Wednesday, August 5, 2009

ചൊറയായി മീറ്റ്

ആദ്യമായി ചെറായി മീറ്റിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. ഇനിയും ഇത്തരത്തിലുള്ള സൌഹൃദകൂട്ടായമകള്‍ ഉണ്ടാകണം.

ഇനി എന്റെ മനസിലെ ചില സംശയങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. പലരുമായും സംസാരിച്ചതില്‍ നിന്ന് ഈ സംശയങ്ങള്‍ എനിക്കുമാത്രമുള്ളതല്ലാ എന്നാണറിയാന്‍ കഴിഞ്ഞത്. തുറന്നു പറയാനുള്ള മടികൊണ്ടും, പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നൊക്കെ കരുതുന്ന ഒട്ടേറെ പേര്‍ ഇവിടെയുണ്ട്. ഇത് മീറ്റിനെ എതിര്‍ത്തുകൊണ്ടുള്ള ഒരു പോസ്റ്റല്ല, മറിച്ച് മീറ്റിനെകുറിച്ചു മാത്രമുള്ള പോസ്റ്റുകളെ കൊണ്ട് അഗ്രിഗേറ്ററുകള്‍ നിറഞ്ഞു തുളുമ്പുന്നതു കാണുമ്പോഴുള്ള വിഷമം കൊണ്ട് പോസ്റ്റു ചെയ്യുന്നതാണ്.




മലയാളം ബ്ലോഗിങ്ങെന്നാല്‍ കുറെ ഈറ്റും മീറ്റുമാണോ എന്നു ഞാന്‍ സംശയിച്ചു പോകുന്നു. കഴിഞ്ഞ് കുറെ ആഴ്ച്ചകളായി അഗ്രിഗേറ്റര്‍ തുറന്നാല്‍ കാണുന്ന ഏകവാക്കാണ് “ചെറാ‍യി“ . വെറും ഒരു ബ്ലോഗേര്‍സ് മീറ്റിന്റെ പോസ്റ്റുകള്‍ മറ്റു പോസ്റ്റുകളെ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ. ഒരു പുതിയ ബ്ലോഗറുടെ കാഴ്ച്ചപ്പാടില്‍ കുറെ ഈറ്റും മീറ്റും അതിനെക്കുറിച്ചുള്ള പോസ്റ്റുകളുമാണ് മലയാളം ബ്ലോഗിങ്ങ്.



ഇതിനു മുമ്പും ഇവിടെ പല ബ്ലോഗേര്‍സ് മീറ്റ് നടന്നിട്ടുണ്ട്. അതൊന്നും ഇങ്ങനെ കൊട്ടിഘോഷിച്ചിട്ടില്ല. ചെറായി മീറ്റിനെക്കുറിച്ചുള്ള ഒരു പോസ്റ്റിലെ കമന്റ് ശ്രദ്ധിക്കുക

അഭിനന്ദനങ്ങള്‍.... ചെറായിയെ ബ്ലോഗ് ചരിത്രത്തിന്റെ ഭാഗമാക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.... ആശയ ധ്രുവീകരണങ്ങള്‍ക്ക് അപ്പുറം പരസ്പരം സ്നേഹത്തിന്റെ നൂലുകളാല്‍ ബന്ധിച്ചിടുവാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ചെറായി മീറ്റ് പ്രേരണ നല്‍കുമെന്നത് ഉറപ്പ്....

ബ്ലോഗ് ചരിത്രത്തിന്റെ ഭാഗമാക്കാന്‍ മാത്രം എന്താണ് അവിടെ സംഭവിച്ചതെന്ന് തലപുകഞ്ഞാലോചിച്ചിട്ടും എനിക്കു പിടികിട്ടിയില്ല. എന്റെ തലയ്ക്കകത്ത് ഒന്നുമില്ല എന്നത് വേറെ കാര്യം

അവിടെ വന്നതിന്റെ ആകെയൊരു ഗുണം കാണാന്‍ ആഗ്രഹിച്ചിരുന്ന ചിലരെ കാണാന്‍ സാധിച്ചു എന്നതു തന്നെയാണ്. പോങ്ങുമൂടന്‍, ചിത്രകാരന്‍, സജീവേട്ടന്‍, സുല്‍ തുടങ്ങിയവരെ. മുടിയും ദീക്ഷയുമൊക്കെ വളര്‍ത്തി പൈജാമയും മുണ്ടുമൊക്കെ ഉടുത്ത് ഒരു തുണി സഞ്ചിയുമായി നില്‍ക്കുന്ന ഒരു രൂപമാണ് ചിത്രകാരനെക്കുറിച്ച് എന്റെ മനസില്‍ ഉണ്ടായിരുന്നത്. അതുമാറിക്കിട്ടി. പരസ്പര സ്നേഹത്തിന്റെ നൂലുകള്‍ ഒന്നും അവിടെ കണ്ടെത്താ‍നായില്ല എന്നത് എന്റെ കഴിവില്ലായ്മയായിരിക്കാം

ഇനിയെങ്കിലും ഇതിനെ ക്കുറിച്ചുള്ള പൊസ്റ്റുകള്‍ക്ക് വിരാമമിടുക. സത്യമായും ചെറായി മീറ്റ് ചൊറയായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

മലയാളം ബ്ലോഗിങ്ങിന്റെ സുവര്‍ണ്ണകാലഘട്ടം നഷ്ടപ്പെട്ടു എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. 2006-2007 കാ‍ലഘട്ടത്തില്‍ അഗ്രിഗേറ്ററുകളിലെ ഓരോ ലിങ്കും ക്ലിക്കി എത്തുന്നത് വായനയുടെ ഒരു ലോകത്തേയ്ക്കായിരുന്നു. ഒരിക്കല്‍ പോലും നിരാശപ്പെടേണ്ടി വന്നിട്ടില്ല. പഴയ പ്രതിഭകള്‍ അപ്രത്യക്ഷമായതും പുതിയ പ്രതിഭകളുടെ അഭാവവും ശരിക്കും ഫീല്‍ ചെയ്യുന്നു.വീണ്ടും വീണ്ടും വായിക്കാന്‍ പ്രലോഭിപ്പിക്കുന്ന കാമ്പുള്ള പോസ്റ്റുകള്‍ കൊണ്ട് അഗ്രിഗേറ്ററുകളെ
നിങ്ങള്‍ വീര്‍പ്പുമുട്ടിക്കുക എന്നുമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.


വാല്‍ക്കഷണം: ജുലൈ 26 ചെറായിയില്‍ സംഭവിച്ചത്

1: ഹലോ
2: ഹലോ

1: ഞാന്‍ -- എന്ന ബ്ലോഗറാണ്. ഒരു മാസമേ ആയിട്ടുള്ളൂ ബ്ലോഗറായിട്ട്
2: ഞാന്‍ വിശാലമനസ്ക്കന്‍. കൊടകരയാണ് വീട്

1: പക്ഷേ എനിക്കോര്‍മ്മയുള്ള മുഖം ഇതുപോലെയല്ലല്ലോ?
2: അതു ഞാന്‍ തലയില്‍ ആ ചുവന്ന മുണ്ടിട്ടതുകൊണ്ട് തോന്നുന്നതാ

1: പരിചയപ്പെട്ടതില്‍ സന്തോഷം... ഞാന്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കാം
2: ശരി ചുള്ളന്‍..

18 comments:

കാപ്പിലാന്‍ said...
This comment has been removed by a blog administrator.
മഹാരാജാവ് ശശി said...

എന്താണു മിസ്റ്റര്‍ ഈ പോസ്റ്റുകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?

ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരു കൂട്ടം ബ്ലോഗര്‍മാര്‍ അവിടെ വന്ന് പരസ്പരം പരിചയപ്പെടുകയല്ലാതെ മറ്റെന്താണ് അവിടെ നടക്കേണ്ടിയിരുന്നത്? നേരില്‍ കണ്ടിട്ടുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ മീറ്റ് ചെയ്യുന്നതും ഇതുവരെ നേരില്‍ കാണാത്ത, അല്ലെങ്കില്‍ വ്യക്തിപരമായി ഒരു മെയിലുപോലും അയക്കാത്ത കുറെ ബ്ലോഗേഴുസും മീറ്റു ചെയ്യുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഇവിടെ അവര്‍ പരസ്പരം പരിചയപ്പെടുത്തുകയല്ലാതെ മറ്റെന്താണ് അവര്‍ ചെയ്യേണ്ടിയിരുന്നത്? അത് വ്യക്തമാക്കൂ ആദ്യം

പിന്നെ ചെറായി പോസ്റ്റുകൊണ്ട് അഗ്രിഗ്രേറ്ററുകള്‍ കര കവിഞ്ഞ് ഒഴുകുകയാണെന്ന സത്യത്തോട് ഞാനും യോജിക്കുന്നു. എന്നാല്‍ 75 ല്‍ പരം ബ്ലോഗര്‍ പങ്കെടുത്ത ഒരു മീറ്റ് ആയതുകൊണ്ട് പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ഇതിനെക്കുറിച്ച് പോസ്റ്റ് ഇട്ടതുകൊണ്ട് അതിനെ തെറ്റുപറയാന്‍ പറ്റുമോ? ഇപ്പോള്‍ നിങ്ങളും ഇട്ടില്ലേ ഒരു പോസ്റ്റ്?

പിന്നെ ഇതിനെ ഒരു വിവാധമാക്കി ഒരു നൂറ് കമന്റ് അടിച്ചെടുക്കാനാണു ഉദ്ദേശമെങ്കില്‍ പറഞ്ഞാല്‍ മതി സാര്‍. നൂറല്ല, ഇരുനൂറു കമന്റ് ഇട്ടു തരാം. ഈ ബ്ലോഗില്‍ മാത്രമല്ല, താങ്കളുടെ എല്ലാ ബ്ലോഗിലും, താങ്കളുടെ അനോണി ബ്ലോഗില്‍ ഉള്‍പ്പെടെ

sherlock said...

ശശി സാറെ, അങ്ങനെ പറയലില്ല.

മീറ്റിനെ കുറിച്ച് തെറ്റായി ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതിന്റെ ഉദ്ദേശ്യശുദ്ധിയെ ആവോളം മാനിക്കുന്നു. പക്ഷേ ചരിത്രത്തിന്റെ ഭാഗം എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരിത്. അത്രമാത്രം

ഇവിടെ വന്ന എല്ലാവരോടും ഒരു അപേക്ഷ. ഇതു വിവാദമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മാത്രമല്ല ഇനി ആരും ഇവിടെ കമന്റിടരുത്..പ്ലീസ്.

നന്ദകുമാര്‍ said...

പ്രിയ ജിഹേഷ്

മീറ്റിനെക്കുറിച്ചും അതു നല്‍കിയ അനുഭൂതിയെക്കുറിച്ചും പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാവുക സ്വഭാവികം. അവിടെ വന്ന എല്ലാവര്‍ക്കും ഒരേ അഭിപ്രായവും സന്തോഷവും ആഹ്ലാദവുമാണ് അത് പകര്‍ന്നു തന്നത് എന്നു ഞാനും കരുതുന്നില്ല. എന്നെ സംബന്ധിച്ച് ഇത് ജീവിതത്തിലെ ആദ്യ ബ്ലോഗ് മീറ്റ് ആണ്. മിനിമം ഇനിയൊരു മീറ്റെങ്കിലും നടന്നെങ്കില്‍ മാത്രമേ ഏത് മീറ്റായിരുന്നു നല്ലത് / ചീത്ത എന്നു പറയാന്‍ പറ്റൂ. ബ്ലോഗ് ചരിത്രത്തിന്റെ ഭാഗമായിരുന്നു എന്നതൊക്കെ ആലങ്കാരികമായ പ്രയോഗങ്ങളാണ്, എന്നുവെച്ചാല്‍ ബ്ലോഗേര്‍സിന്റെ കൂടിച്ചേരലിനെക്കുറിച്ചു പിന്നീട് പരാമര്‍ശിക്കുമ്പോള്‍ ചെറായി മീറ്റ് പരാമര്‍ശവിഷയമാകും അതല്ലെങ്കില്‍ ആ ഒരു കൂട്ടായ്മ നന്നായിരുന്നു എന്നൊക്കെ. ജിഹേഷിന് ഒരു പക്ഷേ ആ ബ്ലോഗ് മീറ്റ് ഒരു ഊഷ്മളത പകര്‍ന്നു തന്നില്ലെങ്കില്‍ അതിനര്‍ത്ഥം ആ കൂട്ടായ്മ കൊണ്ട് ഒന്നും സംഭവിച്ചില്ല, ഒരു സൌഹൃദവും നടന്നില്ല എന്നല്ല. ജീഹേഷ് എന്ന ബ്ലോഗറെ അത്രകണ്ട് ആ സംഗമം ഒരു ഊഷ്മളത പകര്‍ന്നു തന്നില്ല എന്നേയുള്ളൂ., അതിനു ജീഹേഷിന്റെ വ്യക്തിപരമോ അല്ലെങ്കില്‍ മറ്റെന്തങ്കിലും സാഹചര്യങ്ങളോ സംഭവിച്ചിരിക്കാം.

ജിഹേഷ് തന്നെ പറയുന്നു >>അവിടെ വന്നതിന്റെ ആകെയൊരു ഗുണം കാണാന്‍ ആഗ്രഹിച്ചിരുന്ന ചിലരെ കാണാന്‍ സാധിച്ചു എന്നതു തന്നെയാണ്. << ഇതു തന്നെയാണ് ബ്ലോഗ് മീറ്റ്.!!! എന്നെ സംബന്ധിച്ചും അല്ലെകില്‍ ഞാനറിയുന്ന പല ബ്ലോഗേര്‍സിനെ സംബന്ധിച്ചും ഇതൊക്കെയാണ്. നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന പലരേയും നേരില്‍ കാണുക. പരിചയപ്പെടുക. പറ്റിയാല്‍ സൌഹൃദം ഉണ്ടാക്കുകയും തുടരുകയും ചെയ്യുക. മീറ്റിനു വന്ന എല്ലാവരും പരസ്പരം പരിചയപ്പെട്ടെന്നും, കൈ കൊടുത്തെന്നും, ആശ്ലേഷിച്ചെന്നും ഞാനും കരുതുന്നില്ല. അതിലൊക്കെ പലര്‍ക്കും പല ഇഷ്ടങ്ങളുണ്ടാകാം. പലരുടെ ആശയങ്ങളോടും ആറ്റിറ്റൂടിനോടും ഇഷ്ടക്കേടുകളുണ്ടാകാം / ഇഷ്ടങ്ങളുണ്ടാകാം. അതിനെ ആധാരമാക്കി അവരെ പരിചയപ്പെടാനും / പ്പെടാതിരിക്കാനും ശ്രമിച്ചിരിക്കാം. അതിനര്‍ത്ഥം, ബ്ലോഗ് മീറ്റില്‍ വന്ന എല്ലാവരും എല്ലാവരുമായി നിര്‍ബന്ധമായും പരിചയപ്പെടണമെന്നും., ഊഷ്മളമായി പെരുമാറണമെന്നും, ഒരു സൌഹൃദം ക്രിയേറ്റ് ചെയ്യണമെന്നും എന്നൊന്നുമല്ല അര്‍ത്ഥം. ആദ്യം മുതലേ പറഞ്ഞിരുന്നുവല്ലോ മീറ്റില്‍ ഔപചാരികതകളൊന്നുമില്ലെന്നും ചര്‍ച്ചകളോ മറ്റു സംവാദങ്ങളോ ഇല്ലെന്നും. എനിക്കു തോന്നുന്നു ബ്ലോഗ് മീറ്റിനു മുന്‍പുള്ള, മീറ്റിനെക്കുറിച്ചുള്ള പോസ്റ്റും അതിലെ അഭിപ്രായങ്ങളുമൊക്കെ വായിച്ചിരുന്നുവെങ്കില്‍, ഈയൊരു തെറ്റിദ്ധാരണ വരില്ലായിരുന്നു എന്ന്.

ബ്ലോഗ്ഗ് മീറ്റ് പലര്‍ക്കും പകര്‍ന്നു കൊടുത്തത് പലതാണ്. അതിനര്‍ത്ഥം മീറ്റിനുശേഷം വന്ന പോസ്റ്റുകളില്‍ പറഞ്ഞപോലെതന്നെ എല്ലാവര്‍ക്കും അനുഭവപ്പെട്ടു എന്നല്ല ജിഹേഷെ. മീറ്റിനെ കുറിച്ചു ജിഹേഷ് പറഞ്ഞപോലെ; ഞാന്‍ പരിചയപ്പെടണം എന്നു കരുതിയ, നേരിട്ടു കാണണം എന്നാഗ്രഹിച്ചിരുന്ന പലരേയും കാണാനും പരിചയപ്പെടാനും എനിക്കു സാധിച്ചു, ഒരു ബ്ലോഗ് മീറ്റ് ഇല്ലായിരുന്നെങ്കില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന സുഹൃത്തുക്കളെ എങ്ങിനെ കാണാനാണ്? അങ്ങിനെ മാത്രം കണ്ടാല്‍ മതി. പിന്നെ പോസ്റ്റ് ഇടുന്നതും അതില്‍ അലങ്കാര ഭാഷ ഉപയോഗിക്കുന്നതുമൊക്കെ ഓരോരുത്തരുടെ സ്വാതന്ത്യം, ഇഷ്ടം. ഒരുപാട് നാളുകളായി പോസ്റ്റ് എഴുതാതെ കിടന്നിരുന്ന ബ്ലോഗുകളില്‍ മീറ്റിനു ശേഷം ‘മീറ്റ് പോസ്റ്റ്’ പബ്ലിഷ് ചെയ്യാനും അങ്ങിനെ ഒരു അനക്കം ഉണ്ടാക്കാനും പഴയതു പോലെ പോസ്റ്റുകളെഴുതാനും ഈ മീറ്റ് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്.


(പിന്നെ ചെറായി മീറ്റിനെക്കുറിച്ചു മാത്രം എന്തിത്ര പുകില്‍....അല്ലെങ്കില്‍ അഗ്രഗേറ്ററുകള്‍ നിറയുന്നു എന്നൊക്കെ ഉള്ളത്, ഇതിനോടു ബന്ധപ്പെട്ട വിവാദങ്ങളേയോ സംസാരങ്ങളേയോകുറീച്ച് ജീഹേഷിനറിയാഞ്ഞിട്ടാകും അല്ലെങ്കില്‍ മറന്നു പോയതാവും, ദാറ്റ്സ് ഓള്‍) :)

ബാബുരാജ് said...

സുഹൃത്തെ,
മീറ്റിനു ശേഷം അതിനെ ഇത്ര പബ്ലിസൈസ് ചെയ്തത് അതിനെ എതിര്ത്തവര് തന്നെയാണ്. ആ മീറ്റ് ഒരു ചരിത്രസംഭവം ആണെന്ന് ഞാനും പറയുന്നില്ല. ഒരു കമന്റിലെ ഒരു വാചകം എടുത്ത് ഒരു സംഭവത്തെ അളക്കുന്നതിലെ തല്‍പ്പരബുദ്ധി എന്താണ്? പിന്നെ സ്നേഹത്തിന്റെ നൂലുകള് താങ്കള്‍ക്ക് കണ്ടെത്താനായില്ലെന്നതില് സഹതപിക്കുന്നു. ആ വികാരം അല്പമെങ്കിലും ഉള്ളിലുണ്ടെങ്കിലേ പുറത്തും കണ്ടെത്താനാകൂ.

ഗുപ്തന്‍ said...

Another Cherayi Post, isnt it this one too?

ജിഹേഷിന്റെ ഉദ്ദേശ്യശുദ്ധിമനസ്സിലാവുന്നതുകൊണ്ട് പലതും കണ്ടകൂട്ടത്തില്‍ ഇവിടെമാത്രം മറുപടി ഇടുന്നെന്നു മാത്രം. ചേറായിയിലെന്നല്ല ലോകത്തൊരിടത്തും ബ്ലോഗെഴുതുന്നവര്‍ ഒരുമിച്ചുകൂടുന്നതോ കൂടാത്തതോ ജീവിതത്തിലൊരിക്കലും വിഷയമാകാത്ത ഒരുത്തനാണ് ഞാന്‍. എനിക്കുപോലും മടുത്തു ഈ ചെളിവാരി എറിയല്‍ എന്ന് എവിടെയെങ്കിലും കുറിച്ചുവച്ചില്ലെങ്കില്‍ എന്തോ ഒരു വിഷമം.

മീറ്റ് മഹാകാര്യമെന്നോ ആവശ്യെമെന്നുപോലുമോ വാദിക്കാതെ തന്നെ ചോദിക്കട്ടെ എനിക്ക് മീറ്റിന് താല്പര്യമില്ലെങ്കില്‍ അതിന് താല്പര്യമുള്ളവര്‍ അവരുടെ പണവും സൌകര്യവും ഉപയോഗിച്ച് അവര്‍ക്കിഷ്ടമുള്ള കാര്യം ചെയ്യുന്നതിന് കോലാഹലമുണ്ടാക്കാനും കണക്കു ചോദിക്കാനും ആക്ഷേപിക്കാനും എനിക്കെന്തവകാശമാണുള്ളത് ? (ഈ ചോദ്യം ജിഹേഷിനോടല്ല)

മീറ്റിനെ നാറ്റിക്കാന്‍ മിനക്കെട്ട് ഇറങ്ങിയകുറേപ്പേരുടെ വിജയത്തിലാണ് ഇത് അവസാനിക്കുന്നതെന്ന് ജിഹേഷിന്റെ പോസ്റ്റ് കാണുമ്പോള്‍ തോന്നുന്നുണ്ട്. ഏതെങ്കിലും കാട്ടുമുക്കില്‍ നാലുപേര്‍ക്ക് ചെരയ്ക്കുന്ന ഒരുത്തന്‍ മൂന്നു കൂട്ടുകാരെ കൂട്ടി കേരള ബാര്‍ബേഴ്സ് അസോസിയേഷനുണ്ടാക്കി മീറ്റിംഗും സമരവും ബന്ദും നടത്തിയാല്‍ ഒരുത്തനും ചൊറിയില്ല. ബ്ലോഗര്‍മാര്‍ എന്ന് സ്വയം വിളിക്കുന്ന ചിലര്‍ (ഞാന്‍ ബ്ലോഗറല്ല; ബ്ലോഗെഴുതുന്ന ഒരാള്‍ മാത്രം) ഒരുമിച്ചുകൂടുന്ന പരിപാടിക്ക് ബ്ലോഗേഴ്സ് മീറ്റ് എന്ന് പേരിട്ടാല്‍ ബ്ലോഗെഴുതുന്ന മറ്റുചിലര്‍ക്ക് ചൊറിയും. അക്ഷരാഭ്യാസം കിട്ടിയ മല്ലു അവന്റെ തനിസ്വഭാവം മറക്കാന്‍ പാടില്ലല്ലോ..

അതുപോട്ടെ. നാട്ടിലെ കൂലിപ്പണിക്കാരുടെ ദിവസക്കൂലിയോളം വരുന്ന 250 രൂപ പിരിവിട്ടതിന് എച്ചിക്കണക്ക്. അതുകഴിഞ്ഞ് ആ പൈസയില്‍ അഴിമതികാണിച്ചു എന്ന് വകതിരിവില്ലാത്ത ആരോപണം. ഒക്കെ കേട്ട് ആരൊക്കെയോ ഒന്നു പ്രതികരിച്ചപ്പോള്‍ അതിന് തെറിവിളി അക്രമണം എന്നൊക്കെ നിലവിളി. ഇവനെയൊന്നും തന്തയ്ക്കുവിളിക്കാനും നായെന്നുവിളിക്കാനും പോലും മെനക്കെടരുത്. (പട്ടികളെ സ്നേഹിക്കുന്ന കുറച്ചുമനുഷ്യര്‍ ബ്ലോഗെഴുതുന്നുണ്ട്-- നമ്മുടെ ദീപക്കിനെപ്പോലെ.)

ആവര്‍ത്തിച്ച് ചെറ്റത്തരം എഴുതിവിട്ടിട്ടും മറുപടിപ്പോസ്റ്റിനൊന്നും മെനക്കെടാത്ത കുറച്ചുപേരുണ്ട്. അവരെ അഭിനന്ദിക്കുന്നു.

നിങ്ങള്‍ മീറ്റുകയോ ഈറ്റുകയോ ആഘോഷിക്കുകയോ ചെയ്യൂ. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും തീരുമാനങ്ങളും താല്പര്യമുള്ളവര്‍ മാത്രം പങ്കെടുക്കുന്ന ക്ലോസ്ഡ് ബ്ലോഗിലോ ഗൂഗിള്‍ ഗ്രൂപ്പിലോ ചെയ്താല്‍ ഒരുപാട് കോലാഹലങ്ങള്‍ ഒഴിവാകും എന്നുമാത്രം പറയാനുണ്ട്. പരസ്യമായിട്ടായാല്‍ എന്താടാ എന്ന് ചോദിക്കണ്ട. നീയൊക്കെ ഇവിടെക്കിടന്ന് ചീത്തവിളിച്ചാലും തമ്മില്‍ തല്ലിയാലും നാറിയാലും നാറ്റിച്ചാലും എനിക്ക് പുല്ലാണ്. ലോ ലത് തന്നെ!

നിസ്സഹായന്‍Nissahayan said...

ബ്ലോഗറന്മാരുടെ കൂടിചേരല്‍ ആഹ്ലാദകരം തന്നെ. ഭാവിയിലും ഇത്തരം സംഗമങ്ങള്‍ നടക്കണം.
പക്ഷെ അതിന്റെ ആഘോഷം അവസാനിപ്പിക്കാറായില്ലേ !?
‘അമിതമായാല്‍ അമൃതും വിഷം’ താങ്കളുടെ ആശങ്കകള്‍ ശരിയാണ്.

pongummoodan said...

പ്രിയ ജിഹേഷ്,

നന്ദകുമാറും ഗുപ്തനും പറഞ്ഞതില്‍ കൂടുതല്‍ എന്തുപറയാന്‍. ഇവിടെ എന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ മാത്രമാണ് ഞാന്‍ ഈ കമന്റ് ഇടുന്നത്.

നീയും സജ്ജിവേട്ടനുമടക്കമുള്ള പല ബ്ലോഗറെയും നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞു എന്നതുകൊണ്ടുതന്നെ ഈ മീറ്റ് എനിക്ക് ലാഭകരമാണ്. ലഭിച്ച അധികസന്തോഷങ്ങളോക്കെ ബോണസും.

നന്ദി ജിഹേഷ്. കാണാം.

ഈ പോസ്റ്റിലെ അനോണികളുടെ ഏറിയ സാന്നിദ്ധ്യം നിനക്ക് മനസ്സിലായിട്ടുണ്ടല്ലോ? ‘പല പേരില്‍ ‘അനോണിയായി വന്ന ‘ആ വ്യക്തി‘യുടെ ഉദ്ദേശവും? :)

അനിൽ@ബ്ലൊഗ് said...

ബോറടിക്കുന്നു എന്ന് പറഞ്ഞതിനോട് ഞാനും പൂര്‍ണ്ണമായും യോജിക്കുന്നു.

ആര് ആരോടാണ് പരാതി പറയുക, മാഷെ?
നടത്താന്‍ അലോചിച്ചവരൊടോ, നടത്തിയവരോടോ,പങ്കെടുത്തവരൊടോ?
പങ്കെടുത്തവര്‍ എല്ലാം പോസ്റ്റുകളോരോന്നിടുന്നു, നമുക്കെന്ത് ചെയ്യാനാവും !
പോസ്റ്റുകളിടണം എന്ന് ആരും മീറ്റില്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് എന്റെ അറിവ്.

താങ്കള്‍ക്ക് ചെറായിയില്‍ സൌഹൃദങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നത് അത്ഭുതമുളവാക്കുന്നു. എന്തോരം നല്ല കൂട്ടുകാരെ കിട്ടി , എനിക്ക്. മോള്‍ക്കു പോലും കിട്ടി പുതിയ കൂട്ടുകാരെ.

സങ്കുചിതന്‍ said...

@അനില്‍@ബ്ലോഗ്ഗ്
“എന്തോരം‘ -ലിതു ഞങ്ങള്‍ ത്രിശ്ശൂര്‍ക്കാര്‍ മാത്രം പറയുന്നതാണെന്നാണു ഞാന്‍ നിരീച്ചത് :):):)

നിരക്ഷരന്‍ said...

ജിഹേഷ് ...

അഗ്രഗേറ്ററിലെ ഒരു വരി അല്ലെങ്കില്‍ 2 വരികള്‍ അനാവശ്യമായി ഉപയോഗിക്കപ്പെടുന്നതുകാരണം നല്ലൊരു ലേഖനത്തിന്റെ തലക്കെട്ട് 5 ദിവസം അവിടെ നില്‍ക്കേണ്ടതിനുപകരം 3 ദിവസം കൊണ്ടുതന്നെ അല്ലെങ്കില്‍ 1 ദിവസം കൊണ്ടുതന്നെ പുറത്തായി പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും. ആ ആഗ്രഹം ചെറായി മീറ്റ് നടക്കുന്നതിന് മുന്‍പേ ഉള്ളതുമാണ്. അതുകൊണ്ടുതന്നെയാണ് തൊടുപുഴയിലും, ചെറായിയിലും ഒക്കെ മീറ്റിയിട്ടും ഞാന്‍ അതിനെപ്പറ്റിയൊന്നും എഴുതാതെ ഇരിക്കുന്നത്. സജ്ജീവേട്ടന്‍ വരച്ചുതന്ന ഒരു പടം എന്റെ ചിത്രബ്ലോഗില്‍ ഇടണമെന്ന് ആഗ്രഹം പോലും ഈ ആലോചന കാരണം നടന്നില്ല. (ചെറായി എന്ന് പറയാതെ അത് ഇട്ടാല്‍ കുഴപ്പമില്ല എന്ന് ഇപ്പോള്‍ അലോചന നീങ്ങിക്കൊണ്ടിരിക്കുന്നു.) :)

പറഞ്ഞുവന്നത്, ജിഹേഷിന് ഇതൊരു പോസ്റ്റാക്കി ഇടുന്നതിന് പകരം ഇതൊരു കമന്റാക്കി കുറേ ചെറായി മീറ്റ് പോസ്റ്റുകളില്‍ ഇട്ട് പ്രതിഷേധം അറിയിക്കാമായിരുന്നു. (അത് എത്രത്തോളം ഗുണം ചെയ്യുമെന്ന് അറിയില്ല എങ്കിലും.)

എന്റെ നോട്ടത്തില്‍ ജിഹേഷും അഗ്രഗേറ്ററിലെ രണ്ട് വരികള്‍ വേസ്റ്റാക്കിയിരിക്കുന്നു.

വായനക്കാര്‍ക്ക് ഒന്ന് ചെയ്യാം. ചെറായി എന്ന് കാണുമ്പോള്‍ അതില്‍ ക്ലിക്ക് ചെയ്ത് വിലപ്പെട്ട സമയം പാഴാക്കാതിരിക്കാം. അല്ലെങ്കില്‍ ബ്ലോഗ് തുറന്ന ഉടനെ അത് മീറ്റിനെപ്പറ്റിയുള്ളതാണെന്ന് മനസ്സിലാക്കി , അത് അടച്ച് മറ്റ് ഗൌരവതരമായ പോസ്റ്റിലേക്ക് കടക്കാം. ഇനിയിപ്പോ അതൊക്കെയേ മാര്‍ഗ്ഗമുള്ളൂ :)

മീറ്റിന് വരാതെ മീറ്റിനെ തള്ളിപ്പറഞ്ഞവര്‍ക്ക് പലര്‍ക്കും മറുപടി കൊടുക്കാതെ പരമാവധി പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തന്നെയാണ് വിശ്വാസം. (ജിഹേഷ് മീറ്റിനെ തള്ളിപ്പറഞ്ഞു എന്നല്ല ഉദ്ദേശിച്ചത്.) ജിഹേഷിന്റെ ഉദ്ദേശം പുറത്ത് പ്രകടിപ്പിച്ചപ്പോള്‍ മറ്റെല്ലാവരും ചെയ്ത ഒന്നുപോലെ തന്നെ ഒരു ഫലമാണ് വന്നു ഭവിച്ചത്.

അവിടെ പിഴവ് സംഭവിച്ചു എന്ന് മാത്രം പറയാന്‍ ജിഹേഷുമായുള്ള അടുപ്പവും സൌഹൃദവും എനിക്ക് വേണ്ടുവോളം സ്വാതന്ത്രം തരുന്നുണ്ടെന്ന് കരുതുന്നു.

പരിചയമില്ലാത്ത ഒരു വ്യക്തിയോടാണെങ്കില്‍ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തില്ലായിരുന്നു. മനസ്സിലാക്കുമല്ലോ ? :):) ഇഷ്ടം പോലെ സ്മൈലി ഇടുന്നുണ്ട് കേട്ടോ ? :)

എന്നോട് അലോഹ്യം ഒന്നും തോന്നണ്ട. ഞാന്‍ ജിഹേഷിനെന്നും പഴയ നിരക്ഷരന്‍ തന്നെ ആയിരിക്കും. ഇത് വെറുമൊരു കമന്റ് മാത്രം. അതിനത്ര വിലയും കൊടുക്കണ്ട :) :)

ഒന്നുകൂടെ....

ചെറായിയില്‍ വന്ന് കാരിക്കേച്ചര്‍ വരപ്പിച്ചെടുത്ത് പോയവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്ത് അതിന്റെ സ്ക്കാന്‍ കോപ്പി സംഘടിപ്പിക്കാന്‍ വേണ്ടി ഒരു പോസ്റ്റിറക്കാന്‍ സജ്ജീവേട്ടനിതുവരെ മിനക്കെട്ടിട്ടില്ല(എന്നാണ് തോന്നുന്നത്.) പകരം അദ്ദേഹം എല്ലാ പോസ്റ്റുകളിലും കയറി ഇറങ്ങി കമന്റ് രൂപേണ അഭ്യര്‍ത്ഥിക്കുന്നു. എനിക്കതൊന്ന് അയച്ച് തരൂ സുഹൃത്തേ എന്ന് പറഞ്ഞുകൊണ്ട്. ആ കമന്റുകള്‍ എല്ലാവരും കണ്ടിരിക്കുമല്ലോ ?!

ആ വലിയ മനുഷ്യന്റെ മാതൃകാപരമായ നീക്കത്തിനു മുന്നില്‍ വണങ്ങാതെ വയ്യ. ശരീരം പോലെ തന്നെ മനസ്സുമുള്ള അധികം പേരെയൊന്നും ഞാനിതുവരെ കണ്ടിട്ടില്ല.സജ്ജീവേട്ടനേതായാലും അക്കൂട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്.

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

പ്രിയ സുഹൃത്തേ ..
ഈ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയില്‍ എനിക്കെന്തോ സംശയം തോന്നുന്നു(പലര്‍ക്കും ഉള്ളത് പോലെ) ..

1.
മീറ്റിനെകുറിച്ചു മാത്രമുള്ള പോസ്റ്റുകളെ കൊണ്ട് അഗ്രിഗേറ്ററുകള്‍ നിറഞ്ഞു തുളുമ്പുന്നതു കാണുമ്പോഴുള്ള വിഷമം കൊണ്ട് പോസ്റ്റു ചെയ്യുന്നതാണ്.

ഈ പോസ്റ്റും എന്തിനു ചിന്തയില്‍ ലിസ്റ്റ് ചെയ്തു ? refresh ചെയ്യാതിരുന്നാല്‍ ചിന്തയില്‍ വരുമായിരുന്നില്ലല്ലോ ..?

മാത്രമല്ല പോസ്റ്റ്‌ ഇട്ട ഉടനെ തന്നെ ചിന്തയില്‍ വന്നിട്ടുമുണ്ട് അപ്പൊ ചിന്ത.കോം നിറയുമെന്ന വിഷമത്തില്‍ പോസ്റ്റ്‌ ഇട്ടതല്ല.

2.
അവിടെ വന്നതിന്റെ ആകെയൊരു ഗുണം കാണാന്‍ ആഗ്രഹിച്ചിരുന്ന ചിലരെ കാണാന്‍ സാധിച്ചു എന്നതു തന്നെയാണ്.

ഈ കാണല്‍ തന്നെയായിരുന്നില്ലേ മീറ്റിന്റെ പ്രധാന ഉദ്ദേശവും ..? ഇയാള്‍ അവിടെ പോകുമ്പൊള്‍ മറ്റെന്തെങ്കിലും ഉദ്ദേശിച്ചിരുന്നോ ? ഉണ്ടെങ്കില്‍ അതെന്താണ് ?

3.
വെറും ഒരു ബ്ലോഗേര്‍സ് മീറ്റിന്റെ പോസ്റ്റുകള്‍ മറ്റു പോസ്റ്റുകളെ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ.

ചില പോസ്റ്റുകള്‍ നല്ല പോസ്റ്റുകളെ ഹൈ ജാക്ക് ചെയ്യുന്നു എന്നൊക്കെ പറയുന്നത് തികച്ചും ബാലിശം ആണ് .നല്ല പോസ്റ്റുകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ അത് വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നുണ്ട്.. യഥാര്‍ത്ഥത്തില്‍ മീറ്റ്‌ പോസ്റ്റുകള്‍് വന്നത് കൊണ്ട് ആളുകള്‍ കുറെയേറെ സമയം ബൂലോഗത്ത്‌ ചിലവഴിച്ചു , അത് കാരണം ശരാശരി വായന കൂടി .. തത്ഫലമായി ആളുകള്‍ മറ്റു പോസ്റ്റുകളും വായിക്കുന്നു എന്നാണു എനിക്ക് തോന്നിയത് .
മാത്രമല്ല ദിനേന പോസ്റ്റുകള്‍് ഇടുന്നവര്‍ അവരുടെ ഒന്നോ രണ്ടോ പോസ്റ്റുകളില്‍ മീറ്റിനെ കുറിച്ച് പറഞ്ഞുവെങ്കില്‍ അതില്‍ എന്ത് കുറ്റം ആണുള്ളത് ?

4.
പഴയ പ്രതിഭകള്‍ അപ്രത്യക്ഷമായതും പുതിയ പ്രതിഭകളുടെ അഭാവവും ശരിക്കും ഫീല്‍ ചെയ്യുന്നു.

അങ്ങിനെയൊക്കെ വിലയിരുത്താനുള്ള കാലഘട്ടം ഒക്കെ ആയോ മലയാളം ബ്ലോഗ്‌ ലോകത്തിനു ? ആ എനിക്കറിയില്ല ..പലരും ജോലിത്തിരക്കും മറ്റും കഴിഞ്ഞു അല്പം relax ചെയ്യാനും അവനവന്റെ തന്നെ ആത്മ സംതൃപ്തിക്കും വേണ്ടി എഴുതുന്നതാണ് ... എനിട്ടും നല്ല കവിതകളും ലേഖനങ്ങളും ചര്‍ച്ചകളും ഇടയില്‍ കാണുന്നുമുണ്ട് ... വൈവിധ്യം ആണ് ബ്ലോഗു ലോകത്തെ മറ്റൊരു പ്രത്യേകത ... കഥ , കവിത , ലേഖനം , മെഡിസിന് @ബൂലോഗം , പാചകക്കുറിപ്പുകള്‍ , നര്‍മ്മം , മിമിക്രി , നാടകം , പതിവ് കാഴ്ചകള്‍ , ദൈവ സ്നേഹം, നിരീക്ഷരത്വം ,കര്‍ക്കിടക രാമായണം , യാത്രകള്‍ , ഫോട്ടോകള്‍ , പെന്‍സില്‍ ഡ്രോയിംഗ് , വാട്ടര്‍ കളര്‍ ,സിനിമ ആസ്വാദനം , വീഡിയോ എന്ന് വേണ്ട വൈവിധ്യം ധാരാളം ..interactive എഴുത്ത് മേഖല എന്ന പ്ലസ്‌ പോയിന്റ്‌ അന്വര്ത്ഥം ആകുന്ന രീതിയല്‍ കമന്റ്സും മറു പോസ്റ്റുകളും ..പുതിയ ആളുകള്‍ക്ക് ധാരാളം അവസരങ്ങള്‍..പ്രോത്സാഹിപ്പിക്കാനും നിര്‍ദേശങ്ങള്‍ പറയാനും വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകളും ..അങ്ങിനെ അങ്ങിനെ മലയാള ബ്ലോഗ്‌ ലോകം വൈവിധ്യങ്ങളോടെ വിശാലമാകുകയാണ്

അതിനിടയില്‍ പഴയ പ്രതിഭ, പുതിയ പ്രതിഭ എന്നൊക്കെ ഒരു തരം ക്ലീഷേ സ്റ്റൈലില്‍ തരംതിരക്കാനുള്ള കാലഘട്ടം ആയോ മലയാള ബ്ലോഗ്‌ ലോകത്തിനു ?


-----------------------------------
തേനുള്ള പൂവില്‍ സ്വാഭാവികമായി തന്നെ വണ്ടുകള്‍ വന്നു മധു നുകരും .. ആ പൂവ് ഒരിക്കലും വണ്ട്‌ വന്നില്ലേ മറ്റു ചെടികള്‍ ഹൈ ജാക്ക് ചെയ്യുന്നേ എന്നൊന്നും പറഞ്ഞു വിലപിക്കില്ല കാരണം പൂവില്‍ തേന്‍ പ്രകൃതിപരമായി, അകൃത്രിമമായി നിറയുന്നതാണ് .. വണ്ട്‌ വന്നാലും ശരി , ഇല്ലേലും ശരി .
സ്നേഹത്തോടെ
ഫൈസല്‍

ഗുപ്തന്‍ said...

ഒരിടത്ത് ഒരു പ്രതികരണം കണ്ടതുകൊണ്ട് മാത്രം എന്റെ മുകളിലെ കമന്റിനെക്കുറിച്ച് ഒരു വിശദീകരണം. ചേറായി മീറ്റ് കഴിഞ്ഞ് മീറ്റിനെക്കുറിച്ചു വന്ന പോസ്റ്റുകളെല്ലാം അനാവശ്യമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് ആ കമന്റ് കണ്ട് മനസ്സിലായവര്‍ തലച്ചോറ് സെര്‍വീസ് ചെയ്യുന്നത് നല്ലതായിരിക്കും.

ഒരു സൌഹൃദസമ്മേളനം നടന്നാല്‍ അതിനെക്കുറിച്ച് എത്ര പോസ്റ്റ് വന്നാലും അതില്‍ എത്ര കമന്റുവന്നാലും ഒരുത്തനും പരാതി പറയേണ്ടതില്ല. മീറ്റിനെക്കുറിച്ച് ന്‍ണയും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയും പിന്നീട് ആവശ്യമില്ലാത്തവിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തവരെയേ ഞാന്‍ വിമര്‍ശിച്ചിട്ടുള്ളൂ. നിരക്ഷരന്റെ ഉള്‍പടെ പലരുടെ പോസ്റ്റ് പ്രത്യേകിച്ചും കാണാന്‍ താല്പര്യമുണ്ട് :)

കണ്ണനുണ്ണി said...

ജിഹേഷേ ...
കണ്ടു, കൈ കൊടുത്തു, പുഞ്ചിരിച്ചു, ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു , പിരിഞ്ഞു എന്ന് താങ്കള്‍ പറഞ്ഞുവല്ലോ... മറ്റെന്താണ് മനസ്സില്‍ ഉദേശിച്ചത്‌. അത് തന്നെ അല്ലെ മീറ്റ്‌ എന്ന് പറയുന്നതും...
തമ്മില്‍ കണ്ടിട്ടില്ലാത്തവര്‍ പണം ഒരു പ്രശ്നമാക്കാതെ ദൂരെ നിന്ന് പോലും വന്നു ചേര്‍ന്നത്‌, എല്ലാവരെയും ഒരിക്കല്‍ എങ്കിലും തമ്മില്‍ കാണുക എന്ന നല്ല ഉദേശം മാത്രമാണെന്ന് മനസ്സിലാക്കുക. മാത്രമല്ല ഭാവിയില്‍ ചിലപ്പോ ഉണ്ടായേക്കാവുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ക്ക് തുടക്കം ആവും ചെറായിയില്‍ നടന്നത്.
അത് കൊണ്ട് മാത്രം ചോദിക്കുന്നു.. ഒരിക്കല്‍ കൂടി ഒന്ന് ചിന്തിക്കമായിരുന്നില്ലേ, ഈ പോസ്റ്റ്‌ ഇടുന്നതിനു മുന്‍പ്.
ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യമാണ് പോസ്റ്റ്‌ ഇടാനുള്ളത് എന്നറിയാം.. എങ്കിലും.. :)

പൈങ്ങോടന്‍ said...

കിട്ടുമെന്ന് പ്രതീക്ഷിച്ചത് കിട്ടാതായപ്പോള്‍ ഉള്ള വിഷമം കൊണ്ടെഴുതിപ്പോയതാ അല്ലേ

ആ വിഷമം തിരിച്ചു വരുന്നു വഴി കൊടുങ്ങല്ലൂര്‍ പാലസ് ആന്റ് പാരഡൈസില്‍ വെച്ച് തീര്‍ക്കുകയും ചെയ്തില്ലേ. പിന്നെന്തിനാ ഒരു ഒരു വൈക്ലബ്യം ?

nikhimenon said...

the average malayali attitude of findin fault in anything and everything in this universe is seen here too......


and dear sherlock, may i know what yu expected wen u went for the meet?

bhaarathathinte bhaagadheyathe nirnayikunna oru sammelanam ayi athu maarum ennano thaankal karuthiyathu?

nikhimenon said...

swayam bhudhi jeevi chamayaanulla shramam kalayu mr.sherlock...!