവിഷന്‍ മള്‍ട്ടിപ്ലെക്സ് ചെയ്ത് അഡ്ജെസ്റ്റ് ചെയ്യുന്നു...ടിവിയില്‍ ശുഭം എഴുതിക്കാണിക്കുമ്പോഴേക്കും ഞാന് ചെയറില് ഫ്ലാറ്റായിട്ടുണ്ടാവും.
ഇങ്ങിനെ ജീവിതം വളരെ ഇതം പ്രഥമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചു ഒരു ഇന്റ്രവ്യു ലെറ്റ്ര് വന്നതു. .എറണാകുളത്തുനിന്ന്..
ഇന്റ്രവ്യു ദിവസം കാലത്തേ തന്നേ വിളിച്ചെഴുന്നേല്‍പിച്ചു. ഉറക്കം തൂങ്ങുന്ന മുഖവും വടിപോലത്തെ ഷര്‍ട്ടും വല്ലപ്പോഴും ഇടുന്ന പോയിണ്ടട് ഷൂസും തല്ലികേറ്റി ഞൊണ്ടി ഞൊണ്ടി ചാലക്കുടിയിലേക്കു വച്ചു പിടിച്ചു. അവിടെ നീന്നു ഒരു തിരോന്തരം ഫാസ്റ്റില് കയറീ എറണാകുളത്തേക്കു ടിക്കറ്റെടുത്തു...വ്ണ്ടിയിലിരുക്കുമ്പോള്‍ മുഴുവന്‍ ഇന്റ്രവ്യു കഴിഞ്ഞു ഷേണായീസില്‍ രാവണപ്രഭു കാണാന്‍ ടിക്കറ്റു കിട്ടുമോ എന്നുള്ള ആശങ്കയായിരുന്നു.
മോഹന്‍ലാല്‍ “അയാള്‍ കഥയെഴുതുകയാണ്‍” എന്ന സിനിമയില്‍ പറഞ്ഞ പോലെ “ചോയിച്ച് ചോയിച്ചു പോയി” അവസാനം ഓഫീസ് കണ്ടു പിടിച്ചു. ഇന്റ്രവ്യൂ റൂമിലേയ്ക്കു കേറുമ്പോള്‍ പറയേണ്ട “May I come in sir, Can I have a seat” മുതലായവ മനസില്‍ ഒരാവര്‍ത്തികൂടി പറഞ്ഞു പഠിച്ച് വിളിക്കുന്നതിനായി കാതോര്‍ത്തിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ചതിനാലും ഇംഗ്ലീഷ് എന്റെ ബദ്ധശത്രു ആയതിനാലും എങ്ങിനെ ഈ കടമ്പ കടക്കും എന്ന ഒരു ന്യായമായ ഒരു സംശയം എന്നെ അലട്ടുന്നുണ്ടായിരുന്നു
അവസാനം എന്റെ ഊഴം വന്നെത്തി. ഞാന്‍ മാര്‍ച്ച് പാസ്റ്റ് ചെയ്തു വാതിലിനടുക്കലെത്തി. എയറു പിടിച്ച് ഗാംഭീര്യമുള്ള ശബ്ദത്തില്‍ ചോദിച്ചു
“May I come in sir“.
“Yes, കടന്നു വരൂ“
മലയാളത്തിലുള്ള ആ മാധുര്യമുള്ള ശബ്ദം.കിണറ്റില്‍ വീണോന് തുങ്ങി നില്‍ക്കാന്‍ കയറു കിട്ടിയ അവസ്ഥ. ഞാന്‍ മനസില്‍ പറഞ്ഞു “ഇനി ഞാന്‍ ജോലിയും കൊണ്ടേ പോകൂ“
ഇനിയുള്ള സംഭാക്ഷണങ്ങള്‍
അവര്‍ : എന്തുകൊണ്ട് അപ്ലൈഡ് ഇലക്ട്രോണിക്സ് എടുത്തു ? കമ്പൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഉണ്ടായിരുന്നല്ലോ?
കമ്പൂട്ടര്‍ ഹാര്‍ഡ്‌വെയറിനു സീറ്റു കിട്ടാതിരുന്നിട്ടു ഇലക്ട്രോണിക്സിനു ചേര്‍ന്നതാണെന്നു പറയാന്‍ പറ്റിലല്ലോ?
ഞാന്‍ : പണ്ടു മുതലേ എനിക്കു ഇലക്ട്രോണിക്സ് വല്യ താല്പര്യമായിരുന്നു. ഈ റേഡിയോ എല്ലാം കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടേ നോക്കാറുണ്ടു ....എന്നെല്ലാം വച്ചലക്കി. എന്നിലെ വികടസരസ്വതി എനിക്കു തന്നെ പാരയാകുമെന്നു ഞാനറിഞതു അടുത്ത ചോദ്യത്തോടെയാണ്
അവര്‍ : ഓഹോ ...റേഡിയോ എല്ലാം അത്രയ്ക്ക് ഇഷ്ടമാണോ?....ഈ റേഡിയോയുടെ പ്രധാന ഭാഗങ്ങള്‍ ഏതൊക്കെയാണ്? അതിന്റെ വര്‍ക്കിങ് ഒന്നു പറയൂ..
ദാ കെടക്കുണു..എല്ലാ കോണ്‍ഫിഡന്‍സും..ഒലിച്ചു പോയി...സെക്കന്‍ഡിയരില്‍ എപ്പോഴോ പഠിച്ച ഇതെല്ലാം അപ്പോഴേക്കും മറന്നിരുന്നു. എങ്കിലും..ഓര്‍മ്മയില്‍ വന്നതൊക്കെ പറഞ്ഞു..
ഞാന്‍ : ആന്ടിന...ടീമോഡുലേറ്റ്ര്..ആര്‍.എഫ് ആമ്പ്ലിഫയര്‍.........
പിന്നെ എങ്ങിനെയൊക്കെയോ വര്‍ക്കിങ്ങും പറഞ്ഞൊപ്പിച്ചു.അവരുടെ മുഖഭാവത്തീല്‍ നിന്ന് കാര്യങ്ങള്‍ പിടിവിട്ടു പോയി എന്നു അപ്പോഴേ തോന്നിയിരുന്നു...
"എന്തൊക്കെയാണു ഹോബീസ്?"
"പാട്ട് ഒക്കെ ഇഷ്ടമാണ്..പിന്നെ ബുക്സ് ഒക്കെ വായിക്കും"
"ഏതു തരം ബുക്സ്?"
"ഡിറ്റക്ടീവ് ബുക്സ് ആണ് കൂടുതല്‍ താല്‍പ്പര്യം"
"ഏതാണ് ഏറ്റവും അവസാനം വായിച്ചത്?"
"രക്തം കുടിക്കുന്ന പെണ്‍കുട്ടി.."
അടുത്ത നിമിഷം ഞാന്‍ കാണുന്നത് എന്റെ നേരെ ഷേയ്ക്ക് ഹാന്‍ഡിനായി നീളുന്ന അവരുടെ കയ്യാണ്.
"ഒക്കേ..ഞങ്ങള്‍ അറിയിക്കാം"
അങ്ങനെ അവര്‍ ആ ഇന്റ്രവ്യു ശുഭമായി വേഗം അവസാനിപ്പിച്ചു....
അവരും ഹാപ്പി, രാവണപ്രഭുവിന് ടിക്കറ്റു കിട്ടിയതിനാല്‍ ഞാനും ഹാപ്പി
സവാരി ഗിരി ഗിരി..:)
32 comments:
ഇന്റ്രവ്യു - ഒരോര്‍മ്മ -- റീ മേയ്ക്ക്
ഇന്റര്‍വ്യുവിന് നമുക്കിട്ടുള്ളൊരു പാര നമ്മള്‍ തന്നെയാ മിക്കപ്പോഴും വെക്കാറ്.
ഓര്‍മക്കുറിപ്പ് നന്നായിയിരിക്കുന്നു.
അത് ബാറ്റണ്‍ ബോസിന്റെ നോവല്‍ അല്ലെ?
ഹഹഹ നല്ല കുറിപ്പ്..
ഹി ഹി ഹി എന്നിട്ട് ആ ഇന്റര്‍വ്യൂന്റെ ഭാവിയെന്തായി??
ഈ വാല്‍മാക്രിയ്ക്ക് സോറി വാല്‍മീകിയ്ക്ക് ഒരു പൊതുവിജ്നാനോമില്ലല്ലോ..'രക്തം കുടിയ്ക്കുന്ന പെണ്‍കുട്ടി' കോട്ടയം പുഷ്പനാഥിന്റെയാ.
അതു ശരി, അതു മാന്ത്രിക നോവല്‍ ആണല്ലേ? ഞാന്‍ കരുതി ഡിക്റ്ററ്റീവ് ആണെന്ന്.
രക്തം കുടിക്കുന്ന പെണ്‍കുട്ടീന്ന് പറയുന്നത് വായിച്ച് പൊട്ടിച്ചിരിച്ചു പോയി ജിഹേഷേ.. :)
ജിഹേഷ് ഭായ്...
ഓര്‍മ്മക്കുറിപ്പ് നന്നായി.
രക്തം കുടിക്കുന്ന പെണ്‍കുട്ടി വായിച്ചോന്ന് ഓര്‍മ്മയില്ല.
:(
ഹ ഹ ഹ ... ഗൊള്ളാം...ഗൊള്ളാം
:)
ജിഹെഷെ,
ഇന്റര്‍വ്യൂ ചെയ്യുന്നവരെ പറ്റിക്കാന്‍ ഒരു അടവുണ്ട്, ചോദ്യ കര്‍ത്താവിന്റെ ചോദ്യത്തില്‍ നിന്നു തന്നെ മറ്റൊരു ചോദ്യം അങ്ങോട്ട് ചോദിക്കണം.
ഉദാ :-
ചോദ്യം : ഓഹോ ...റേഡിയോ എല്ലാം അത്രയ്ക്ക് ഇഷ്ടമാണോ?....ഈ റേഡിയോയുടെ പ്രധാന ഭാഗങ്ങള്‍ ഏതൊക്കെയാണ്? അതിന്റെ വര്‍ക്കിങ് ഒന്നു പറയൂ?
ഉത്തരം:- റേഡിയോയുടെ എല്ലാ ഭാഗങ്ങളും അതിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്, ഏതെങ്കിലും ഒരു ഭാഗമില്ലെങ്കില്‍ അത് പ്രവര്‍ത്തിക്കില്ല്. അതില്‍ ഏത് ഭാഗത്തേക്കുറിച്ചാണ് അറിയേണ്ടത്????
ഇങ്ങനെ മറുചോദ്യം ചോദിച്ചാല്‍ ലവന്മാരു വിചാരിക്കും യെവന്‍ പുലിയാണന്ന്. പിന്നെ ടെക്നിക്കല്‍ ക്വസ്റ്റ്യന്‍ ഒക്കെ കളഞ്ഞ് നേരെ സാലറി നെഗോഷേഷനിലേക്ക് പോകും. എപ്പടി.
ഹഹഹ,
ജിഹേഷേ കലക്കി.
മെലോഡിയസേ :) അതു മിക്കവാറും ശരിയാണ്
വാണിയേച്ചി, :) നന്ദി
വാല്‍മീകി, :) ആരുടെയാണെന്ന് ഇപ്പോ ഓര്‍മ്മവരുന്നില്ല
മനു, :) നന്ദി
കൊച്ചു ത്രേസ്യ, :) ഭാവി എന്താവാന്‍. ഇത്രയും ബുദ്ധിയുള്ളവരെ അവര്‍ക്കുവേണ്ടെന്ന്
ശ്രീലാല്‍, :) നന്ദി
ശ്രീ, :) നന്ദി
സഹയാത്രീ, :) നന്ദി
സണ്ണിക്കുട്ടാ, :) ഇനിയൊരു ഇന്റ്രവ്യൂവിനു പോകേണ്ടി വന്നാല്‍ ഞാന്‍ ഈ ഐഡിയ വച്ചു കലക്കുന്നുണ്ട്..
സതീശേ, :) നന്ദി
വന്നതിനും വായിച്ചതിനും
ഭായ്
കലക്കി. അവര്‍ വണ്ടറടിച്ചിരിക്കും ഇതൊക്കെ കേട്ടപ്പോള്‍
:)
ഉപാസന
പിന്നെ അടുത്ത ഇന്റര്‍വ്യൂവിന്റെ കഥ പറയൂ..കേള്‍ക്കാന്‍ നല്ല രസണ്ട്
നന്നായി ജിഹേഷെ..കലക്കി..എന്നല്ല അടിച്ചു കലക്കി!
ഓ:ടോ:ആരെ കണ്ടാണു രക്തം കുടിക്കുന്ന പെണ്‍കുട്ടി എഴുതിയതെന്നു എനിക്കു പുടി കിട്ടീ..
വാല്‍മീകി മാഷെ താങ്ക്യു..താങ്ക്യു..;)
സുനിലേ, :) ഇല്യാണ്ടിരിക്കോ
പ്രിയേച്ചി, :)
പ്രയാസീ, :) പിന്നെ ഈ രക്തത്തില് എനിക്കു പങ്കില്ല
എല്ലാവര്ക്കും നന്ദി...വന്നതിനും വായിച്ചതിനും...
ജിഹേഷേ..നന്നായിയിരിക്കുന്നു. ഇന്റര്‍വ്യൂ കഥ തുടരുമോ?
"അടുത്ത നിമിഷം ഞാന്‍ കാണുന്നത് എന്റെ നേരെ ഷേയ്ക്ക് ഹാന്‍ഡിനായി നീളുന്ന അവരുടെ കയ്യാണ്.
"ഒക്കേ..ഞങ്ങള്‍ അറിയിക്കാം"
അങ്ങനെ അവര്‍ ആ ഇന്റ്രവ്യു ശുഭമായി വേഗം അവസാനിപ്പിച്ചു....
അവരും ഹാപ്പി, രാവണപ്രഭുവിന് ടിക്കറ്റു കിട്ടിയതിനാല്‍ ഞാനും ഹാപ്പി
സവാരി ഗിരി ഗിരി..:)"
എന്തൊരു ലാഘവം സുഹൃത്തെ
ഒരു ഇന്റര്‍വ്യൂവിന്റെ ചരമഗീതം അതിമനോഹരമായി തന്നെ പറഞ്ഞൊപ്പിച്ചു
കൊള്ളാം :) ഫോട്ടോ കണ്ടിട്ട് നല്ല പരിചയം.motis'l ആണോ ഊണു കഴിക്കാന്‍ വരുന്നതു? ;)
qw_er_ty
മഹേഷേ, :) കഥ തുടരും..
അമൃതാ, :) നന്ദി
rr, :) നന്ദി..അതെ മോട്ടിസില്‍ വരാറൂണ്ട്
വീണ്ടും പോസ്റ്റിയത് നന്നായി
അന്ന് കാണാന്‍ സാധിച്ചിരുന്നില്ല ഇത്...
നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍....
ഇന്‍റ്റര്‍വ്യൂ നന്നായിരിക്കുന്നു....ജിഹേഷ് ഭായ്...
ഇങ്ങിനെ ഒരു ഇന്‍റ്റര്‍വ്യുവില്‍ പോകാന്‍ ഭാഗ്യമുണ്ടായി....പക്ഷേ ബയോഡാറ്റ കണ്ടപ്പോ അവര്‍ ചമ്മി പോയി. അവര്‍ ഇത്രയും വിവരമുള്ള ഒരാളെയല്ല അന്വേഷിക്കുന്നതെന്ന് പറഞു.
അവസാനം സത്യം തുറന്നു പറയേണ്ടി വന്നു അവരോട്.. ദുബായിലെ ഡനാറ്റയിലെ സുഹുര്‍ത്തിന്‍റെ ബയോഡാറ്റ പകര്‍ത്തിയതാണ് പണിയൊന്നുമില്ല . അലെങ്കിലും ഞാന്‍ ചെയ്യ്‌തതും തെറ്റല്ലേ. അബ്രക്കടുത്ത് കപ്പലണ്ടി വില്‍ക്കാന്‍ അങ്ങിനെയൊരു ബയോഡാറ്റ ആവശ്യമായിരുന്നോ....എന്തായാലും ഒരു കാര്യം സത്യം ഞാന്‍ പറഞ ഈ കഥ...ഒരു കൊച്ചു വലിയ കള്ളമാണ്.
നന്‍മകള്‍ നേരുന്നു
"രക്തം കുടിക്കുന്ന പെണ്‍കുട്ടി.."
ഹ ഹ ഹ...അതു കലക്കി.
ഡിക്റ്ററ്റീവ് നോവലുകള്‍ എനിക്കും ഒരു ഹരമായിരുന്നു. കോട്ടയം പുഷപനാഥ്, ബാറ്റണ്‍ ബോസ് ഇവരായിരുന്നു ഇഷ്ട എഴുത്തുകാര്‍. ഇതില്‍ പുഷ്പനാഥിന്റെ കഥ മിക്കവാറും വിദേശരാജ്യത്തായിരിക്കും നടക്കുക..രസമെന്താണെന്നു വെച്ചാല്‍, ഈ പുഷ്പ്നാഥ് കേരളം വിട്ടു പുറത്തുപോയിട്ടില്ലത്രേ!!!എന്നിട്ടും പുള്ളിയുടെ ലോക്കേഷന്‍ മുഴുവന്‍ വിദേശത്തും..
ഇന്റ്ററ്വ്യുകളും രസകരമാക്കാം അല്ലെ?
രക്തം കുടിക്കുന്ന പെണ്‍കുട്ടി ശരിക്കും ഇങ്ങനെ ഒരു നോവലുണ്ടോ? വെറുതെ പറഞ്ഞതല്ലേ?
ആ interview ന്റെ പരിണതഫലമെന്തായി എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.
പിന്നെ ഒന്നു പറഞോട്ടെ...
ഇതം പ്രഥമമായി എന്നല്ല ഇദം പ്രഥമമായി എന്നാണ്. ആ വാക്കിണ്ടെ അര്‍ത്ഥം ‘ആദ്യമായി’ എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ആ വാക്കവിടെ ചേരുന്നില്ലലോ ജിഹേഷേ...
സണ്ണീക്കുട്ടന്‍, candidatesനെ കുടിപ്പിക്കാന്‍ വച്ച വെള്ളം interviewersനെ കൊണ്ട് എങ്ങനെ കുടിപ്പിക്കാം എന്ന്, നന്നായി, ഉദാഹരണസഹിതം ക്ലാസ്സ് എടുത്തിട്ടുണ്ട്. പക്ഷേ, തൊണ്ട വരളുകയും, ചുണ്ടുണങ്ങുകയും,മുട്ടിടിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ ഇതൊക്കെ പ്രാവര്‍ത്തികമാക്കും? അതല്ലേപ്രശ്നം....
നന്നായിട്ടുണ്ട്.കലക്കിയിട്ടുണ്ട് ഭായ്.
ദ്രൗപദി, ആശംസകള്‍ക്കു നന്ദി..
മന്‍സൂര്‍ ഭായ്, നന്ദി. കപ്പലണ്ടി വില്‍ക്കാനും ഇന്റ്ര്വ്യൂ..ഹ ഹ..വല്ലാത്ത ഭാവന തന്നെ :)
പൈങ്ങ്സ്, നന്ദി..ഈ പുഷ്പനാഥ് കേരളം വിട്ടു പോയിട്ടില്ലെന്നു ഞാനും കേട്ടിട്ടുണ്ട്..:)
ഭൂമിപുത്രി, ഇപ്പോഴിതു രസകരമാണെങ്കിലും അന്നത്ര രസകരമായിരുന്നില്ല :)
ഗീത ടീച്ചറേ, അക്ഷരപിശാചിനെ കണ്ടുപിടിച്ചതിനു നന്ദി. പിന്നെ ഇദം പ്രഥമെന്നാല്‍ “അടിപൊളി” എന്ന അര്‍ഥം വരുമെന്നാണ് ഞാന്‍ കരുതിയത്..ഞാന്‍ തിരുത്തുന്നുണ്ട്..
ഹരിശ്രീ, നന്ദി
ഓര്‍മ്മക്കുറിപ്പ് നന്നായി.
അഭിനന്ദനങ്ങള്‍...
ഇന്റര്‍ വ്യൂ കഴിഞ്ഞാല്‍ ഇപ്പോള്‍ ബാറിലേക്കാ തള്ള്
അലി, skuruvath ...അഭിപ്രായങ്ങള്‍ക്കു നന്ദി..
Post a Comment