Monday, April 5, 2010

ഭദ്രകാളീ കാവിലേക്ക് -1

വിശാലമായ നെറ്റിത്തടം...നീണ്ടു വളര്‍ന്ന ദീക്ഷകള്‍...ഉരുക്കു പോലത്തെ ശരീരം... ആതമവിശ്വാസം തുളുമ്പുന്ന മുഖം... പ്രകാശം സ്ഫുരിക്കുന്ന കണ്ണുകള്‍.. പൊടിമണ്ണു നിറഞ്ഞ മണ്‍പാതയിലൂടെ ദേവദത്തന്‍ അതിവേഗം നടന്നു. കാണുന്നവര്‍ക്ക് നടക്കുകയല്ല ഓടുകയാണെന്നേ തോന്നൂ. ഓരോ പാദസ്പര്‍ശനത്തിലും പൊടിമണ്‍ധൂളികള്‍ പാറിപ്പറക്കുന്നു. വഴിയില്‍ എതിരെ വന്നിരുന്നവരെല്ലാം ദേവദത്തനായി വഴിമാറി, തൊഴുതു നിന്നു. മുന്നോട്ടു പോകും തോറും വഴിയരികില്‍ കാണപ്പെട്ടിരുന്ന ഗ്രാമീണ ഭവനങ്ങളുടെ എണ്ണവും കുറഞ്ഞു വന്നു. വഴി വിജനമായിരിക്കുന്നു. പതിയെ പതിയെ വിശാ‍ലമായിരുന്ന മണ്‍പാത ഒരു ഒറ്റയടിപാതയ്ക്കു വഴിമാറി. സൂര്യാ‍സ്ത്മയത്തിനു ഇനിയും സമയം ഏറെയുണ്ട്.


അര്‍ദ്ധരാത്രീ....മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങള്‍..വൃശ്ചികമാസത്തിലെ ആ തണുപ്പിലും ദേവദത്തന്‍ വിയര്‍ത്തു. ചീവിടുകളുടെ ശബ്ദം... താനൊറ്റയ്ക്കല്ലെന്ന ഒരു തോന്നല്‍ അവനുള്ളില്‍ ഉടലെടുത്തു. കൈയ്യിലെ ചൂട്ടുകറ്റ ആഞ്ഞുവീശീകൊണ്ട് ദേവദത്തന്‍ നടന്നു. രാത്രിയുടെ രണ്ടാം യാമം കഴിയുന്നതിനു മുമ്പേ ഭദ്രകാളി കോവിലില്‍ പ്രവേശിക്കണം..മൂന്നാം യാമം തുടങ്ങുന്നതോടെ അതുവരെ ഉറങ്ങുകയായിരുന്ന ദേവി ശിഷ്യഗണങ്ങളുമായി പുറത്തേയ്ക്കുവരും...ആദ്യം കാണുന്നവനെ കൊന്ന് രക്തം കുടിച്ച് ദാഹമടക്കും...

ചൂട്ടുകറ്റയില്‍ ബ്രഹ്മന്‍ നമ്പൂതിരിപ്പാട് ജപിച്ച് കെട്ടിത്തന്ന നാലു നൂലുകളില്‍ രണ്ടെണ്ണം കത്തിക്കഴിഞ്ഞിരിക്കുന്നു. മൂന്നാം നൂല് കത്തി തുടങ്ങുമ്പോള്‍ മുതല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എവിടെ നിന്നാണ് തടസ്സങ്ങള്‍ വരുക എന്ന് പ്രവചിക്കുക അസാധ്യം.

യാത്ര ആരംഭിക്കുന്നതിനു മുമ്പേ ബ്രഹ്മ്ന്‍ നമ്പൂതിര്‍പ്പാട് പറഞ്ഞതെല്ലാം ഒന്നുകൂടി മനസിലോര്‍ത്തു. “നേരെ കാവില്‍ കയറുക... ശ്രീകോവിലിനു തെക്കുള്ള വാതിലിലൂടെ താഴേയുള്ള ഭൂഗര്‍ഭ അറയില്‍ പ്രവേശിക്കുക....അറവാതിലില്‍ നിന്ന് ആറടി മുന്നോട്ടുവച്ച് ആദ്യം കാണുന്ന താളിയോല ഗ്രന്ഥം എടുത്ത് മൂന്നാമത്തെ ഓലയിലെ ആറാമത്തെ മന്ത്രം ഉരുവിട്ടു കൊണ്ട് തിരിഞ്ഞു നടക്കുക. ഇല്ലത്തെത്തുന്നതുവരെ തിരിഞ്ഞു നോക്കുകയോ മന്ത്രം തെറ്റി ചൊല്ലുകയോ ചെയ്യരുത്..”



മൂന്നാം നൂല്‍ കത്തി തീരാറായിരിക്കുന്നു... ചിവീടുകളുടെ ശബ്ദം കേള്‍ക്കാനേയില്ല...ഹൃദയതാളം ഏറുന്നതായി ദേവദത്തനു തോന്നി... തനിക്കു പിന്നില്‍ ആരോ ഉള്ളതായി ഒരു തോന്നല്‍...

“ശ്രീശത്രു-വിധ്വംസിനീ ദേവതാ..മമ ശത്രു-പാദ-മുഖ-ബുദ്ധി-ജിഹ്വാ-കീലനാര്ഥ..
ശത്രു-നാശാര്ഥം.. മമ സ്വാമി-വശ്യാര്ഥേ വാ ജപേ പാഠേ ച വിനിയോഗഃ

ശത്രു വിധ്വംസിനീ മന്ത്രം ഉരുവിട്ട് ദേവദത്തന്‍ യാത്ര തുടര്‍ന്നു.... അപകടം ഏതുരൂപത്തില്‍ വേണമെങ്കിലും വരാം... ഓരോ കാലടികളും കരുതലോടെ വച്ച് മുന്നോട്ടു നീങ്ങി...പെട്ടെന്ന് ഒരു കൈത്തലം ദേവദത്തന്റെ ചുമലുകളില്‍ പതിച്ചു. ഇടതുകൈകൊണ്ട് പതിനാറായിരം തവണ ഉരുക്കഴിച്ച ഏലസില്‍ തെരുപ്പിടിച്ച് പതിയെ തിരിഞ്ഞു.

ആയിരം സൂര്യന്മാര്‍ ഒരുമിച്ചുദിച്ച പോലുള്ള ഒരു വെള്ളി വെളിച്ചം തന്റെ കണ്ണുകളില്‍ വീഴുന്നതും ശരീരം തളരുന്നതും ദേവദത്തനറിഞ്ഞു.

(തുടരും)

11 comments:

Sherlock said...

ത്രടരാന്‍ ശ്രമിക്കാം... :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ശ്രീകൃഷ്ണപ്പരുന്തിന്റെ തിരക്കഥ എവിടുന്നാ വീണുകിട്ടിയത്?

കൂതറHashimܓ said...

അടുത്തത് വരട്ടെ..!!

nandakumar said...

അടി സക്കേ
ഇമ്മാതിരി സാധനങ്ങള്‍ ഉണ്ടായിരുന്നാ!!? :)
തുടരാന്‍ ശ്രമിക്കണ്ടാ..തുടര്‍ന്നാല്‍ മതി.ഇല്ലേല്‍ ഉരുക്കഴിച്ച് മന്ത്രം ചൊല്ലി ഭസ്മമാക്കിക്കളയും നാലാം യാമം കാണാന്‍ ജീവനോടെയുണ്ടാകില്ല :)

രായപ്പന്‍ said...

തുടരന്‍ കലക്കി
ഇമ്മാതിരി ഐറ്റംസൊക്കെ കയ്യിലുണ്ടായിരുന്നോ
അടുത്തത് പോരട്ടെ
കാത്തിരിക്കുന്നു

നവരുചിയന്‍ said...

ഇങ്ങനെ ഒക്കെ എഴുതി മനുഷ്യനെ ടെന്‍ഷന്‍ അടിപിച്ചിട്ടു അവസാനം പറ്റിച്ചാല്‍ ഈ പോസ്റ്റില്‍ ഒരു ശവം വീഴും

monutty said...

അടുത്തത് പോരട്ടെ
കാത്തിരിക്കുന്നു

Rare Rose said...

എന്നിട്ട്..?

Unknown said...

വേഗം ബാക്കി കൂടി എഴുതൂ .........

പട്ടേപ്പാടം റാംജി said...

തുടക്കം നന്നായി.
ദേവദത്തന്‍, നല്ല പേര്.
അടുത്തത് കാണട്ടെ...

Sherlock said...

ഭദ്രകാളീ കാവിലേക്ക് വന്ന എല്ലാവര്‍ക്കും നന്ദി.

തുടരാന്‍ ശ്രമിക്കാം :)