Wednesday, August 20, 2008

കായിക്കാ‍യും നാരങ്ങാമിഠായിയും - ഒരോര്‍മ്മ

ഇത് ഡിസംബര്‍. കായിക്ക ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുന്നു...

എനിക്ക് നാലു വയസുള്ളപ്പോഴാണ് അച്ഛന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റം ആയത്. കൂടും കുടുക്കയുമായി അങ്ങനെ പെരിന്തല്‍മണ്ണയിലേക്ക് മാറി. പക്ഷേ തൃശൂരു നിന്നും പെട്ടെന്നുള്ള പറിച്ചുനടലും അവിടെയുള്ള ഭാഷയുടെ വ്യത്യാസവും കൂട്ടുകാരില്ലാത്തതും എല്ലാം കൊണ്ട് പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ എന്റെ കുഞ്ഞു മനസിനു കഴിഞ്ഞില്ല.

അച്ഛന് അവിടെ ആദ്യമായി ലഭിച്ച സുഹൃത്തുക്കളില്‍ ഒന്നായിരുന്നു കായിക്ക. ഉയരം കുറഞ്ഞ് കുറച്ചു കറുത്ത്, നരച്ച താടിയും നെറ്റിയില്‍ നിസ്ക്കാര തഴമ്പുമായി ബീഡി കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചിരുന്ന കായിക്ക. കായിക്കയെ വല്യ പേടിയായിരുന്നു.

അവധി ദിവസങ്ങളില്‍ രാത്രിയേറെ നീളുന്ന അവരുടെ സംഭാഷണങ്ങളും അതിനിടയുള്ള കായിക്കായുടെ ഉറക്കെയുള്ള പൊട്ടിച്ചിരികളും എന്നെ വല്ലാതെ അലോസരപ്പെടുത്തി. എപ്പോള്‍ വരുമ്പോഴും മുണ്ടിന്റെ കോന്തലയില്‍ ഒരു പൊതി‍ നാരങ്ങാമിഠായിയും ഉണ്ടായിരുന്നു, ഞാന്‍ വാങ്ങില്ലെങ്കിലും.

ഒരു ദിവസം അച്ഛനെയും താങ്ങിപ്പിടിച്ചുകൊണ്ടാണ് കായിക്ക വീട്ടില്‍ വന്നത്. സൈക്കിളില്‍ നിന്നും വീണതായിരുന്നു അച്ഛന്‍. ഈ സംഭവത്തോടെ കായിക്കയോടുള്ള എന്റെ മനോഭാവത്തില്‍ മാറ്റം വന്നു. കുറേശേ ഇഷ്ടപ്പെടാനും തുടങ്ങി. ക്രമേണ കായിക്കായുടെ വരവ് ഞാന്‍ ആഗ്രഹിച്ചു തുടങ്ങി. അവധി ദിവസങ്ങള്‍ക്കാ‍യി ഞാന്‍ കാത്തിരുന്നു. കൂട്ടുകാരില്ലാത്ത ഊഷരഭൂമിയില്‍ ഞാനൊരു പുതിയ കൂട്ടുകാരനെ കണ്ടെത്തുകയായിരുന്നു. ചില ദിവസങ്ങളില്‍ കായിക്ക അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സൈക്കിളിന്റെ മുമ്പിലെ തണ്ടില്‍ കായിക്കായുടെ കൈകള്‍ക്കുനടുവില്‍ വിയര്‍പ്പുമണവും ശ്വസിച്ച് നാട്ടുവഴികളിലൂടെയുള്ള ആ യാത്ര അത്രയേറെ രസകരമായിരുന്നു. കായിക്കാക്ക് മക്കളെന്നും ഉണ്ടായിരുന്നില്ല അതിനാലാകണം..

കായിക്കാടെ ബീവി തരുന്ന പത്തിരിയും ഇറച്ചികറിയും പിന്നെ അതൊടോപ്പമുള്ള പ്രവാചകരുടെ കഥകളും കേട്ടിരിക്കുമ്പോഴേക്കും കൈ നിറയെ കശുമാങ്ങയുമായി കായിക്കവരും. പറമ്പിനോട് ചേര്‍ന്ന് വിശാലമായ കശുമാവിന്‍ തോട്ടമാണ്..കശുമാങ്ങയുടെ പകുതി ചാറ് ഞാനും ബാക്കി പകുതി എന്റെ ഷര്‍ട്ടും വീതിച്ചെടുക്കും..

ഇതിനിടയില്‍ അച്ഛന് തൃശൂര്‍ക്ക് തിരിച്ച് മാറ്റം കിട്ടി. സാധനങ്ങളെല്ലാം കേറ്റി വിട്ട് ഞങ്ങളെ യാത്രയയക്കാന്‍ കായിക്കയും വന്നിരുന്നു. ബസ്സ് വരുന്നവരെ എന്നെ ചേര്‍ത്ത് പിടിച്ചു, വാത്സല്യത്തോടെ തലയില്‍ തലോടി. ആ കണ്ണുകളിലെ വെള്ളി വെളിച്ചം ശ്രദ്ധിക്കാനുള്ള പ്രായം എനീക്കുണ്ടായിരുന്നില്ല.

തൃശൂരെത്തി പഴയ കൂട്ടുകാരെ കിട്ടിയതോടെ കായിക്ക ഞാന്‍ മറന്നു തുടങ്ങി. മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ഉച്ചക്കുള്ള ഊണ് കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ഞാന്‍ കായിക്കയുടെ ചിരികേട്ടാ‍ണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ മുറ്റത്ത് കായിക്ക. എന്നെ കണ്ടതും മുണ്ടിന്റെ തലയില്‍ നിന്നും പൊതിയെടുത്ത് നീട്ടി. പിന്നെയും കുറേ കാ‍ലം കായിക്ക ഇങ്ങനെ വരുമായിരുന്നു. മിക്കവാറും ചെറിയ പെരുന്നാള്‍ കഴിഞ്ഞ സമയങ്ങളില്‍, കൈ നിറയെ എന്തെങ്കിലും പലഹാരങ്ങളുമായി. കൂടുതല്‍ വയസ്സായതോടെ വരവു നിലച്ചു.

ഏറ്റവും അവസാനമായി കാണുന്നത് 2001 ല്‍ ആയിരുന്നു. ഡയബറ്റിസ് മൂ‍ലം പഴുത്ത കാല്‍ മുറിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍. വളരെ ക്ഷീണിതനായിരുന്നു അപ്പോള്‍, മുഖത്തെ പ്രസാദമെല്ലാം നഷ്ടപ്പെട്ട്..

അതിനു ശേഷം നീണ്ട അഞ്ചു വര്‍ഷങ്ങള്‍...ഇവിടത്തെ ജോലിത്തിരക്കുകള്‍ക്കിടയില്‍ ഒരിക്കലും കായിക്കാനെ ഓര്‍ത്തില്ല. കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത അച്ഛന്‍ എന്നെ അറിയിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അവസാനമായി ഒരു നോക്കു കാണാന്‍ കൂടി കഴിഞ്ഞില്ല..

ഇപ്പോഴും ചില രാത്രിസ്വപനങ്ങളില്‍ കായിക്ക വരാറുണ്ട്...മുണ്ടിന്റെ കോന്തലയില്‍ മിഠായി പൊതിയുമായി..

39 comments:

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കായിക്കാനെ കുറിച്ച്..

കാര്‍വര്‍ണം said...

കായിക്കാന്റെ ആത്മാവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
:(

ശ്രീവല്ലഭന്‍ said...

നല്ല ഓര്‍മ്മക്കുറിപ്പ് ജിഹേഷ്. തുടരുക...

sajith90 said...

Merry Christmas

Blog owners who want to show christmas greetings to your visitors, You can copy our cards into your website.
The new Flash cards are customizable You can add visitors name, Your blog name inside the FLASH animation. Then cut and copy the past to your blog site

Regards

365greetings.com

കരീം മാഷ്‌ said...

ഓരോരുത്തര്‍ക്കും ഓര്‍ക്കാനോരോ നാട്ടിലുമേതെങ്കിലും കായിക്കമാര്‍ കാണും.
നന്നായി എഴുതി.

ഏ.ആര്‍. നജീം said...

ജിഹേഷ്,
ചില നഷ്ടപ്പെടലുകള്‍ മനസിന് പ്രയാസങ്ങള്‍ സമ്മാനിക്കുമെങ്കിലും അനിവാര്യമായ ഒരു ഒഴിഞ്ഞുപോക്കല്ലെ ഈ മരണം.. അത് അംഗീകരിക്കുക തന്നെ വേണം അല്ലെ...
നന്നായി ജിഹേഷ്

വാല്‍മീകി said...

ജിഹേഷ്, നല്ല ഓര്‍മ്മക്കുറിപ്പ്

ഹരിത് said...

ഒരു നല്ല കുറിപ്പ്. ഇഷ്ടമായി.
“ മരണം മര്‍ത്ത്യനു കാലത്തിന്‍ വാഗ്ദാനം.”

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ജിഹേഷ്,

നല്ല ഓര്‍മ്മക്കുറിപ്പ്, കായിക്ക വായനക്കാരുടെ മനസ്സിലൂടെ ഇനി ജീവിക്കട്ടെ.

ആഗ്നേയ said...

നല്ല ഓര്‍മകള്‍...പക്ഷെ നഷ്ടങ്ങളല്ലേ ഒര്‍മകള്‍ക്കിത്ര മാധുര്യം പകരുന്നത്....

ഹരിശ്രീ said...

പറമ്പിനോട് ചേര്‍ന്ന് വിശാലമായ കശുമാവിന്‍ തോട്ടമാണ്..കശുമാങ്ങയുടെ പകുതി ചാറ് ഞാനും ബാക്കി പകുതി എന്റെ ഷര്‍ട്ടും വീതിച്ചെടുക്കും..

ജിഹേഷ് ഭായ്,

നല്ല ഓര്‍മ്മക്കുറിപ്പ്. ആശംസകള്‍...

കഥാകാരന്‍ said...

നാരങ്ങ മുട്ടായിയും കായിക്കമാരും നാട്ടുപ്രദേശങ്ങളില്‍ പോലും അന്യമാകാന്‍ തുടങ്ങിയിരിക്കുന്നു...മുണ്ടിന്‍ തലപ്പില്‍ നാരങ്ങാ മുട്ടയിയുമായി നടന്ന എല്ലാ കായിക്കമാര്‍ക്കും സ്തുതി :)

പ്രയാസി said...

ടെച്ചിംഗായി എഴുതി മച്ചൂ..
അഭിനന്ദനങ്ങള്‍..

കുട്ടന്മേനോന്‍ said...

നല്ല കുറിപ്പ്.

സജീഷ്...! said...

എല്ലാവരുടെ മനസ്സിലും ഇങ്ങനെ ഓരോ കായിക്കമാര്‍ ഇന്നും ജീവിക്കുന്നു... എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു മുട്ടായി അമ്മ... ഈ പോസ്റ്റ് ശരിക്കും അവരെ ഓര്‍മിപ്പിച്ചു... നന്ദി ജിഹേഷേട്ടാ...നന്നായി എഴുതിയിരിക്കുന്നു...

TESSIE | മഞ്ഞുതുള്ളി said...

ഒത്തിരി ഇഷ്ടമായി.... :-)

ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം ഓര്ത്തു...

നാലു വര്ഷം മുന്പു ഒരു പ്രഭാതത്തില്‍ എന്റെ അച്ചാഛനെ ഒരു നെഞ്ചു വേദന വന്നതു കൊണ്ടു ആശുപത്രിയില്‍ കൊണ്ടു പോയപ്പോള്‍ എനിക്കും കൂടെ പോകാന്‍ പറ്റിയില്ല...

ഇന്നു എന്റെ ഏറ്റവും വലിയ സങ്കടമാണതു...

അന്നു കൂടെ പോകാന്‍ പറ്റിയിരുന്നെങ്കില്‍ എനിക്കു എന്റെ അച്ചാഛനെ അവസാനമായി ഒന്നൂടി കാണാമായിരുന്നു എന്നു...

ഞാന്‍ അവിടെ എത്തിയപ്പോളേക്കും അച്ചാഛന്‍ ഈ ലോകത്തോടു യാത്ര പറഞ്ഞു പോയിരുന്നു...

കാണാമറയതിരുന്നു ഇന്നു എന്നെ കാണുന്നുണ്ടാവും അല്ലെ?

ഈ പോസ്റ്റ് വായിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ കണ്ണു നിറഞ്ഞൂട്ടൊ...

സഹയാത്രികന്‍ said...

ജിഹേഷ് ജി... എന്താ പറയാ ഞാന്‍...
:(

Sunil MV said...

ജഹേഷ് ഭായ്,
കായിക്ക നൊമ്പരപ്പെടുത്തി
എഴുത്തിന് 100 ശതമാനമ്മാര്‍ക്ക്
:)
ഉപാസന

ഉപാസന | Upasana said...

ജഹേഷ് ഭായ്,

കായിക്ക നൊമ്പരപ്പെടുത്തി...
എഴുത്തിന് 100 % മാര്‍ക്ക്
:)
ഉപാസന

ഭൂമിപുത്രി said...

നേര്‍ത്തവിഷാദമുണര്‍ത്തുന്ന ഈ ഓര്‍മ്മക്ക് നന്ദി ജിഹേഷ്

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കാര്‍വര്‍ണം , ശ്രീവല്ലഭന്‍ ,കരീം മാഷേ, നജീമിക്കാ, വാല്മീകി, ഹരിത്, സണ്ണീക്കുട്ടാ, ആഗ്നേയേച്ചീ, ഹരിശ്രീ, കഥാകാരന്‍ , പ്രയാസീ, മേനോന് ചേട്ടാ, സജീഷ്, മഞ്ഞേ, സഹയാത്രീ, സുനിലേ, ഭൂമിപുത്രീ,....

ഇവിടെ വന്നതിനും കായിക്കയുടെ ഓര്മ്മകളില് പങ്കു ചേര്ന്നതിനും പെരുത്തു നന്ദി...

ശ്രീ said...

ജിഹേഷ് ഭായ്... ടച്ചിങ്ങ് ആയ ഒരു ഓര്‍‌മ്മക്കുറിപ്പ്.

കായിക്കായും നാരങ്ങാ മിഠായിയും... നന്നായിരിക്കുന്നു. ഇപ്പോഴും ഇടയ്ക്ക് ഓര്‍‌മ്മിക്കുന്നു എന്നതു തന്നെ കായിക്കായുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നുണ്ടാകും.

:)

മഴതുള്ളികിലുക്കം said...

ജിഹേഷ്‌....

ലളിതമാം നിന്‍ വരികളില്‍
മിഴികള്‍ക്കൊരായിരം അഴക്കേകി
മനസ്സില്‍ നോവിന്‍ കണമൊഴുകി
ദൂരേക്ക്‌ മാഞ്ഞൊരാ കായിക്ക....മനസ്സില്‍ തട്ടി

നന്‍മകള്‍ നേരുന്നു

മുരളി മേനോന്‍ (Murali Menon) said...

കായിക്കയെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായിരുന്നു. (ഓര്‍മ്മകളുണ്ടായിരിക്കണമെപ്പൊഴും)
ഭാവുകങ്ങള്‍!

മഞ്ജു കല്യാണി said...
This comment has been removed by the author.
മഞ്ജു കല്യാണി said...

ജിഹേഷ് ഭായ്. നല്ല ഓര്‍മക്കുറിപ്പ്

Typist | എഴുത്തുകാരി said...

നാരങ്ങാമിഠായിയൊക്കെ ഇല്ലാതായില്ലേ ഇപ്പോള്‍. പഴയ ഓര്‍മ്മകള്‍. ഒരു സുഖമാണില്ലേ അതൊക്കെ പൊടിതട്ടിയെടുക്കാന്‍, ചിലതു ദു:ഖകരമാണെങ്കില്‍ കൂടി.

Geetha Geethikal said...

Touching....

മിനീസ് said...

നന്നായെഴുതി... വായിച്ചു കഴിഞ്ഞിട്ട് കുറച്ചു നേരമായി. ഇനിയും ചിരിക്കാന്‍ പറ്റുന്നില്ല. ഒരു വിഷമം തങ്ങി നില്‍ക്കുന്നു! :-(

പൈങ്ങോടന്‍ said...

ജിഹേഷേ, കണ്ണു നനയിച്ചു ഈ കുറിപ്പ്

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ശ്രീ, മന്സൂര് ഭായ്, മുരളിയേട്ടാ, മഞ്ജു കല്യാണീ , എഴുത്തുകാരി, ഗീത ടീച്ചറേ, ജമിനീ, പൈങ്ങ്സ്....

ഇവിടെ വന്നതിനും കായിക്കയുടെ ഓര്മ്മകളില് പങ്കു ചേര്ന്നതിനും വളരെ നന്ദി..

Nileena Nair said...

കായിക്ക flashback ഉള്ളുതൊട്ടു. 'കാഴ്ച്ചവട്ട'ത്തിലെ ഫോട്ടോകളും ഉശിരന്‍ കമന്‍‌റുകളും ഉഗ്രന്‍.

maheshcheruthana/മഹേഷ്‌ ചെറുതന said...

ജിഹേഷ് ഭായ് ,
നഷ്ടപ്പെടലിന്റെ ഓര്‍മ്മകള്‍ നന്നായിരുന്നു!

Friendz4ever said...

നിറം മങ്ങാത്ത ഓര്‍മകളിലേയ്ക്കൊരു പ്രയാണമായിരുന്നു മനസ്സ്...
പോയി മറഞ്ഞ ആ കാലം...
കുളിരൂറുന്ന കൌമാരത്തിന്റെ സുന്ദരസ്വപ്നത്തില്‍ ഇടയ്ക്കൊക്കെ ഒരു മുറിവും നല്‍കുന്നു അത് ഒരാള്‍ക്കല്ലാ പലര്‍ക്കും..ഇനിയും യാത്ര തുടരട്ടെ

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

നീലിമ, മഹേഷ്, Friendz4ever

ഇവിടെ വന്നതിനും കായിക്കയുടെ ഓര്മ്മകളില് പങ്കു ചേര്ന്നതിനും വളരെ നന്ദി..

Sul | സുല്‍ said...

kaayikkakku prartthhanakalode.

nannnaayirikkunnu jihesh.

-sul

Sharu.... said...

ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.... ഭാവുകങ്ങള്‍

ദീപു said...

ഇങനെ ചില ഓര്മകളാണ് നമ്മളെ നമ്മളാക്കുന്നത്. ഇനിയും എഴുതുക

നിഷ്ക്കളങ്കന്‍ said...

നൊമ്പരം ന‌ന്നായി എഴുതി ജിഹേഷ്.