Wednesday, March 5, 2008

പപ്പൂസ് - ഒരു എക്സ്ക്ലൂസിവ് ഇന്റ്ര്‌വ്യൂ

അറിയാതെ ഡിലിറ്റായി പോയി. കാഷില്‍ നിന്നും എടുത്തു വീണ്ടും പോസ്റ്റുന്നു. ക്ഷമി.

Monday, January 28, 2008
പപ്പൂസ് - ഒരു എക്സ്ക്ലൂസിവ് ഇന്റ്ര്‌വ്യൂ




മാന്യപ്രേക്ഷകര്‍ക്ക് ബ്ലോഗദര്‍ശന്റെ അഭിമുഖം പരിപാടിയിലേക്ക് സ്വാഗതം. ഇന്നിവിടെ വന്നിരിക്കുന്നത് വളരെ കുറഞ്ഞ കാലയളവില്‍ തന്നെ ബൂ‍ലോകത്തിലെ പുലിയായി മാറിയ മിസ്റ്റര്‍ പപ്പൂസ് ആണ്.

“സ്വാഗതം മിസ്റ്റര്‍ പപ്പൂസ്”

“എല്ലാവര്‍ക്കും നമോവാകം”

“എന്താണു മിസ്റ്റര്‍ പപ്പൂസ് സ്വരത്തില്‍ ഒരു അടര്‍ച്ച”

“ഇവിടെ കുടിക്കാനൊന്നുമില്ലേ?”

“ചായ വേണോ അതോ കാപ്പിയോ”

“പിരിയും...”

“എന്താ”

“അല്ല..അതൊന്നും ഞാന്‍ കഴിക്കാറില്ല. ചായ ആന്‍ഡ് കാപ്പി ആര്‍ ഇഞ്ചൂറിയസ് ടു ഹെല്‍ത്ത്”

“ഇതാ കിങ്ങ്ഫിഷറിന്റെ..”

“താങ്കയൂ അതാണെന്റെ ഇഷ്ട ബ്രാന്‍ഡ്”

“സോറി സര്‍, ഇത് താങ്കളുദ്ദേശിച്ചതല്ല... കുടിവെള്ളമാണു...പാക്കേജ്ട് ഡ്രിങ്കിങ്ങ് വാട്ടര്‍”

“ഞാനും ഉദ്ദേശിച്ചത് ഇതു തന്നെ” (ഇനീപ്പോ എന്തു ചെയ്യുമെന്റെ ഒ സി ആര്‍ പുണ്യാളാ?)

“ഒക്കെ മിസ്റ്റ്ര് പപ്പൂ‍സ്, താങ്കളെക്കുറിച്ച് അറിയാന്‍ നമ്മുടെ പ്രേക്ഷകര്‍ കണ്ണില്‍ കടുകുപൊട്ടിച്ചു കാത്തിരിക്കുകയാണു. താങ്കളെക്കുറിച്ച് രണ്ടു വാക്ക്..”

“എനിക്കോര്‍മ്മവയ്ക്കുമ്പോള്‍ മുതല്‍ ഞാന്‍ പൂമ്പാറ്റയുടെ അവസാന പേജിലാണു. പൂമ്പാറ്റയിലെ ജോലി പോയതോടെ നിരാശയുടെ അഗാധ ഗര്ത്തത്തിലേക്കു മൂക്കു കുത്തി വീണു. അങ്ങനെയാണു ഞാന് ഒ സി ആറു മായി കൂട്ടായത്. ഒരിക്കല്‍ മൈസൂറിലേ ലോബോസില്‍ നില്പ്പനടിച്ചോണ്ടിരിക്കുമ്പോ തൊട്ടു നക്കാന്‍ തന്ന പേപ്പറില്‍ നിന്നാണു ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്. അങ്ങനെ പപ്പൂസ് ബ്ലോഗിലെത്തി”

“താങ്കള്‍ പെട്ടെന്നൊരു ദിവസമാണു ബ്ലോഗിലേക്കു വന്നതെങ്കിലും താങ്കളുടെ ശൈലി എവിടെയോ മുമ്പ് കണ്ടിട്ടുള്ളതായി ചിലര്‍ സംശയ പ്രകടിപ്പിക്കുകയുണ്ടായി. മാത്രമല്ല താങ്കളാരാണെന്നു 101 ശതമാനം അറിയാമെന്നും ചിലര് പറയുന്നു. ഇതിനെ കുറിച്ച് എന്താണു പറയാനുള്ളത്?”

“ദാറ്റീസ് കൊയറ്റ് നാച്യറല്‍. മുമ്പ് പൂമ്പാറ്റ വായിച്ചിരുന്ന പലരും അതെന്നോടു പറഞ്ഞിട്ടുണ്ട്. പൂമ്പാറ്റയായാലും ബ്ലോഗായാലും പപ്പൂസ്...പപ്പൂസ് താന്‍”

“എല്ലാ‍വരും മുടി നീട്ടി വളര്‍ത്തി പെണ്ണുങ്ങളെ പോലെ നടക്കുന്ന ഈ കാലഘട്ടത്തില്‍ വൈ യു ഡോണ്ട് ഹാവ ഒണ്‍ലി 10 ഹെയര്‍‍ ഇന്‍ യുവര്‍ മൊട്ടത്തലൈ. പാരമ്പര്യമാണോ?

“ഞാന്‍ രാകേഷ് റോഷന്റെ ഒരു വലിയ ഫാനാണ്...ദാറ്റ്സ് ആള്‍“

"സജീവേട്ടന്‍ വരച്ച കാരിക്കേച്ചര്‍ താങ്കളുമായി എത്രത്തോളം സാമ്യമുണ്ട്?”

“മുഖം കറക്റ്റാണെങ്കിലും കുപ്പികളുടെ വലിപ്പം കുറഞ്ഞുപോയി :( ”

“താങ്കളുടെ മാസ്റ്റര്‍പീസാണല്ലോ ബ്ലോഗന്‍ വീരഗാഥ. ഈ കഥയ്ക്കു പിന്നിലുള്ള പ്രചോദനം?”

“എം ടി...അല്ല്...ഒ സി ആര്‍....ബ്ലോഴശി രാജ എന്നൊരു ചരിത്ര പ്രാധാന്യമേറിയ പോസ്റ്റാണു അടുത്തത്“

“ഈ അടിദാസ് കൊണ്ട് എന്താണുദ്ദേശിക്കുന്നത്?”

“അടി താ + പപ്പൂസ് എന്നതിന്റെ ചുരുക്ക രൂപമാണ്“

“താങ്കളുടെ ഫോട്ടോ ബ്ലോഗില്‍ കൂടുതലും മങ്കികളുടെ പടങ്ങളാണല്ലോ?”

“മങ്കികളുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത് കപീഷില്‍ നിന്നാണ്. അന്ന് പൂമ്പാറ്റയില്‍ ഞാനും കപീഷുമായിരുന്നു ലീഡ് റോളില്‍. കപീഷ് പിന്നീട് ബാലരമയിലേക്കു പോയി. ഇപ്പോഴും ഞങ്ങള്‍ സ്ഥിരം ചാറ്റു ചെയ്യാറുണ്ട്”

“തുടക്കത്തിലുള്ള എല്ലാ പോസ്റ്റുകളിലും കൊച്ചുത്രേസ്യ എന്ന കഥാപാത്രം വന്നെങ്കിലും അവസാന രണ്ടുമൂന്നു പോസ്റ്റുകളില്‍ ആ കഥാപാത്രത്തെ പരാമര്‍ശിക്കുന്നില്ലല്ലോ?”

“ബ്ലോഗിന്റെ ഹെഡ്ഡറിലുള്ള എന്റെ ചിത്രത്തിന്റെ തല ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു. ചിരവ കൊണ്ട് തലക്കടി കിട്ടിയാലുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ കുറച്ചു പാടാണ്”




“എം ടി യുടെ നാലുകെട്ടിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം?”

“വളരെ നല്ല അഭിപ്രായമാണ് അതിനെക്കുറിച്ച്. അമ്പതുകൊല്ലമായിട്ടും ഒരു കേടുപാടുമില്ലാതെ ഇപ്പോഴും ആ നാലുകെട്ടു നിലകൊള്ളുന്നു എന്നുള്ളതു തന്നെ എം ടി എന്ന കോണ്ട്രാക്ടറുടെ കഴിവാണു. സമ്മതിച്ചു കൊടുക്കണം”

“ഇനി കുറച്ചു സിനിമാസ്റ്റൈല്‍ ചോദ്യങ്ങള്‍ ചോദിക്കട്ടേ”

“ആയിക്കോട്ടോ”

“ഇഷ്ടപ്പെട്ട കളര്‍”

“പൊതുവേ എല്ലാ കളേഴ്സിനെയും ഇഷ്ടമാണ്”

“ഇഷ്ടപ്പെട്ട വാഹനം”

“തീവണ്ടി..അതില്‍തന്നെ മലബാര്‍ എക്സ്പ്രസ്”

“ഇഷ്ടപ്പെട്ട ബ്ലോഗ്”

“നിരക്ഷരജാലകം”


“അപ്പോള്‍ മിസ്റ്റര്‍ പപ്പൂസ് താങ്കളുടെ വിലപ്പെട്ട സമയം ബ്ലോഗദര്‍ശന്‍ പ്രേക്ഷകരുമായി പങ്കു വെച്ചതിനു വളരെ നന്ദി. പ്രേക്ഷകരോട് എന്തെങ്കിലും പറയാനുണ്ടോ”

“എനിക്ക് ഇങ്ങനെയൊരു അഭിമുഖത്തിനു അവസരമുണ്ടാക്കിത്തന്ന ബ്ലോഗദര്‍ശനു വളരെ നന്ദി. പ്രിയപ്പെട്ട പ്രേക്ഷകരെ, ഈ ബ്ലോഗെഴുതുന്നതും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഒന്നുമൊന്നും ഞാനല്ല. പിന്നെ എന്താണെന്നെന്നോ, ഓസീയാര്‍ ദി വണ്‍ ആന്റ് ഓണ്‍ലി ഓസീയാര്‍. അതീ ബൂഗോളത്തില്‍ ഉണ്ടാകുന്നിടത്തോളം പപ്പൂസും ഇവിടെയുണ്ടാകും. ബ്ലോഗ് കീ ജയ്.ഓ സീ ആര്‍ കീ ജയ്.....അയ്യോ വാള്‍ വരുന്നു”

“ആര് ഇടിവാള്‍ ആണോ”

“അല്ലാ കൊടുവാ....ഗ്വാ...ഗ്വാ...ഗ്വാ........”

Posted by ജിഹേഷ്/ഏടാകൂടം at 12:05 AM



41 comments:



Gopan (ഗോപന്‍) said...
:-)
ഇതു തീരുന്ന ലക്ഷണം കാണുന്നില്ല..

January 28, 2008 12:32 AM
വാല്‍മീകി said...
ഹഹഹ.. ജിഹേഷേ...ഗലക്കി.
അപ്പോള്‍ പപ്പൂസിനെ നേരിട്ട് കണ്ടാണല്ലേ ഇന്റര്‍വ്യൂ നടത്തിയത്.

January 28, 2008 1:08 AM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
ഹ ഹ ഹ ഏടാകൂടം കലക്കി.

January 28, 2008 1:16 AM
ഗുണാളന്‍ said...
haha , nannayittundu .. kalakki..

Gunalan,
Still Developer of mobchannel.com

January 28, 2008 2:13 AM
കുതിരവട്ടന്‍ :: kuthiravattan said...
പപ്പൂസ് ഒരു തരംഗം തന്നെ. :-)
നന്നായിട്ടുണ്ട് ഈ ഏടാകൂടം.

January 28, 2008 2:48 AM
കാര്‍വര്‍ണം said...
kalakkeelo mashe..:))

January 28, 2008 8:52 AM
ശ്രീലാല്‍ said...
ഹ.ഹ. രസായിട്ടുണ്ട് ജിഹേഷേ.. പപ്പൂസ് വാഴ്കെ.. :)‍

January 28, 2008 9:19 AM
ഏറനാടന്‍ said...
പപ്പൂസ് അഭിമുഖം ഇനി പുന:സം‌പ്രേക്ഷണം എന്നാ?
എഡിറ്റ് ചെയ്യാതെ കാണിക്കുമെങ്കില്‍ അവസാനം വാള്‍ അല്ല കൊടുവാള്‍ വെക്കുമ്പോള്‍ അതേറ്റ അഭിമുഖക്കാരന്റെ മോന്ത ക്ലോസറ്റില്‍ കാണാമായിരിക്കുമോ?

January 28, 2008 10:44 AM
ശ്രീ said...
“മങ്കികളുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത് കപീഷില്‍ നിന്നാണ്. അന്ന് പൂമ്പാറ്റയില്‍ ഞാനും കപീഷുമായിരുന്നു ലീഡ് റോളില്‍. കപീഷ് പിന്നീട് ബാലരമയിലേക്കു പോയി. ഇപ്പോഴും ഞങ്ങള്‍ സ്ഥിരം ചാറ്റു ചെയ്യാറുണ്ട്”

ഹ ഹ... ജിഹേഷ് ഭായ്... കലക്കീ...
പപ്പുസാണ്‍ താരം!
:)

January 28, 2008 10:52 AM
പ്രയാസി said...
പപ്പൂസ് ടീവീലും വന്നാ യെപ്പം..!

മൊട്ടേടെ വെട്ടമടിച്ച് ടീവീടെ ബള്‍ബടിച്ചു പോകാഞ്ഞത് ഭാഗ്യം..:)

ജിഹേഷ്.. കലക്കന്‍ പോസ്റ്റ്..:)

ഇതു പോലെ ഓരൊ ആള്‍ക്കാരെയായി ഇന്റര്‍ വ്യൂ ചെയ്യൂ.. ഒരു മെഗാ ഇന്റര്‍വ്യൂ പരമ്പര..

അതെ എല്ലാരും പറയുന്ന പോലെ പപ്പൂസ് പപ്പൂസ്സായിത്തന്നെ ഇരുന്നോട്ടെ..

അതാ അതിന്റെ ഒരു രസം.. അല്ല ആളെ അറിഞ്ഞിട്ടെന്തിനാ.. പേരു പറഞ്ഞു ചീത്ത വിളിക്കാനാ.. ഇതാകുമ്പൊ പപ്പൂസിനെ വിളിച്ചാ പൂമ്പാറ്റക്കെ ഏള്‍ക്കൂ...

January 28, 2008 11:49 AM
അനാഗതശ്മശ്രു said...
ബ്ളോഗര്‍ മാരുടെ പപ്പും പൂടയും പറിക്കുന്ന പപ്പൂസിന്റെ
അഭിമുഖം ഭേഷായി

January 28, 2008 12:04 PM
കൊച്ചുത്രേസ്യ said...
ഓഹോ ഈ പണിയുമുണ്ടോ ജിഹേഷേ..കൊളളാം..കൊള്ളാം.

തലക്കെട്ട്‌ 'പപ്പൂസ്‌ ഹാജര്‍' എന്നാക്കാമായിരുന്നു ;-)

January 28, 2008 12:50 PM
ശ്രീവല്ലഭന്‍ said...
:-)

January 28, 2008 2:19 PM
നവരുചിയന്‍ said...
പപൂസിനെ ടി വി ലും ആക്കിയ ???
വേഗം ഇറകി വിട്ടോ ഇല്ലെന്കില്‍ അവിടേം വാല്‍ വെക്കും ..
പറഞ്ഞു തിരുന്നില്ല ദൈ വെച്ചു .....

January 28, 2008 3:09 PM
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
നന്നായിട്ടുണ്ട് ജിഹേഷ് ... എന്നാലും പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി ...!

January 28, 2008 3:26 PM
കൃഷ്‌ | krish said...
“ബ്ലോഗിന്റെ ഹെഡ്ഡറിലുള്ള എന്റെ ചിത്രത്തിന്റെ തല ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു. ചിരവ കൊണ്ട് തലക്കടി കിട്ടിയാലുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ കുറച്ചു പാടാണ്”

ത്രേസ്യ ന്നാലും ത്ര കഠിനമനസ്സൂള്ളവളായിപ്പോയല്ലോ പപ്പൂസേ..
(നീയാരാ മോന്‍, എന്തേലും കുരുത്തക്കേട് കാണിച്ചിട്ടുണ്ടാവും, അഖിലബൂലോഗ വാള്‍ ശിരോമണി)

ഇന്റര്‍വ്യൂ കലക്കിയിട്ടുണ്ട്..ജിഹേഷ്.
:)
ഒരു ഏടാക്കൂടം എടുത്തതിന്റെ ഗുണമാകും, സ്റ്റുഡിയോ ഫ്ലോര്‍ അടിച്ചുവൃത്തിയാക്കേണ്ട ജോലികൂടി ‘ഏടാകൂട’ത്തിനു കിട്ടിയിട്ടുണ്ട്.

ഗുണപാഠം: പപ്പൂസിനെ കൂട്ടിയാല്‍ ‘വാള്‍ വെച്ചതും‘ കഴുകേണ്ടിവരും.

(പ്രാസത്തിന് വേറെ വാക്ക് ഉപയോഗിക്കാമായിരുന്നു, പോട്ടെ!!)

January 28, 2008 3:45 PM
മഞ്ജു കല്യാണി said...
ജിഹേഷ് ഭായ്, അഭിമുഖം കലക്കി!

January 28, 2008 4:34 PM
പപ്പൂസ് said...
ഇത്ര വേഗം...?!? എന്നാലും ബ്ലി ബ്ലി സിയില്‍ കൊടുക്കാംന്നു പറഞ്ഞിട്ട് ബ്ലോഗ്‍ദര്‍ശനില്‍ ഇട്ടു കളഞ്ഞല്ലോ മിസ്റ്റര്‍ ഏടാകൂടം! പ്രസിദ്ധീകരിക്കും മുമ്പേ പ്രതിഫലമായി തരാമെന്നു പറഞ്ഞ ആ കൊടം എവിടെ?? പറ്റിക്കുന്നോ മിസ്റ്റര്‍ ഏടാകൂടം? എട്രാ കൊടം....!!!!

||മങ്കികളുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത് കപീഷില്‍ നിന്നാണ്. അന്ന് പൂമ്പാറ്റയില്‍ ഞാനും കപീഷുമായിരുന്നു ലീഡ് റോളില്‍||

ഹ ഹ!! സംഗതി കലക്കി.... :))

(ഇനീപ്പോ എന്തു ചെയ്യുമെന്റെ ഒ സി ആര്‍ പുണ്യാളാ?)

January 28, 2008 7:16 PM
പൈങ്ങോടന്‍ said...
രാത്രി 8 PM ന് സം‌പ്രേഷണം ചെയ്ത ഈ ഇന്റര്‍വ്യൂ കണ്ട് ബോധം കെട്ടുപോയ എല്ലാര്‍ക്കുമായി ഇതാ കടുപ്പത്തിലൊരു ജോണി വാക്കറേട്ടന്‍ :)

January 28, 2008 8:32 PM
നിരക്ഷരന്‍ said...
അഭിമുഖം കലക്കി ജിഹേഷേ.ഒരു പിടികിട്ടാപ്പുള്ളിയായ ഈ പപ്പൂസിനെപ്പിടിച്ച് അഭിമുഖം സംഘടിപ്പിച്ചുകളഞ്ഞല്ലോ !!

January 28, 2008 8:51 PM
മിന്നാമിനുങ്ങുകള്‍ //സജി.!! said...
ഹഹഹ ജിഹേഷെ ഇന്റര്‍വ്യൂ പരുപാടിയും ഉണ്ടല്ലെ..
ഹഹഹ ഗോള്ളാം...ഓസീ ആര്‍ പുണ്യാളന് സ്തുതി ഹിഹി..

January 28, 2008 8:56 PM
മന്‍സുര്‍ said...
ജിഹേഷ്‌ ഭായ്‌...

ബ്ലോഗാദര്‍ശന്‍റെ ഇന്‍റ്റര്‍വ്യൂ....മനോഹരമായിരുന്നു
ടീവിയില്‍ നിന്നും കണ്ണെടുകാനേ തോന്നിയില്ല അത്രകും രസികനായിരുന്നു

ഓഹ്‌....കൊടുവാല്‍ ലൈവായി കാണിചതില്‍....അഭിനന്ദനങ്ങള്‍

പോറൊട്ടക്ക്‌... ഉള്ളികറി പോലെ ഉത്തരങ്ങള്‍ നല്‍കി ബ്ലോഗ്ഗേര്‍സ്സിന്‍റെ മാനം കാത്ത പപ്പൂസ്സിന്‌ ഒരു പപ്പൂസ്‌ കീ ജയ്‌

ഓസിയാറോ കൊടുത്തില്ല...എന്ന പിന്നെ ഒരു ചയ എങ്കിലും മര്യാദക്ക്‌ കൊടുക്കേണ്ടേ...അതും

വണ്‍ ബൈ ടൂ......നല്ല ടീമാണ്‌


നന്‍മകള്‍ നേരുന്നു

January 29, 2008 4:31 AM
ആഗ്നേയ said...
പപ്പൂസേ,പ്രയാസീ,പ്രിയാആ.ജിഹേഷ് ആരെങ്കിലും എനിക്കൊന്നു പറഞ്ഞുതന്നേ.
ഒന്നും മനസ്സിലാകുന്നില്ലേ...

January 29, 2008 1:19 PM
ആഗ്നേയ said...
This post has been removed by the author.
January 29, 2008 3:36 PM
ആഗ്നേയ said...
ഈ ഓസീയാര്‍ എന്താന്നാരേലും പറഞ്ഞു തരൂ പ്ലീസ്..
(2 മാസം മുന്‍പേ ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയപ്പോള്‍ കമന്റുകളില്‍ കാണുന്ന ഓ.ടോ.എന്നതിനു ഞാന്‍ കണ്ടെത്തിയ അര്‍ത്ഥം ഓട്ടോ ടോക് അഥവാ ആത്മഗതം എന്നാരുന്നു.അതുപോലത്തെ പറ്റീരിനീം പറ്റേണ്ടെന്നോര്‍ത്താ പരസഹായം തേടുന്നേ..ദയവായി ഹെല്‍പ്പൂ...)

January 29, 2008 3:37 PM
നിരക്ഷരന്‍ said...
ഓ.സീ.ആര്‍ എന്നത് ഒരു മദ്യമാണ് ആഗ്നേയാ.

ഞാന്‍ പിന്നെ ഈ സാധനം കൈകൊണ്ട് തൊടാറില്ലാത്തതുകൊണ്ട്,(ചുണ്ടുകൊണ്ട് മാത്രം തൊടും, ചിലപ്പോള്‍) കൂടുതല്‍ വിശദമായി അറിയില്ല. ഓ.സീ.ആര്‍. അടിച്ചുകഴിഞ്ഞാല്‍ ഉണ്ടാകുന്ന സംഭവത്തിനെ ഓസീഞ്ചം എന്ന് വിളിക്കുമെന്ന് നമ്മുടെ പപ്പൂസാണ് ഈയിടെ പറഞ്ഞുതന്ന് എന്നെ ചീത്തയാക്കിയത് :) :)

(ഞാന്‍ ഓടി) കൂടുതല്‍ വിവരത്തിന് സമീപിക്കുക.
പപ്പൂസ്,
c/o ഓ.സീ.ആര്‍.
ഓസീഞ്ചം വഴി,
അടിദാസ്,
p.o. വാള് വെക്കല്‍-24x7-365

January 29, 2008 3:48 PM
ഉപാസന | Upasana said...
ഇന്റര്‍വ്യൂ സൂപ്പറായി മാഷേ...
ചിരവക്കടിയും കലക്കി. നാടന്‍ പ്രയോഗം..!

പ്രയാസിയുടെ ബള്‍ബടിച്ച് പോകുന്ന കമന്റും നന്നായി.
:)
എന്നും സ്നേഹത്തോടെ
ഉപാസന

January 29, 2008 4:28 PM
ജിഹേഷ്/ഏടാകൂടം said...
മിസ്റ്റര്‍ പപ്പൂസുമായുള്ള അഭിമുഖം കാണാനെത്തിയ എല്ലാവര്‍ക്കും ബ്ലോഗദര്‍ശന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു..:)

ഗോപന്‍, :) ഏത്?

വാല്‍മീകി, :)

പ്രിയ, :)

ഗുണാളന്‍, :)

കുതിരവട്ടന്‍, :)

കാര്‍വര്‍ണ്ണം, :)

ശ്രീലാല്‍, :)

ഏറനാടന്‍, വാളേറ്റ അഭിമുഖക്കാരന്‍ മുഖം റീപ്ലേസ് ചെയ്യാന്‍ പോയിരിക്കുകയാ..:)

ശ്രീ, :)

പ്രയാസീ, ഹ ഹ :)

അനാഗതശ്മശ്രു, :)

കൊച്ചു ത്രേസ്യാ, അതൊരു കോടതിയല്ലായിരുന്നു :)

ശ്രീവല്ലഭേട്ടാ, :)

നവരുചിയാ, :)

സുകുമാരേട്ടാ, അതികം ആലോചിക്കാന്‍ നിന്നില്ല :)

കൃഷേ, വാള്‍ കഴുകി വാള്‍ കഴുകി..ഞാന്‍ മുടിഞ്ഞു. ഏതു വേണ്ടാത്ത്ത നേരാത്താണോ എന്തോ ഈ പരിപാടി ചെയ്യാന്‍ തോന്നിയത് :)

മഞ്ജു, :)

പപ്പൂസേ, ഒരു കൊടം നിറയേ ഒസിആര്‍ ഞാന്‍ കൊറിയര്‍ അയച്ചൂലോ,കിട്ടീല്യേ?.

പൈങ്ങ്‌സ്, :)

നിരക്ഷരന്‍ ചേട്ടാ, :)

സജീ, :)

മന്‍സൂര്‍ ഭായ്, :)

ആഗ്നേയേച്ചി, നിരക്ഷരന്‍ ചേട്ടന്റെ വിശദീകരണം വായിച്ചിരിക്കുമെന്നു കരുതുന്നു :)

സുനിലേ, :)

January 29, 2008 9:58 PM
Maheshcheruthana/മഹി said...
ജിഹേഷ്‌ ഭായ്‌,
പപ്പൂസ് സൂപ്പര്‍.അഭിനന്ദനങ്ങള്‍!

January 30, 2008 12:57 AM
ഗീതാഗീതികള്‍ said...
ജിഹേഷേ, കലക്കി.

ആഗ്നേയയുടെ ഒപ്പം ഞാനുമുണ്ട്.
ഈ പപ്പൂസിനേയും, അദ്ദേഹത്തിന്റെ പൂര്‍വചരിത്രത്തേയും കുറിച്ച് അറിയാത്തതുകൊണ്ട്,ചിലതൊന്നും മനസ്സിലായില്ല.

പിന്നെ യഥര്‍ത്ഥ ഫോട്ടോ മാറ്റി, നിഷ്കളങ്കന്റെപുതിയ പോസ്റ്റിലെ, സ്വപ്നത്തിലെ നിഷ്കളങ്കനെപ്പോലെ പൈപ്പും വലിച്ചിരിക്കുന്ന ഒരു പടം?

January 30, 2008 11:43 PM
കാനനവാസന്‍ said...
ഹ ഹ... ഇന്റര്‍വ്യൂ സൂപ്പറായി മാഷേ...

February 2, 2008 11:53 AM
Cartoonist said...
ജിഹേഷെ,
‘പഴശ്ശീയം’ അല്ല, അടുത്തത് കവിതയാണ്. കവിതയാണ് ഇനി തന്റെ തട്ടകം എന്ന് പപ്പൂസ്സ് പറഞ്ഞിരുന്നതാണല്ലൊ! അതുകഴിഞ്ഞ് മാത്രം, നാടകം.തുടര്‍ന്ന്, നോവല്‍. പിന്നെ , മരണം വരെ വിമര്‍ശനം.

February 2, 2008 4:29 PM
lekhavijay said...
“മങ്കികളുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത് കപീഷില്‍ നിന്നാണ്. അന്ന് പൂമ്പാറ്റയില്‍ ഞാനും കപീഷുമായിരുന്നു ലീഡ് റോളില്‍. കപീഷ് പിന്നീട് ബാലരമയിലേക്കു പോയി. ഇപ്പോഴും ഞങ്ങള്‍ സ്ഥിരം ചാറ്റു ചെയ്യാറുണ്ട്”
കൊള്ളാം.ഇന്റെര്‍വ്യൂ ഇത്തിരി കൂടി ആകാമായിരുന്നു.

February 2, 2008 6:58 PM
നിഷ്ക്കളങ്കന്‍ said...
ജിഹേഷേ,
ഇതിനിടയില്‍ എടാകൂടമായോ? :)
കുറെ നാളായി എടാകൂടത്തില്‍ കയറീട്ട്.
കല‌ക്കിയിട്ടുണ്ട്. കേട്ടോ.
:)

February 5, 2008 5:11 PM
കാലമാടന്‍ said...
കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm

February 10, 2008 2:18 AM
Jith Raj said...
വളരെ നന്നായിരിക്കുന്നു, ഒത്തിരി ചിരിപ്പിക്കുകയും കുറച്ചു ചിന്തിപ്പിക്കുകയും ചെയ്ത ഇന്റ്റെറ്വ്യൂ

February 24, 2008 10:09 PM
Jith Raj said...
തകറ്പ്പന്‍ സാധനം..ചിരിച്ച് ചിരിച്ച്..... എന്നിട്ട് ആ ഏജന്റ് പിന്നെ വിളിച്ചില്ലേ.

February 24, 2008 10:19 PM
ഇടിവാള്‍ said...
“ബ്ലോഗിന്റെ ഹെഡ്ഡറിലുള്ള എന്റെ ചിത്രത്തിന്റെ തല ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു. ചിരവ കൊണ്ട് തലക്കടി കിട്ടിയാലുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ കുറച്ചു പാടാണ്”

ഓ.ടോ: ആഗ്നേയക്ക് [കള്ളിനെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയം വന്നാല്‍ അതു തീര്‍ത്തുകൊടുത്തില്ലെങ്കില്‍ ദൈവകോപം വരും]

ഈ ഓ.സി. ആര്‍ എന്നാല്‍ വെറൂം മദ്യമല്ല... ഓള്‍ഡ് കാസ്ക് റം.. മിലിട്ടറിക്കാരുടെ പ്രിയ പാനീയം ഊര്‍ജ്ജ സ്രോതസ്സ് എന്നീ നിലകളില്‍ ഇവ പ്രശസ്തം..കുതിരക്കു പോലും കൊടുക്കാം ;)

വില തുച്ഛം ഗുണം മെച്ചം എന്നതിനാല്‍, ദാരിദ്ര്യ രേഖക്കു താഴേയുള്ള കുടിയന്മാരുടേയും, പോക്ക്കറ്റ് മണി കുറവുള്ള കോളേജ് കുമാരന്മാരുടേയും ആശ്രയം

മലയാളം വിക്കിയില്‍ ഓ.സി.ആര്‍ നെപറ്റി ഒരു പേജെഴുതണം ;)

February 24, 2008 11:43 PM
ആഗ്നേയ said...
ജിഹേഷേ ഒരു മിനുറ്റേ!
ഇടീ,നാട്ടുകാരാ താങ്ക്സേ..
പക്ഷേ അന്നത്തെ എന്റെ സങ്കടം കണ്ട് ഒരു ബൂലോക മഹാന്‍ സഹായിച്ചു..
പിന്നെ എന്റെ വക ഈ വിഷയത്തില്‍ കുറച്ചു റിസേര്‍ചും നടത്തി...
ഇപ്പോള്‍ എന്റെ പാണ്ഡിത്യം അറിയണേല്‍ ദാ നിഷ്ക്കൂന്റെ ഈ പോസ്റ്റും,കമന്റും നോക്കിക്കേ..
http://nishkkalankachithrangal.blogspot.com/2008/02/blog-post_5618.html
ഒന്നൂടെ താങ്ക്സ്...
ജിഹേഷേ സോറി..

February 25, 2008 8:32 AM
ആഗ്നേയ said...
This post has been removed by the author.
February 25, 2008 8:38 AM
ഇടിവാള്‍ said...
ങേ! ങ്ങേ ങ്ങോ!

ആഗ്നേയേ, നമ്മളു നാട്ടുകാരോ? ബൂലോഗത്തെ ധന്യമാക്കാന്‍ മറ്റൊരു വെങ്കിടങ്ങു ദേശി കൂടിയോ! വണ്ടര് ‍ഫുള്‍ ഓസിയാര്‍

എങ്കില്‍ മാത്രം ഒരു കാര്യം പറയട്ടേ? ഓസീയാറിനെ കുറീച്ച് ഞാന്‍ പറഞ്ഞു തന്നെങ്കിലും ഈ സംഭവം ഞാന്‍ ആദ്യമായി കാണുന്നത് പപ്പൂസിന്റെ ബ്ലോഗിലിട്ട പടത്തിലൂടെയാണ്!

ഹ്! കണ്ടപ്പോ തന്നെ എടുത്തടിക്കാന്‍ യോ അല്ല.. ഛര്‍ദ്ദിക്കാന്‍ തോന്നി.. ആള്‍ക്കാരൊക്കെ എങ്ങന്യാ ഇതൊക്കെ കഴിക്കണേന്ന് ഒര്‍ത്തുപോയി..

മദ്യം മനുഷ്യന്റെ ശത്രുവാണ്..അതില്‍ നിന്നും എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും മോചിതരാവും (അടിച്ചു ഫിനിഷ് ചെയ്ത് കുപ്പി വലിച്ചെറിയുമ്പോഴെങ്കിലും)

നാട്ടിലൊക്കെ ഞാന്‍ ഫയങ്കര ഡീസന്റാ ;)


ജിഹേഷേ: ഷെമിഴ്ക്കൂ.. ഓസിയാറിന്റെ കുപ്പിയെടുത്ത് എന്റെ തലക്കെറിയല്ലെ..പപ്പൂസിന്റെ പോലെ തലയില്‍ “മൊഴ“ [തൃശ്ശൂരി ഇസ്റ്റയിലാ] ആയി നടക്കാന്‍ സമയമില്ലെന്നുമാത്രമല്ല, താല്പര്യവുമില്ല ;)

February 25, 2008 10:38 AM