Saturday, September 13, 2008

പോക്കറ്റില്ലാത്ത ലുങ്കിയും ഓണ ഫ്രൈഡ് റൈസും

സ്ഥലം: ഡാലസിലെ ഹോംവുഡ് സ്യൂട്ട്സ്. റൂം 101

വിഐപി ബനിയനും ലുങ്കിയും ധരിച്ച ഒരു യുവ കോമളാംഗന്‍ തന്നെ സന്ദര്‍ശിക്കുവാന്‍ വന്ന സുഹൃത്തിനെ യാത്രയാക്കാന്‍ വാതില്‍ക്കല്‍ വരുന്നു. പുറത്തിറങ്ങി കൈ വീശീ ടാറ്റ കൊടുക്കുന്നു.

((((( ഠപ്പ് ))))) വാതില്‍ വന്നടഞ്ഞു. ഒരു നിമിഷം വാതില്‍ തുറക്കാനുള്ള സ്വൈപ്പിങ്ങ് കാര്‍ഡിനായി പോക്കറ്റിന്റെ സ്ഥാനത്തേക്ക് ആ ചെറുപ്പക്കാരന്റെ കൈ നീളുന്നു. ലുങ്കിക്ക് എവിടെ പോക്കറ്റ്?

ഒരു മിന്നായം പോലെ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ചില ദൃശ്യങ്ങള്‍ മനസില്‍ മിന്നിമാഞ്ഞു. ഇനി ആളെ മനസിലാകാതെ ഇവരെങ്ങാനും പിടിച്ചു പുറത്താക്കിയാല്‍ എങ്ങനെ നാട്ടില്‍ പോകും? എത്രകാലം തെണ്ടേണ്ടിവരും വിമാനക്കൂലി ഉണ്ടാക്കാന്‍? വിമാനക്കൂലി ഉണ്ടാക്കിയാല്‍ തന്നെ പാസ്പോര്‍ട്ടില്ലാതെ എങ്ങിനെ പോകും?


ചിന്തകള്‍ കാടുകയറിക്കൊണ്ടിരിക്കുമ്പോഴാണൊരു “ഹൈ” വിളീ. ഷീ‍ലയെ പോലെ കണ്ണിണകള്‍ വെട്ടിച്ച് തിരിഞ്ഞു നോക്കി. തൊട്ടടുത്ത റൂമിലെ ആലീസ് സ്ട്രോ. അപ്പ‍ന് സ്ട്രോ കച്ചവടമായിരുന്നോ എന്നു പലതവണ ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ അന്യരാജ്യമല്ലേ എന്നു കരുതി ചോദിച്ചില്ല.


“ഹൈ”

“വാട്ട് ഹാപ്പെന്‍ഡ് മാന്‍.”

“എന്തിറ്റാവാനാ ഈ പണ്ടാറവാതില്‍ ലോക്കായി. തൊറക്കനുള്ള കീ ഉള്ളിലാ. ഞാന്‍ എന്തിട്ടാ ചെയ്യാ.“

“നോ പ്രോബ്ലം. കം വിത്ത് മി”

മുന്നില്‍ മദാമ്മകുട്ടി, തൊട്ടുപിന്നില്‍ ഈയുള്ളവനും കിരീടത്തില്‍ മോഹന്‍ലാലിന്റെ പുറകില്‍ കൊച്ചിന്‍‌ഹനീഫ നടക്കുന്നതുപോലെ ഹോട്ടല്‍ റിസ്പ്ഷനിലേക്ക് തിരിച്ചു. ഒരു കത്തീടെ കുറവേ ഉണ്ടായിരുന്നുള്ളൂ.

“ഈസ് ദിസ് ഇന്ത്യന്‍ സ്റ്റൈല്‍” മുണ്ടിലേക്ക് നോട്ടമിട്ട് സ്ട്രോ ചോദിച്കു.

“നോ നോ ദിസ് ഈസ് കേരളാ സ്റ്റൈല്‍. മൈ നേറ്റീവ് പ്ലേസ്. ഫുള്‍ ഗ്രീനറി. വെരി നൈസ് പ്ലേസ്. ബാക്ക് വാട്ടര്‍, ഹൌസ് ബോട്ട്, ആയുര്‍വേദാ..ലൈക്ക് ദാറ്റ് എവരിതിങ്ങ് ഈസ് ദെര്‍” എന്നിലെ മലയാളി ഉണര്‍ന്നു.

മുണ്ട് മടക്കികുത്തി.

“സീ..വി സം ടൈം ടു ലൈക്ക് ദിസ് ആള്‍സോ. വെരി കം‌ഫര്‍ട്ടബിള്‍. വെരി ഗുഡ് എയര്‍ ഫ്ലോ”

“വൌ”


എന്നും കാണുമ്പോള്‍ വിഷ് ചെയ്യാറുള്ള റിസ്പ്ഷനിലേ ചേച്ചി അന്നുമാത്രം വിഷ് ചെയ്തില്ല, മാത്രമല്ല തുറിച്ചു നോക്കുകയും ചെയ്തു. എന്തായാലും പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്ത് തന്നു.


കാ‍ലചക്രം പിന്നെയും കറങ്ങി. ഒരു വര്‍ഷം കടന്നു പോയി.


സെപ്റ്റംബര്‍ 12 ബാംഗ്ലൂര്‍: ഓണപ്പുലരി

സഹമുറിയന്‍മാര്‍ ഓണമായി നാട്ടില്‍. എഴുന്നേറ്റപ്പോള്‍ ഒമ്പതുമണി. സകല കലാപരിപാടികളും കഴിഞ്ഞപ്പോള്‍ പത്തുമണി. ഉഡുപ്പി പാര്‍ക്കില്‍ പോയാല്‍ ബ്രേക്ക് ഫാസ്റ്റ് കിട്ടുമെങ്കിലും തിപ്പസാന്ദ്ര “ഗ്രാനീസില്‍ നൂറ്റമ്പതു രൂപ കൊടുത്തു ബുക്ക് ചെയ്ത ഓണസദ്യ മുതലിപ്പിക്കണമല്ലോ എന്നൊരു ചിന്ത അബോധമനസില്‍ന്റെ അകത്തളങ്ങളില്‍ ഉണ്ടായിരുനതിനാല്‍ ബ്രേക്ക്ഫാസ്റ്റ് രണ്ടു ബിസ്കറ്റിലും കട്ടന്‍ചായയിലും ഒതുക്കി.

കുറേ ബ്ലോഗുകളില്‍ കയറി അനോണികമെന്റിട്ടു ബോറഡിച്ചപ്പോള്‍ ശുദ്ധവായു ശ്വസിക്കാനായി പുറത്തുകടന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് “മുംഗാരു മളെ” എന്ന സിനിമയിലെ ഒരു മെലഡി കേള്‍ക്കാം. അതില്‍ ലയിച്ചു നിന്നു. ഒരു മന്ദമാരുതന്‍ എന്നെ തഴുകി വീ‍ട്ടിനുള്ളില്‍ കയറി.

((((( ഠപ്പ് ))))) എങ്കയോ കേട്ട ശബ്ദം. ഓര്‍മ്മകള്‍ ഒരു വര്‍ഷം പിറകോട്ടു പോയി. കൈകള്‍ താക്കോലിനായി പോക്കറ്റിന്റെ ഭാഗത്തേക്ക്. ലുങ്കിക്ക് എവിടെ പോക്കറ്റ്?

ഓടി ഹൌസ് ഓണറൂടെ വീട്ടീലേക്ക്. കന്നട ദൈവം രാജ്കുമാറിന്റെ സിനിമയില്‍‍ ലയിച്ചിരിക്കുകയാണ് കക്ഷി. ഒന്നു മുരടനക്കി. ക്രൂരമാ‍യി നോക്കിയിട്ട് എഴുന്നേറ്റ് പുറത്തുവന്നു. വിനയകുനീതനായി വന്നകാര്യം ഉണര്‍ത്തിച്ചു.

“വാതില്‍ അടഞ്ഞു പോയി. താക്കോല്‍ ഇല്ല. കയ്യില്‍ നയാ പൈസയില്ല. ആകെയുള്ളത് ഈയൊരു ഷര്‍ട്ടും ലുങ്കിയും മാത്രം. സഹമുറിയന്‍മാര്‍ അടുത്ത ആഴ്ച്കയേ വരൂ. വേറേ താക്കോല്‍ ഉണ്ടെങ്കില്‍ തന്നു സഹായിക്കണം”

ദയനീയ ഭാവം കണ്ടു മനസലിഞ്ഞിട്ടായിരിക്കണം, “നോഡ്തീനീ” എന്നു പറഞ്ഞ് വീ‍ട്ടിനുള്ളില്‍ കയറി പോയി. പ്രസവ വാര്‍ഡിനു മുന്നില്‍ ടെന്‍ഷനടിച്ചു ഉലാത്തുന്ന ഭര്‍ത്താക്കന്‍മാരെ പോലെ അങ്ങേരുടെ വീടിനു മുന്നില്‍ ഉലാത്തിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് അങ്ങേര് പുറത്തിറങ്ങി വന്നു. മുഖഭാവത്തില്‍ നിന്ന് കിട്ടിയില്ലാ എന്നതു വ്യക്തം.

“നീവു ഇല്ലി കുത്കൊളി. നാനു ഒന്തു കെലസാ മാഡ്തീനീ” ന്നു പറഞ്ഞ് അങ്ങേര് ആശാരിക്ക് ഫോണ്‍ ചെയ്തു. ഞാന്‍ ചുമ്മാ വാച്ചില്‍ നോക്കി. സമയം പന്ത്രണ്ടര. ചെറുതായിട്ട് വിശന്നു തുടങ്ങി

ഓണറുടെ വീട്ടില്‍ ആശാരി വന്നപ്പോള്‍ സമയം ഒരു മണി. അവിടന്ന് താ‍മസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ഒന്നേകാല്‍. വാതില്‍ തുറന്നപ്പോള്‍ സമയം രണ്ടുമണി. അങ്ങേരുടെ കണക്ക് സെറ്റില്‍ ചെയ്ത് പറഞ്ഞയച്ചപ്പോഴേക്കും രണ്ടേ കാല്‍. ഗ്രാനീസില്‍ എത്തിയപ്പോള്‍ സമയം രണ്ടര.

നോക്കുമ്പോള്‍ ബോര്‍ഡ്: സദ്യ ഓവര്‍. ഓണസദ്യ ബുക്കു ചെയ്ത് ലേറ്റായി എത്തിയ ചിലര്‍ ബഹളം വയ്ക്കുന്നു. വിശന്നിട്ടു കണ്ണുകാണുന്നില്ല. കാലത്തുകണ്ട കണീയെന്തായിരുന്നെന്നാലോചിച്ചോണ്ട് ഉടുപ്പീ പാര്‍ക്കിലോട്ടു വിട്ടു. ഒരു ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്തു. ഫോണ്‍ ചിലക്കുന്നു. അനിയത്തിയാണ്.

“ചേട്ടാ സദ്യ കഴിച്ചോ? ഞങ്ങളെല്ലാരും കഴിച്ചു. ഇപ്രാവശ്യത്തെ പാലട കലക്കാനാരുന്നു. എന്തൊരു രസമാ”

“ഉവ്വോ..അപ്പോ പാലട വച്ചത് നിയല്ലാലേ. ഞാനേ പിന്നെ വിളിക്കാം ഇവിടെ പതിനാലു കൂട്ടം കറി കൂടി സദ്യ കഴിച്ചോണ്ടിരിക്കുവാ..എന്റെ കോണ്‍സണ്ട്രേഷന്‍ കളയല്ലേടീ‍“ ഫോണ്‍ കട്ടു ചെയ്തു.



പാഠം: ലുങ്കിക്ക് പോക്കറ്റ് വയ്ക്കുക

46 comments:

കുറ്റ്യാടിക്കാരന്‍|Suhair said...

വൌ... വാട്ടേ ബോംബ്ലാസ്റ്റിക് ഓണം... വാട്ടേ ഫണ്ടാസ്റ്റിക് പോസ്റ്റ്...

എല്ലാ ഓണവും ഇതുപോലെ സെലിബ്രേറ്റ് ചെയ്യാന്‍ ദൈവം അനുഗ്രഹിക്കട്ടെ...

തേങ്ങാ... മുഴുവനും ഇല്ല, ഓണത്തിനെടുത്തിട്ട് ബാക്കിവന്ന തേങ്ങ ഇവിടെ പൊട്ടിക്കട്ടെ...
(((((((.....പഠേ...))))))))
(അല്ലെങ്കിലും മുഴുത്തേങ്ങാ കിട്ടീട്ട് എന്തുചെയ്യാനാ, വെറുതേ കണ്‍ഫ്യൂഷനാവുകയല്ലാതെ, അല്ലേ?)

നരിക്കുന്നൻ said...

കുറേ നേരമായി ബൂലോഗത്ത് അലഞ്ഞ് നടക്കുവാ. ഇപ്പോഴാ ഒരസ്സല് ഓണപ്പോസ്റ്റ് കണ്ടത്. 14 കൂട്ടം കൂട്ടാനും ഫ്രൈഡ് റൈസും കൂട്ടി അടിപൊളി ഒരു ഓണം ഉണ്ടില്ലേ... നന്നായി. ഇതൊക്കെയേ എന്നും ഓർക്കാനുണ്ടാകൂ. പിന്നെ ലുങ്കിക്ക് പോക്കറ്റിടുന്ന കാര്യം ഗൌരവമായി ചിന്തിക്കേണ്ടത് തന്നെ. നമ്മുടെ കിറ്റെക്സ് കാർക്കും മറ്റും ഓരോ നിവേദനം ബൂലോഗം വഴി പോട്ടേ...

കുതിരവട്ടന്‍ | kuthiravattan said...

അപ്പൊ ഓണത്തിന്റന്നു രാവിലെ വീണ അനോണിക്കമന്റു മുഴുവന്‍ ജിഹേഷിന്റേതായിരുന്നു അല്ലേ? അതെന്തെന്കിലുമാവട്ടെ പോസ്റ്റ് ഇഷ്ടപ്പെട്ടു.

Lathika subhash said...

ജിഹേഷ്,
അസ്സലായി.
ചിരിച്ച് ചിരിച്ച്....
ആ പടം കിരീടം ഒന്നുകൂടി കാണണം.
കൊച്ചിന്‍ ഹനീഫ നടക്കുന്നത്,
ഓര്‍മ്മ കിട്ടുന്നില്ല.
അതു പിന്നെ, ‘ഊഹ്യബിള്‍’ ആണല്ലോ.
ഓണമായിട്ടും ആ അനിയത്തിക്കുട്ടിയെ പറ്റിച്ചു അല്ലേ? ആശംസകള്‍!!!!!

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിരിക്കുന്നു

ജിജ സുബ്രഹ്മണ്യൻ said...

ഹൌ 14 കൂട്ടം കറി കൂട്ടി അടിപൊളീ ഓണ സദ്യ അല്ലേ ഉണ്ടത് .ഹി ഹി ഹി. അനിയത്തി പോലും അത്രേം കറി ഉണ്ടാകിക്കണില്ല.അതിനിടക്ക് പാവം അനിയത്തിക്കിട്ട് ഒരു പാരയും വെച്ചൂല്ലേ..പാലട പാവം ആ കൊച്ചു തന്നെ അല്ലേ ഉണ്ടാക്കിയത് ?

എന്താ പറയ്യാ..ഓണസദ്യ കം ഫ്രൈഡ് റൈസ് നന്നായി രസിച്ചൂ..

അപ്പോള്‍ അനോണി കമന്റുകള്‍ എവിടെ കണ്ടാലും ജിഹേഷിനെ പൊക്കിയാല്‍ മതീല്ലോ അല്ലേ ??

Unknown said...

ബൊമ്മനഹള്ളീല്‍ ബുക്ക് ചെയ്യാതെ തന്നെ നല്ല ഉഗ്രന്‍ സദ്യ ഉണ്ണാര്‍ന്നല്ലോ :)

അത്രേം വരെ വന്നൂടാര്‍ന്നോ... തറവാടു എന്നൊരു ഹോട്ടല്‍ അറിയോ?

krish | കൃഷ് said...

ഹോട്ടലില്‍ പറ്റിയ ഏടാകൂടം എനിക്കും ഒരിക്കല്‍ പറ്റിയിരുന്നു. ഹോട്ടലില്‍ റൂമിനു വെളിയില്‍ ചുമ്മാ വന്നുനിന്നതും ഡോര്‍ തനിയെ അടഞ്ഞ്‌ ലോക്ക്‌ ആയി. സ്വൈപ്പിംഗ്‌ കാര്‍ഡ്‌ അകത്തും. ആ കുന്ത്രാണ്ടം കുത്തിവെച്ചാലെ ലൈറ്റുകള്‍ കത്തൂ. ആ സമയത്ത്‌ ലുങ്കിയിലില്‍ അല്ലാതിരുന്നതുകൊണ്ട്‌ കൂളായി റിസപ്ഷനില്‍ ചെന്ന് കാര്യം പറഞ്ഞു. ഹോട്ടല്‍ ബോയുടെ കൈയ്യില്‍ മാസ്റ്റര്‍ സ്വൈപ്പര്‍ കൊടുത്തുവിട്ടു. അങ്ങനെ അകത്തു കയറിപറ്റി.

അപ്പോ, തിരുവോണ സദ്യ കോണ്‍സെണ്ട്രേഷന്‍ കളയാതെ അടിച്ചുപൊളിച്ചല്ലേ.

നിരക്ഷരൻ said...

“നീവു ഇല്ലി കുത്കൊളി. നാനു ഒന്തു കെലസാ മാഡ്തീനീ” .....എന്ന് വെച്ചാലെന്താ ?

നീയ് ഇല്ലിക്കൊമ്പ് വെച്ച് കുത്തിപ്പോളിക്ക്. ഞാനീ ഓന്ത് കറി മടമടാന്ന് തിന്നിട്ട് ഇപ്പം വരാം. എന്നോ മറ്റോ ആണോ ?

എന്തായാലും സംഭവം കിടുക്കന്‍.... :)

Tomkid! said...

കലക്കി മാഷേ...
"അപ്പ‍ന് സ്ട്രോ കച്ചവടമായിരുന്നോ എന്നു പലതവണ ചോദിക്കണമെന്നുണ്ടായിരുന്നു"

:)

smitha adharsh said...

ഓണം കലക്കി അല്ലെ?
എന്തായാലും പോസ്റ്റ് കലക്കി.
അപ്പൊ,പ്രശ്നം സോള്‍വായി...എല്ലാവരും ലുങ്കിക്ക് പോകറ്റ് പിടിപ്പിക്കുമായിരികും...

സ്‌പന്ദനം said...

'സദ്യ' മിസ്സാവാത്തതില്‍ അഭിനന്ദിക്കുന്നു. ആട്ടെ ബാംഗ്ലൂരില്‍ ലുങ്കിങ്ക്‌ പോക്കടിക്കുന്ന ഒരു ഷോപ്പ്‌ തുടങ്ങിയാല്‍ ക്ലച്ച്‌ പിടിക്കുമോ ആവോാാാാാാാാ?

സാജന്‍| SAJAN said...

അതെ, നിശിതമായി വിമര്‍ശിച്ചിരിക്കുന്നു, ഇനി അതിന്റെ കുറവ് വേണ്ടാ, ഇനിയെങ്കിലും ഡോറിന്റെ ലോക് തിരിച്ച് വെയ്ക്കുക , അപ്പൊ ഡോര്‍ തന്നെ വന്ന് അടയില്ല,മനസ്സിലായോ ?
പിന്നെ എനിക്കിങ്ങനെ അനുഭവം ഉണ്ടായിട്ടേയില്ല ഇതുപോലെ പുറത്തൊന്നിറങ്ങിയപ്പോ
തന്നെ വന്ന് ഡോര്‍ അടഞ്ഞാല്‍ മരം കൊച്ചുന്ന തണുപ്പത്ത് പ്രോപെര്‍ട്ടി ഏജന്റിനെ വിളിച്ച് അയാള്‍ എക്സ്ട്രാ കീ കൊണ്ടുവരാന്‍ ഒരു മണിക്കൂറോളം കാത്തിരുന്നിട്ടേയില്ല.
പക്ഷേ ജീവിതത്തില്‍ ചില ഒരു മണിക്കൂറൊക്കെ ഒരു നാല് മണിക്കൂറിന്റെ എഫെക്ട് ചെയ്യുംന്ന് മനസിലായ ഒരു പാവം:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായി അങ്ങനെത്തന്നെ വേണം::)

പിന്നേയ്, ലോകത്തുള്ളോരെല്ലാം ബാംഗലൂരുകാരല്ല.സോ, ആ‍ സെന്റെന്‍സുകളൊക്കെ ഒന്നു തര്‍ജ്ജിച്ചേ

siva // ശിവ said...

അപ്പോള്‍ ഓണ സദ്യ നഷ്ടമായി അല്ലേ....ഇനി ഞാനായിട്ട് കോണ്‍സണ്ട്രേഷന്‍ കളയുന്നില്ല....

ശ്രീവല്ലഭന്‍. said...

ഹാ ഹാ, ജിഹേഷ്! ഏടാകൂടം തന്നെ. പോസ്റ്റ് ചിരിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ.

ലുങ്കിക്ക് പോക്കറ്റ് വച്ചാല്‍ മാത്രം പോര. പോക്കറ്റില്‍ ATM കാര്‍ഡും ഇടണം.:-)

പൊറാടത്ത് said...

ഓണം കലക്കി അല്ലേ..!

അപ്പോ ഈ ‘അനോണി മാഷ്’ന്ന് പറയണ മാഷ് മാഷാല്ലെ? :)

മാണിക്യം said...

ഒന്നാമതെ പറ്റുന്നത് അബന്ധം
രണ്ടാമതും? അതസംബന്ധം ..

പ്രതിവിധി എയര്‍‌ഫ്ലോ ലുങ്കി മാറ്റി
ധാരാളം പോക്കറ്റുള്ള സോഡാകളസം!
അല്ലങ്കില്‍ ചരടില്‍ കോര്‍ത്ത താക്കോല്‍ മാല.

പിന്നെ സദ്യ ഉണ്ണണമെങ്കില്‍
വയറ്റ് ഭാഗ്യം വേണം ..
അല്ലങ്കില്‍ ഓണത്തിനും വറുത്ത ചോര്‍‌!!
ഒരോരോ ഏടാകൂടങ്ങളേ!

സുല്‍ |Sul said...

ഏടാകൂടമേ ഈ ഓണ ഏടാകൂടം എന്നുമെന്നും നിന്നോടൊപ്പം കാണേണമേ എന്ന പ്രാര്‍ത്ഥനയോടെ...
-സുല്‍

മേരിക്കുട്ടി(Marykutty) said...

graanies lu 150 arunno lunch nu :))
njan book cheythilla. nere poyi kazhichu. atha Jihesh vannapozheykkum theernnu poyathu :)

nammal ayalkkaranu ketto...njan munpu thamasichirunnathu ayyappa temple nte aduthanu. grannies and breez, ente sthiram pattupadi ayirunu. :)

nandakumar said...

ha ha ha ha ha
oru onasadya unda pole....:)
rasikan post.....nice

late aaya oru onaamsamsa..

nandan :)

കുഞ്ഞന്‍ said...

ഹഹ..

എന്നാ ടൈമിങ് അനിയത്തിയുടെ ഫോണ്‍കാളിന്..!

അദേയ് ബൂലോഗത്ത് അനോണിയായി വിലസുന്നതിന്റെ ശിക്ഷയാണ് ഈ കിട്ടിയത്.

Sarija NS said...

ഹ ഹ ഹ ഹ ഓണം കുളമായല്ലെ. സന്തോഷമായി.

നല്ല പോസ്റ്റോ?? ഇതോ? ആ ആര്‍ക്കറിയാം ;-)

ജിവി/JiVi said...

മെനി മെനി ഹാപ്പി റിട്ടെണ്‍സ് ഓഫ് ദ ഡേ!!!

പൈങ്ങോടന്‍ said...

എടാ ഭയങ്കരാ നീയാ മദാമയെ മുണ്ടുടുപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കി അല്ലേടാ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ബോറഡിച്ചപ്പോള്‍ ശുദ്ധവായു ശ്വസിക്കാനായി പുറത്തുകടന്നു” നിനക്കീ ശുദ്ധവായൂന്റെ അസുഖം ഇടക്കിടെ ഉണ്ടാവുമെങ്കില്‍ ലുങ്കി അങ്ങ് ഒഴിവാക്കുന്നതാ നല്ലത്.. കന്നഡ രാജ്യത്തല്ലേ ട്രൌസറിട്ടും റോഡിലിറങ്ങാം ...

ഞാന്‍ ആചാര്യന്‍ said...

എന്‍റെ ജിഹേഷെ.. "എന്താ പറയ്യാ"..(ടി വി ഇന്‍ററ് വ്യൂവില്‍ മിക്കവരും പറയുന്നത്)....

അടുത്ത ഓണത്തിനും ഇതു തന്നെ പറ്റട്ടെ എന്നാശംസിക്കാം, പിന്നെ 'ട്റിവാന്‍ഡ്റം' ചൈത്രത്തില്‍ ഞാന്‍ ലുങ്കി ഉടുത്തു കയറി ഫുഡ് അടിച്ചു, കൊറേ നാള്‍ മുമ്പാ... ഹഹഹ...

Sherlock said...

കുറ്റ്യാടി, :) തേങ്ങയാണെന്നു പറഞ്ഞിട്ടു “പഠ” യാണോ പൊട്ടിച്ചത്?

നരിക്കുന്നന്‍, :) ഇതിനെക്കുറിച്ച് ബൂലോക ക്ലബില്‍ ഇടാന്‍ ഒരു പോസ്റ്റ് തയ്യാറായികൊണ്ടിരിക്കുന്നു... കിറ്റെക്സുകാര്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു കരിവാരം തന്നെ സംഘടിപ്പിക്കും

കുതിരവട്ടാ, :) ക്രൂശിക്കാന്‍ ഒരാളെകിട്ടിയല്ലേ..

ലതി, :)

അനൂപ് തിരുവല്ല, :)

കാന്താരിക്കുട്ടീ, :) പൊക്കരുത്..പ്ലീസ് പത്തു പൈസതരാം :)

ടെസ്സീ, അറിയില്ലാര്‍ന്നു :(

കൃഷ്, സെയിം പിഞ്ച് :)

നിരുഭായ്, ന്നെയങ്ങട് കൊല്ല്.. കമെന്റ് വായിച്ച് ചിരിച്ച് പണ്ടാറമടങ്ങി :)

തോമസുകുട്ട്യേയ്, :)

സ്മിത ആദര്‍ശ്, ..ആയിരിക്കും? ആയിരിക്ക്വോ?

സ്പന്ദനം, :) ഒരെണ്ണം തൊടങ്ങി നോക്കിഷ്ടാ

സാജന്‍ ഭായ്, അതികം പറയേണ്ട..എല്ലാം മനസിലായി :)

പ്രിയാ,:) മനസിലായില്ലാ‍ാ..തര്‍ജ്ജിക്കാന്‍?

ശിവാ, ങ്ങ്ഹും..:(

ശ്രീവല്ലഭേട്ടാ, :) ആ പോയിന്റ് നോട്ട് ചെയ്തിട്ടുണ്ട്

പൊറാടത്ത് മാഷേ, ആ മാഷ് ഞാനല്ലാട്ടോ :)

മാണിക്യേച്ചി, സോഡാകളസത്തിനു ഓര്‍ഡര്‍ പോയിട്ടുണ്ട് :)

സുല്ലേ, എന്നോടിതു വേണമായിരുന്നോ :)

മേരിക്കുട്ടി അലിയാസ് അയല്‍ക്കാരീ, ആരാണ്ടൊക്കെ വന്നു തിന്നു മുടിച്ചകാര്യം സദ്യകിട്ടാത്തോരു നിന്നു ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു..അതപ്പോ താങ്കളായിരുന്നല്ലേ :). അപ്പോ ഇനി ഗ്രാനിസീലോ ബ്രീസിലോ വച്ചു കാണാം

നന്ദേട്ട്സ്, തിരിച്ചും ലേറ്റായ ഓണാശംസകള്‍ :)

കുഞ്ഞേട്ട്സ്, :) അനോണീയാകുന്നത് അത്രവലിയ പാപമാണോ?

സരിജാ, എന്റെ ഓണം കുളമായേന് എന്തൊരു കി ക്കി ക്കി :)
ചവറുകളില്‍ വേറോരു ചവര്‍..അങ്ങനെ എടുത്താല്‍ മതി :)

ജീവി, നിങ്ങള്‍ക്കും ഇതേ ദിനം ആശ്വസിക്കുന്നു

പൈങ്ങ്സ്, സെന്‍സര്‍ ചെയ്ത് ഭാഗങ്ങളൊന്നും പബ്ലിഷ് ചെയ്യല്ലേ പ്ലീസ്..:)

കുട്ടിചാത്ത്സ്, എയര്‍ഫ്ലോ...എയര്‍ഫ്ലോ :)

ആചാര്യന്‍, ഈ ആശംസക്കു ഒട്ടും നന്ദിയില്ലാ ..:) ചൈത്രം എവിടെ?

Sethunath UN said...

ചിരിച്ചൊരു വഴിയായല്ലോ ചങ്ങാ‍യി. :)
ആ കേരളാ ഇ‌ന്‍ഡ്രൊഡക്ഷനും എയര്‍‌ഫ്ലോയും കിടു
ഏതായാലും ഓണ‌സദ്യ കോഞ്ഞാ‍ട്ടാല്ലേ?

Typist | എഴുത്തുകാരി said...

അങ്ങിനെ ഇപ്രാവശ്യത്തെ ഓണവും കുളമായി അല്ലേ, പോട്ടേ, ഓണം ഇനിയും വരുമല്ലോ.

ശ്രീ said...

ഹ ഹ. ചിരിപ്പിച്ചല്ലോ ജിഹേഷ് ഭായ്...

പോക്കറ്റില്ലാത്ത ലുങ്കി പിന്നേം പണി തന്നുവല്ലേ?
:)

Senu Eapen Thomas, Poovathoor said...

ഏടാകൂടത്തില്‍ നിന്ന് ഏടാകൂടത്തിലേക്ക്‌ ഞങ്ങളില്ല മച്ചാ...കൈലിക്ക്‌ പോക്കറ്റ്‌ വെയ്ക്കുന്നതിലും എത്രയോ ഭേദമാ കൈലിക്കടിയില്‍ ഇടുന്ന വരയന്‍ അണ്ടര്‍ വെയര്‍. ബാംഗ്ലൂരില്‍ ഇതിനെ ബെര്‍മുഡയെന്ന് പറയും... ആതെങ്ങനാ...ഈ വക സാധനങ്ങള്‍ ഒക്കെ വല്ലപ്പോഴും എങ്കിലും ഇടുക. അറ്റ്‌ലീസ്റ്റ്‌ ഓണത്തിനും, ക്രിസ്തുമസിനും ഒക്കെ....

അപ്പോള്‍ എല്ലാം പറഞ്ഞ പോലെ...

സസ്നേഹം,
പഴമ്പുരാണംസ്‌.

Anonymous said...

kollaaaaaaaaam :))

ഉപാസന || Upasana said...

അപ്പോ ബൂലോകത്ത് ‘വര്‍മ്മ’ എന്ന അനോണി കമന്റുമായി വിലസുന്നത് ജഹേഷാണല്ലേ..?
ജാഗ്രതൈ..!

പോസ്റ്റ് സിമ്പ്ലി ഊപ്പര്‍.
:-)
ഉപാസന

ഭൂമിപുത്രി said...

മുണ്ടുടുത്ത് നാടനായാലുള്ള കുഴപ്പം ഇങ്ങിനെയുമാകാം,അല്ലെ ജിഹേഷ്?

Sherlock said...

നിഷക്കളങ്കാ, :)

എഴുത്തുകാരീ, :)

ശ്രീ, :)

സേനു ഭായ്, :)

ഗുപ്തന്‍, :)

ഉപാസനാ, :) അരേ ചുപ് ചുപ്പ്..:)

ഭൂമിപുത്രി, :)

കോഞ്ഞാട്ടയായ ഒരോണം വായിക്കാനെത്തിയ എല്ലാര്‍ക്കും നന്ദി

qw_er_ty

പ്രയാസി said...

ഞാന്‍ പരീക്ഷണാര്‍ത്ഥം ലുങ്കിക്ക് പൊക്കറ്റ് ഫിറ്റ് ചെയ്തു..:)

Unknown said...

nalla oru oonasadhya ..........
very good

Thaikaden said...

Bombatta huduki, STRAW huduki.
Life aanthre kashta.

Visala Manaskan said...

സുപ്പര്‍ പോസ്റ്റ്. ഗംഭീരമായിട്ട് എഴുതിയിട്ടുണ്ട്.

അപ്പന് സ്ട്രോ കച്ചോടമായിരുന്നോ? എന്ന് ചോദിക്കാതിരുന്നത് ഒട്ടും ശരിയായില്ല.

Anonymous said...

ലുന്കിക്ക് മാത്രം പോര നൈറ്റിക്കും വേണം പോക്കറ്റ്. പിന്നെ കഴിഞ്ഞ ഓണത്തിന് ഈ പറഞ്ഞ 14 കൂടം ഞങ്ങള്‍ തന്നെ വീട്ടില്‍ ഉണ്ടാക്കിയത് കാരണം, ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.

അപ്പോള്‍ വിഷു ആകാറായി. ലുന്കിക്കൊക്കെ പോക്കറ്റ് തൈപ്പിച്ചോ?

Phayas AbdulRahman said...

ന്യൂറോസിസില്‍ നിന്നും സൈക്കോസിസിലേക്ക് എത്തുന്ന വല്ലാത്തൊരവസ്തയിലാണല്ലൊ മാഷെ താങ്കള്‍ എന്നെ കൊണ്ടെത്തിച്ചതു...?? (നന്ദി ടു മോഹന്‍ലാല്‍ - മണിച്ചിത്രത്തഴ്) ഞാന്‍ ഒരു റിസേര്‍ച്ച് നടത്തി.. ഇനിയാര്‍ക്കും ഓണത്തിനു സദ്യ കിട്ടാതെ പോകരുതല്ലോ...!! അവസാനം കണ്ട് പിടിച്ചൂ... ആരും വെഷമിക്കേണ്ട.. ഇറ്റ്സ് സോ സിംപ്ള്‍..

ലുങ്കിക്കു പോക്കറ്റ് വെക്കെണ്ടാ...!! വാതിലിനു ലോക്കും വെക്കെണ്ടാ....!!

ഇത്ര മഹത്തായ ഒരു കണ്ടു പിടുത്തം നടത്തിയിട്ടും എനിക്കൊരു ഡോക്ടറേറ്റ് തരാന്‍ ഇവിടെ ആരുമില്ലെ..?? അറ്റ് ലീസ്റ്റ് ഒരു നോബല്‍ പ്രൈസ്...??

നിരക്ഷരൻ said...

ഓ:ടോ: - ചില വിശേഷങ്ങളൊക്കെ അറിഞ്ഞു. എല്ലാ ഭാവുകങ്ങളും നേരുന്നു. നല്ലതു വരട്ടെ.

Anonymous said...

Kidillam katha. Thangalil oru kalakaaran olichirikkunna kaaryyam ariyillayirunnu.

Ennu Sasneham
Dallas Achayan
(Nammal oree company-il aanu joli cheyyunnathu)

Sherlock said...

Dear Dallas Achayan, please contact me

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

:)